ബിനുവിന് ഞാനൊരു ഭാരമാണെന്ന് മനസിലായെന്ന് അവൾ പറഞ്ഞു; അവന്റെ മറുപടി അവളെ വേദനിപ്പിച്ചു: ശരണ്യയുടെ അമ്മ!

നടി ശരണ്യ ശശിയുടെ രോഗത്തെ കുറിച്ചും വിവാഹജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ചും അമ്മ മുൻപ് പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്

മലയാളികൾക്ക് പ്രിയങ്കരിയായിരുന്നു നടി ശരണ്യ ശശി. ശരണ്യയുടെ അകാലത്തിലുള്ള വേർപാട് മലയാളികൾക്ക് ഇന്നും നോവാണ്. മരിക്കുമ്പോൾ മുപ്പത് വയസ് മാത്രമായിരുന്നു താരത്തിന്. ഇന്ന് ശരണ്യയുടെ പിറന്നാൾ ദിനമാണ്. ശരണ്യക്ക് ഏറെ പ്രിയപ്പെട്ട നടി സീമ ജി നായർ ഉൾപ്പെടെയുള്ളവർ ശരണ്യയെ ഓർത്ത് സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.

ഇതിനിടയിൽ ശരണ്യയെ കുറിച്ച് അമ്മ സംസാരിക്കുന്ന ഒരു വീഡിയോയും ശ്രദ്ധനേടുകയാണ്. ശരണ്യയുടെ രോഗം തിരിച്ചറിഞ്ഞതും വിവാഹവും വിവാഹമോചനത്തെയും കുറിച്ച് അമ്മ പറയുന്നതാണ് വീഡിയോ. വിശദമായി വായിക്കാം.

സ്വാതി എന്ന പരമ്പര ചെയ്യുമ്പോഴാണ് തലവേദന വരുന്നത്. ആദ്യം മൈഗ്രെൻ ആണെന്ന് കരുതി അതിനുള്ള മെഡിസിൻ കഴിച്ചു. അതിന് ശേഷം കിംസിൽ വന്നു, ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു. മരുന്ന് കഴിച്ചിട്ടും കുറയാതെ വന്നപ്പോഴാണ് അനന്തപുരി ഹോസ്പിറ്റലിൽ പോകാം എന്ന് തീരുമാനിച്ചത്.

saranya sasi

അവളുടെ കണ്ണുകൾ കണ്ടപ്പോഴേ ഡോക്ടർ സിടി സ്‌കാൻ ചെയ്യാൻ ആണ് പറഞ്ഞത്. അങ്ങനെ സിടി എടുത്തു. എന്നാൽ ഇതിന് സാധാരണത്തിനേക്കാൾ കൂടുതൽ സമയം എടുത്തിരുന്നു. അവളെ പുറത്തിറക്കാൻ താമസിച്ചതോടെ എന്തോ ഉണ്ട് എന്ന് മനസിലായി. എന്നാൽ മോൾ വളരെ ഹാപ്പി ആയിട്ടാണ് ഇറങ്ങി വന്നത്, അമ്മ പറയുന്നു.

അതേസമയം, ബ്രെയിനിൽ ഒരു ഷാഡോ ഉണ്ട് എംആർഐ എടുക്കാൻ പറഞ്ഞു. അന്ന് തന്നെ ചെയ്യാൻ നിർദ്ദേശിച്ചു. ഒരു സീരിയയിലിലും സിനിമയിലും ഒക്കെ കാണുംപോലെ ആയിരുന്നു പിന്നീട് ഉള്ള നിമിഷങ്ങൾ. സാധാരണ എംആർഐക്ക് അധിക സമയം ഒന്നും ഇയമൊന്നും എടുക്കില്ല, എന്നാൽ ഇത് മണിക്കൂറുകൾ എടുത്തു.

പിറ്റേന്ന് ഒരു സർജനെ ആണ് നമ്മൾ കാണിച്ചത്. ആ സർജൻ ആണ് പ്രശ്നം ആണ്, സർജറി ചെയ്യണം എന്ന് പറയുന്നത്. ഒരു ഓണക്കാലത്ത് ആയിരുന്നു സംഭവം. ഓണത്തിനായിരുന്നു ഓപ്പറേഷൻ. പന്ത്രണ്ട് മാസം കഴിയുമ്പോൾ പിന്നെയും ഓപ്പറേഷനുകൾ വേണമായിരുന്നു.

ഇതിനിടയിൽ ആയിരുന്നു അവളുടെ വിവാഹം. അതിനു മുൻപേ അവൾക്ക് ഒരു പ്രണയമുണ്ടായിരുന്നു. ആ റിലേഷൻ എല്ലാവർക്കും അറിയുന്നതായിരുന്നു. ലവ് എന്ന് പറയാൻ ആകില്ല, പക്ഷെ ഭയങ്കര സ്നേഹം ആയിരുന്നു. എപ്പോഴും ഫോണൊക്കെ ചെയ്യും, അവൾക്ക് ഐഫോൺ ഒക്കെ അയാൾ വാങ്ങി കൊടുത്തിട്ടുണ്ട്.

എല്ലാവരോടും അവൾ ആ റിലേഷനെ കുറിച്ച് പറയുമായിരുന്നു. എന്നാൽ ഇങ്ങനെ ഒരു സംഭവം വന്ന സമയത്ത് അവൻ പറഞ്ഞു വീട്ടിൽ അമ്മ സമ്മതിക്കുന്നില്ല എന്ന്. അത് ബ്രേക്കപ്പായപ്പോൾ അവൾ മാനസികമായി ഒരുപാട് തകർന്നു പോയെന്നും അമ്മ പറയുന്നു.

മോൾ ഒരു മിറക്കിൾ ആണെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞിട്ടുണ്ട്. ചിരിച്ചു കൊണ്ടാണ് അവൾ ഓരോ സർജറിക്കും പോയിരുന്നത്. ഇനി വിവാഹം ഉണ്ടാകില്ല എന്ന് ചിന്തിച്ചിരുന്ന സമയത്തും ഞാൻ പ്രാർത്ഥിക്കുമായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടിട്ടാണ് ബിനുവിന്റെ ആലോചന വരുന്നത്.

എന്റെ അവസ്ഥ ഇതാണ് എന്നൊക്കെ അവൾ പറഞ്ഞിരുന്നു. വളരെ ആഘോഷപരമായിട്ടാണ് വിവാഹം നടത്തിയത്. എന്നാൽ വീണ്ടും അസുഖം വന്നപ്പോഴേക്കും അവർ തമ്മിൽ ഒരു അകൽച്ച വന്നിരുന്നു. ആറ്റുകാൽ വരുന്ന സമയത്ത് ഭർത്താവ് ഇവിടെ വന്നിരുന്നു എന്ന് അവൾ മനസിലാക്കുന്നത് സോഷ്യൽ മീഡിയ വഴി ആയിരുന്നു.

അവളെ എല്ലാ ഇടത്തുനിന്നും അവൻ ബ്ലോക്ക് ചെയ്തു. അപ്പോഴൊക്കെ ഭയങ്കര കരച്ചിലായിരുന്നു. അമ്മായിയമ്മയെയും ചേട്ടനെയും ഒക്കെ വിളിച്ചു പരാതി പറയുമായിരുന്നു അവൾ. ഒരു മെന്റൽ സപ്പോർട്ട് ഉണ്ട് എന്ന ഉള്ളിലെ തോന്നൽ അതോടെ അവൾക്ക് നഷ്ടമായി, വല്ലാതെ ഡൗൺ ആയി. അതിനി ഇങ്ങനെ നീണ്ടു പോകുന്നതിൽ കാര്യമില്ല എന്ന് അവൾക്ക് മനസിലായി അങ്ങനെ ഒരു ദിവസം അവൾ ബിനുവിനെ വിളിച്ചു.

saranya sasi

ബിനൂ ഞാൻ ബിനുവിന് ഒരു ഭാരമാണെന്ന് എനിക്ക് മനസിലായി. എന്നോട് ഒരു ഇഷ്ടകേട് ഉണ്ടെന്ന് മനസിലായി, ഡിവോഴ്സ് ചെയ്യാം എന്ന് മോൾ തന്നെ അവനോട് പറഞ്ഞു. അതോടെ അവൻ ഹാപ്പി ആയി, നീ അവിടെ വക്കീലിനെ കാണുമോ ഞാൻ ഇവിടെ കാണണോ എന്നായിരുന്നു അവന്റെ ചോദ്യം.

എന്നാൽ അവൾ ചോദിച്ചത് അതൊന്നും വേണ്ട എന്ന് അവൻ പറയുന്നത് കേൾക്കാൻ വേണ്ടി ആയിരുന്നു. ബിനു എന്നാലും അങ്ങനെ പറഞ്ഞല്ലോ എന്ന് പറഞ്ഞ് എന്റെ കുഞ്ഞ് രണ്ടു ദിവസം മുറി അടച്ചിരുന്നു കരഞ്ഞു, ശരണ്യയുടെ അമ്മ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X