ഇവള്‍ക്ക് അത്ര ഭംഗിയൊന്നുമില്ല! സമാന്തയെ പരസ്യമായി അപമാനിച്ച് പൂജ; ക്ലാസ് മറുപടി നല്‍കി സമാന്ത, വിവാദം

താരങ്ങള്‍ക്കിടയില്‍ മത്സരവും ഈഗോ ക്ലാഷുകളും സ്ഥിരം സംഭവമാണ്. പണ്ട് കാലം മുതലേ താരങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പുറമെ സൗഹൃദം നടിക്കുമ്പോഴും ഉള്ളില്‍ പ്രശ്‌നങ്ങള്‍ കൊണ്ടു നടക്കുന്നവരുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഒളിച്ചുവച്ച അനിഷ്ടം അറിയാതെ പുറത്ത് വരും. അങ്ങനെ ഒരിക്കല്‍ പരസ്യമായൊരു നാണംകെടലിന് പാത്രമായിട്ടുണ്ട് പുജ ഹെഗ്‌ഡെ.

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് പൂജ ഹെഗ്‌ഡെ. പിന്നാലെ താരം ബോളിവുഡിലും സജീവമായി മാറുകയാണ്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ സമാന്തയുമായിട്ടാണ് പൂജയ്ക്ക് പ്രശ്‌നമുണ്ടായത്. ഇത് പിന്നീട് ട്വിറ്ററില്‍ പരസ്യമായൊരു പോരിലേക്ക് വരെ നയിക്കുകയുണ്ടായി. വിശദമായി വായിക്കാം തുടര്‍ന്ന്.

Pooja Hegde

ഒരിക്കല്‍ ഫൂജ ഹെഗ്‌ഡെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായ പങ്കുവച്ച ചിത്രത്തിലുണ്ടായിരുന്നത് സമാന്തയായിരുന്നു. സമാന്തയുടെ ഒരു സിനിമയില്‍ നിന്നുമുള്ള സ്‌ക്രീന്‍ ഷോട്ടായിരുന്നു പൂജയുടെ സ്റ്റോറി. ചിത്രത്തോടൊപ്പം പൂജ കുറിച്ചത് എനിക്കിവളെ സുന്ദരിയായി തോന്നുന്നേയില്ല എന്നായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തങ്ങളുടെ പ്രിയ താരത്തെക്കുറിച്ച് പൂജ നടത്തിയ പരാമര്‍ശം സമാന്തയുടെ ആരാധകര്‍ക്ക് സഹിക്കാനായില്ല.

നിരവധി പേരാണ് പൂജയ്‌ക്കെതിരെ അന്ന് രംഗത്തെത്തിയത്. ഇതോടെ പൂജയ്ക്ക് പ്രതികരിക്കാതെ നിവര്‍ത്തിയില്ലാതായി. എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു പൂജയുടെ വിശദീകരണം. തന്റെ അക്കൗണ്ടില്‍ നിന്നും വരുന്ന പോസ്റ്റുകള്‍ താനിടുന്നതല്ലെന്നും പൂജ പറഞ്ഞു. എന്നാല്‍ തന്റെ പ്രതികരണത്തില്‍ സമാന്തയുടെ പോരോ വിവാദമായ സ്‌റ്റോറിയെക്കുറിച്ചോ പൂജ പരാമര്‍ശമൊന്നും നടത്തിയിരുന്നു.

''എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി എന്റെ ടീം അറിയിച്ചു. എന്റെ ഡിജിറ്റല്‍ ടീം സഹായിക്കുന്നുണ്ട്. എന്റെ അക്കൗണ്ടില്‍ നിന്നും വരുന്ന ഇന്‍വിറ്റേഷനുകള്‍ അക്‌സെപ്റ്റ് ചെയ്യരുത്, വ്യക്തിപരമായ വിവരങ്ങളൊന്നും കൈമാറരുത്'' എന്നായിരുന്നു പൂജയുടെ പ്രതികരണം. ''കഴിഞ്ഞൊരു മണിക്കൂര്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് വേണ്ടിയാണ് ചെലവഴിച്ചത്. ഈ സമയത്തും എന്നെ സഹായിച്ച ടീമിന് നന്ദി. ഒടുവില്‍ എന്റെ അക്കൗണ്ട് തിരിച്ചു കിട്ടി. കഴിഞ്ഞ ഒരു മണിക്കൂറില്‍ അയക്കപ്പെട്ട മെസേജുകളും പോസ്റ്റുകളുമെല്ലാം നീക്കം ചെയ്തിട്ടുണ്ട്'' എന്നും പൂജ ട്വീറ്റ് ചെയ്തു.

Pooja Hegde

എന്നാല്‍ പൂജയുടെ ഈ വിശദീകരണം അംഗീകരിക്കാന്‍ സമാന്തയുടെ ആരാധകര്‍ കൂട്ടാക്കിയില്ല. സമാന്തയെ പോലൊരു താരത്തിനെതിരെ പൂജ നടത്തിയ വെറും ബാലിശവും നാണക്കെട്ടതവുമായ ആക്രമണമായിരുന്നു അതെന്ന് തന്നെയായിരുന്നു അവരുടെ വാദം. അങ്ങനെ ട്വിറ്ററില്‍ സമാന്തയുടെ ആരാധകരും പൂജയുടെ ആരാധകരും തമ്മില്‍ കൊടുമ്പിരി കൊള്ളുന്ന വാഗ്ഗാദം തന്നെ നടന്നു. ഈ സമയത്ത് സമാധാനം ആവശ്യപ്പെട്ട് സമാന്ത തന്നെ രംഗത്തെത്തി. പീസ് ഔട്ട് എന്നായിരുന്നു പരോക്ഷമായി വിവാദത്തെ പരാമര്‍ശിച്ചു കൊണ്ട് സമാന്തയുടെ പ്രതികരണം.

അതേസമയം തെന്നിന്ത്യയിലെ മിന്നും താരമായ സമാന്തയും പൂജയും ബോളിവുഡിലും സജീവമാവുകയാണ്. ഫാമിലി മാനിലൂടെ സമാന്ത വലിയ സ്വീകാര്യതയാണ് നേടിയത്. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അഭിനയിച്ച ഖുഷിയാണ് സമാന്തയുടെ ഒടുവിലിറങ്ങിയ സിനിമ. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച കിസി കാ ഭായ് കിസി ജാനാണ് പൂജയുടെ ഒടുവിലത്തെ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X