For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലേക്ക് ഇനി വിളിച്ചാലും പോകില്ല; കാരണങ്ങൾ നിരത്തി മഞ്ജു പത്രോസ്!, താരം പറഞ്ഞത്

  |

  മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി മഞ്ജു പത്രോസ്. ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീനിലേക്ക് എത്തിയ മഞ്ജു പിന്നീട് ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും സജീവമാവുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിൽ മത്സരാര്‍ത്ഥിയായും മഞ്ജു പത്രോസ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്.

  ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന വെറുതെ അല്ല ഭാര്യയിലൂടെയാണ് മഞ്ജു പത്രോസ് ആദ്യം മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. ഭർത്താവ് സുനിച്ചനൊപ്പമാണ് താരം ഷോയിൽ പങ്കെടുത്തത്. ആ സീസണിലെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ദമ്പതികൾ ആയിരുന്നു ഇരുവരും.

  manju pathrose

  Also Read: 'രണ്ടു കൂടപ്പിറപ്പുകളും എന്നെ വിട്ടുപോയി, ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ടം അവരെ ആയിരുന്നു': വികാരാധീനയായി ആശ ശരത്

  വെറുതെ അല്ല ഭാര്യ ഷോയിലെ ടാസ്കുകളിലൊക്കെ മികച്ച പ്രകടനം പുറത്തെടുത്ത മഞ്ജുവിന് അതിൽ നിന്നും അഭിനയത്തിൽ അവസരങ്ങൾ ലഭിക്കുകയായിരുന്നു. മഞ്ജുവിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത് മറിമായം എന്ന ഹാസ്യ പരമ്പരയിലെ വേഷമാണ്. പരമ്പരയിൽ തിളങ്ങിയ മഞ്ജുവിന് അങ്ങനെ സിനിമകളിൽ നിന്നും അവസരങ്ങൾ ലഭിക്കുകയായിരുന്നു.

  മലയാളത്തിൽ ടമാര്‍ പഡാര്‍, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തൊട്ടപ്പന്‍, തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ മഞ്ജുവിന് സാധിച്ചിരുന്നു. ഇപ്പോൾ സിനിമകളിൽ അധികം കാണാറില്ലെങ്കിലും ടെലിവിഷൻ പരമ്പരകളിൽ സജീവമാണ് മഞ്ജു.

  സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒപ്പം തന്നെ അഭിപ്രായങ്ങളും നിലപാടുകളും എല്ലാം പറയാൻ മഞ്ജു സോഷ്യൽ മീഡിയ ഉപയോഗിക്കാറുണ്ട്. ബ്ലാക്കീസ് എന്ന ഒരു യൂട്യൂബ് ചാനലും മഞ്ജുവിനുണ്ട്. കുടുംബമൊത്തുള്ള വിശേഷങ്ങളാണ് മഞ്ജു അതിൽ കൂടുതലായും പങ്കുവയ്ക്കാറുള്ളത്.

  അതേസമയം, ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കുമെല്ലാം ഇരയായിട്ടുണ്ട് മഞ്ജു പത്രോസ്. ഒരിക്കൽ കൗമുദി ടിവിയിലെ താരപകിട്ട് എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ ബിഗ് ബോസിനെ കുറിച്ച് മഞ്ജു സംസാരിച്ചിരുന്നു.

  ഇനി ബിഗ് ബോസിലേക്ക് പോകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് മഞ്ജു അന്ന് ഒട്ടും ആലോചിക്കാതെ ഇല്ല എന്ന മറുപടിയാണ് നൽകിയത്. അക്കമിട്ട് കാരണങ്ങൾ നിരത്തിയാണ് മഞ്ജു എന്തുകൊണ്ട് പോകില്ല എന്ന് പറഞ്ഞത്. മഞ്ജു അന്ന് പറഞ്ഞത് ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

  'ഇനി ബിഗ് ബോസിൽ വിളിച്ചാൽ പോകില്ല. അതിനു രണ്ടു മൂന്നു കാരണങ്ങൾ ഉണ്ട്. ഒന്നാമത് എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല. വാടകയ്ക്ക് ഒക്കെയായി നല്ലൊരു തുക ആകുമായിരുന്നു. നല്ലൊരു വീട് വേണം എന്നതായിരുന്നു എന്റെ ആഗ്രഹം. ആ സ്വപ്‌നം സാക്ഷാത്കരിക്കാൻ പോയതാണ്. ഞങ്ങൾക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസിൽ നിന്നും കിട്ടിയിട്ടുണ്ട്,'

  manju pathrose

  Also Read: 'തേപ്പ് കാരണം സ്‌കൂളിൽ നിന്ന് തന്നെ മാറേണ്ടി വന്നു; എനിക്ക് എയ്ഡ്സ് വന്നതുപോലെ ആയിരുന്നു അവരുടെ പെരുമാറ്റം!'

  'ഇനി അതിനു വേണ്ടി എനിക്ക് പോകണ്ട. ബാക്കി കടങ്ങളും ലോണുമൊക്കെ തീർക്കാൻ ഉള്ളത്, ഇവിടെ എന്തെങ്കിലും ജോലിയൊക്കെ എടുത്തു തീർക്കാൻ സാധിക്കും. പിന്നെ രണ്ടാമത്തെ കാര്യം, ഇപ്പോൾ എനിക്ക് ചുറ്റും എന്റെ സുനിച്ചനും മകനും പാട്ടും അപ്പനും അമ്മയും എല്ലാമുണ്ട്. അതുപോലെ ഒക്കെ തന്നെയാകും അതിന്റെ ഉള്ളിൽ എന്ന് വിചാരിച്ചാണ് ഞാൻ പോയത്,'

  അവിടെ ചെന്നപ്പോഴാണ് മനസിലായത് ഇത് എന്നെകൊണ്ട് പറ്റുന്ന പണിയല്ലെന്ന്. അതിനു മുൻപ് കുറെ പേരുടെ ഒപ്പം താമസിക്കണം എന്ന് മാത്രമേ എനിക്ക് അറിയുമായിരുന്നുള്ളു. ഇത്രയും കടമ്പകൾ ഉണ്ടെന്ന് എനിക്ക് മനസിലായത് അതിന് ഉള്ളിൽ ചെന്നപ്പോഴാണ്. അത് ഒരിക്കൽ കൂടി എക്സ്പീരിയൻസ് ചെയ്യാൻ എനിക്ക് പറ്റില്ല,'

  'ഞാൻ അത്ര ആഗ്രഹിച്ചല്ല അതിലേക്ക് പോയത്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ആ പോക്ക്. സത്യത്തിൽ അതിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആണ് എന്താണ് ഗെയിം എന്ന് മനസിലായത്. അവിടെ ആര് വിഷമിച്ചാലും എനിക്ക് വിഷമം വരുമായിരുന്നു. അവർ മത്സരിക്കുകയാണെന്ന് പലരും പറഞ്ഞെങ്കിലും ഞാൻ അത് കാര്യമാക്കിയിരുന്നില്ല, മഞ്ജു പത്രോസ് പറഞ്ഞു.

  Read more about: bigg boss
  English summary
  When Manju Pathrose Open Up She Will Never Again Participate In Bigg Boss For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X