'ബാലയുടെ വിവാഹം കഴിഞ്ഞപ്പോൾ മനസ് തകർന്നു'; തന്നെ കുറിച്ച് വന്ന വ്യാജ വാർത്തയെപ്പറ്റി പ്രതീക്ഷ പറഞ്ഞത്!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി പ്രതീക്ഷ ജി പ്രദീപ്. കഴിഞ്ഞാ പത്ത് വർഷത്തോളമായി മിനിസ്‌ക്രീനിൽ സജീവമായ താരം നായികയായും വില്ലത്തിയായുമൊക്കെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ട്. നെഗറ്റീവ് വേഷങ്ങളിൽ കൂടുതലായും എത്തിയിട്ടുള്ള പ്രതീക്ഷയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന അമ്മ എന്ന പരമ്പരയിലൂടെ ആയിരുന്നു പ്രതീക്ഷയുടെ തുടക്കം.

പിന്നീട് വിവിധ ചാനലുകളിലെ ശ്രദ്ധേയ സീരിയലുടെ ഭാഗമാകാൻ പ്രതീക്ഷയ്ക്ക് സാധിച്ചിരുന്നു. ഇതിൽ തന്നെ കസ്തൂരിമാൻ, മൗനരാഗം തുടങ്ങിയ പരമ്പരകളിലെ പ്രകടനം ശ്രദ്ധ നേടുകയായുണ്ടായി. സരയു എന്ന വില്ലത്തി കഥാപാത്രത്തെയാണ് മൗനരാഗത്തിൽ നടി അവതരിപ്പിച്ചത്. ഏറ്റവും ഒടുവിൽ സീ കേരളം ചാനലിലെ നീയും ഞാനും എന്ന പരമ്പരയിലാണ് പ്രതീക്ഷ അഭിനയിച്ചത്. കരിയറിൽ സജീവമായിരിക്കെ തന്നെ ചില ഗോസിപ്പുകൾ നടിയുടെ പേരിൽ ഉണ്ടായിരുന്നു.

pratheeksha

അതിൽ വലിയ രീതിയിൽ ചർച്ചയായി മാറിയ ഒന്നായിരുന്നു നടൻ ബാലയുമായി ബന്ധപ്പെട്ടുള്ളത്. പ്രതീക്ഷയും ബാലയും പ്രണയത്തിലാണെന്ന തരത്തിലാണ് ഒരിടയ്ക്ക് വർത്ത വന്നത്. ഒരിക്കൽ സ്വാസിക അവതാരകയായ റെഡ് കാർപെറ്റിൽ അതിഥി ആയി എത്തിയപ്പോൾ പ്രതീക്ഷ ആ ഗോസിപ്പിനെ കുറിച്ച് സംസാരിച്ചിരുന്നു. നടൻ മനീഷ് കൃഷ്ണനൊപ്പമാണ് താരം ഷോയിലെത്തിയത്. അതിന്റെ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്.

വലിയ വിവാദമായി മാറിയ ബാലയ്‌ക്കൊപ്പമുള്ള ആ ഗോസിപ്പ് എന്തായിരുന്നു എന്ന സ്വാസികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രതീക്ഷ. 'ഒരു റിയാലിറ്റി ഷോയിൽ വെച്ച് ബാലയെ ഭയങ്കര ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഫാൻ ഗേൾ എന്ന നിലയിൽ ആന്നെന്നാണ് ഉദ്ദേശിച്ചത്. കല്യാണം കഴിഞ്ഞപ്പോൾ തകർന്ന് പോയോ എന്നൊക്കെ അതിൽ തമാശയായി ചോദിച്ചിരുന്നു. എന്നാൽ അതിന്റെ ടെലികാസ്റ്റ് കഴിഞ്ഞപ്പോൾ പല മാധ്യമങ്ങളും അത് തന്നെ ഹെഡിങ്ങാക്കി വാർത്ത കൊടുത്തു,'

'ബാലയുടെ വിവാഹം കഴിഞ്ഞപ്പോൾ പ്രതീക്ഷയുടെ മനസ് തകർന്നു എന്നാണ് വന്നത്. അതിനുശേഷം ഒരുപാട് മീഡിയക്കാർ വിളിച്ചു. കല്യാണം ആയോ, കല്യാണം കഴിഞ്ഞോ, ഡേറ്റിങ്ങിലാണോ എന്നൊക്കെ ചോദ്യങ്ങൾ വന്നു. അത് അങ്ങനെ വലിയ പ്രശ്നം ആയി മാറിയിരുന്നു. ഇപ്പോൾ അതൊന്ന് കെട്ടടങ്ങിയിട്ടുണ്ട്. ബാലയുടെ കല്യാണം കഴിഞ്ഞല്ലോ, അതിന് ശേഷമാണ് നിന്നത്. ആ സമയത്ത് ബാല ചേട്ടൻ ലൈവ് പോയിരുന്നു. അപ്പോൾ അങ്ങനെയൊന്നുമില്ലെന്ന് ഒരുവിധം ആളുകൾക്ക് മനസിലായി,' പ്രതീക്ഷ പറഞ്ഞു.

pratheeksha bala

ബാലയുടെ കല്യാണം കഴിഞ്ഞ ശേഷം തന്റെ ഫോട്ടോ വെച്ച് ബാലയുടെ കല്യാണം കഴിഞ്ഞു എന്നൊരു വാർത്ത കൂടി വന്നെന്ന് താരം പറഞ്ഞു. ഇപ്പോൾ അങ്ങനെ ഒന്നുമില്ല. എല്ലാം നിന്നിട്ടുണ്ട്. പണ്ടൊക്കെ ഗോസിപ്പുകൾ വന്നാൽ എല്ലാവരും പേടിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊന്നുമില്ല. എല്ലാവർക്കും അറിയാം. അതുകൊണ്ട് എനിക്ക് പേടിയൊന്നുമില്ല. വേണമെങ്കിൽ ഇനിയും വന്നോട്ടെ എന്നും പ്രതീക്ഷ തമാശയായി പറയുന്നുണ്ട്.

ഡോക്ടറായ എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം കഴിച്ചത്. 2020 ൽ ആയിരുന്നു ഇവരുടെ വിവാഹം. അടുത്തിടെ കരൾ രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്ന ബാല കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. എലിസബത്താണ് ബാലയ്ക്ക് കരുത്തായി കൂടെയുള്ളത്. കഴിഞ്ഞ ദിവസം ഇവർ പങ്കുവച്ച വീഡിയോകളൊക്കെ വൈറലായി മാറിയിരുന്നു. ബാലയ്ക്ക് ലഭിച്ച ഭാഗ്യമാണ് എലിസബത്ത് എന്നാണ് ഇവരുടെ സ്നേഹം കണ്ട് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X