അച്ഛനുണ്ടായിരുന്നെങ്കിൽ ഞാൻ ഇതുപോലെ ആയിരിക്കില്ല! ആ കുറവ് ജീവിതത്തിൽ ഉണ്ടെന്നത് സത്യമാണ്: രഞ്ജിനി പറഞ്ഞത്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയെടുക്കാൻ രഞ്ജിനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷെ ടെലിവിഷൻ അവതാരകരിൽ ആദ്യമായി വലിയ താരമൂല്യം ലഭിച്ച അവതാരക രഞ്ജിനി ആയിരിക്കും.

വലിയ താരങ്ങൾക്ക് ലഭിക്കുന്ന പരിഗണനതിന് സമാനമായ പരിഗണന ആയിരുന്നു രഞ്ജിനിയ്ക്ക് ലഭിച്ചത്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം ഇടക്കാലത്ത് അഭിനയത്തിലും ഒരു കൈ നോക്കിയിരുന്നു. മോഡലിംഗ് രംഗത്ത് നിന്നാണ് രഞ്ജിനി അവതാരകയായി വരുന്നത്.

ranjini haridas

ഐഡിയ സ്റ്റാർ സിങർ പരിപാടിയിൽ അവതാരകയായി രഞ്ജിനി വർഷങ്ങളോളം മിനി സ്ക്രീനിൽ നിറഞ്ഞ് നിന്നതുകൊണ്ടാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും രഞ്ജിനി ഇത്ര സുപരിചിതയായി മാറിയത്. നൽപ്പതുകാരിയായ രഞ്ജിനി ഹരിദാസ് 2000ത്തിൽ മിസ് കേരളയായിരുന്നു.

ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ശ്രദ്ധനേടിയിട്ടുണ്ട്. രഞ്ജിനി ഹരിദാസ് എന്ന വ്യക്തിയെ ഒരുപക്ഷെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയാവും. ചെറുപ്പത്തിൽ തന്നെ അച്ഛനെ നഷ്‌ടമായ വ്യക്തിയാണ് രഞ്ജിനി. താരത്തിന് വെറും ഏഴ് വയസുള്ളപ്പോഴാണ് അച്ഛന്റെ മരണം. അനിയന് ഒരു വയസ് പോലും തികഞ്ഞിട്ടില്ലായിരുന്നു.

പലപ്പോഴും അച്ഛന്റെ വിയോഗത്തെ കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ അച്ഛനില്ലാത്ത കുറവ് താൻ അനുഭവിച്ചിട്ടുണ്ടെന്ന് രഞ്ജിനി മനസ് തുറന്നിരുന്നു. സ്‌കൂൾ കാലം മുതൽ അത് തനിക്ക് ഉണ്ടായിരുന്നു എന്ന് താരം പറഞ്ഞിരുന്നു. രഞ്ജിനിയുടെ ആ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ.

'എന്റെ അച്ഛൻ മരിച്ച ശേഷം ഞങ്ങളെ കുറേക്കാലം നോക്കിയത് അപ്പുപ്പനാണ്. എയർ ഫോഴ്സിൽ നിന്ന് റിട്ടയർ ചെയ്തതാണ് അപ്പുപ്പൻ.സ്വന്തമായി ഒരു സെക്യൂരിറ്റി സ്ഥാപനവും നടത്തുന്നുണ്ടായിരുന്നു. അതിൽ നിന്നൊക്കെ ഉള്ള വരുമാനം വെച്ചാണ് അപ്പുപ്പൻ അമ്മയ്ക്ക് വീടെല്ലാം വെച്ച് കൊടുത്തത്. അപ്പൂപ്പന്റെ ഹാർഡ് വർക്കും വിൽ പവറും ക്യാരക്ടറിന്റെയും ഒക്കെ റിഫ്ളക്ഷനാണ് ഞങ്ങളുടെ ഈ ജെനെറേഷന് അനുഭവിച്ചത്. എന്നാൽ അതിനപ്പുറം ഉള്ള കംഫർട്ട് ലക്ഷ്വറി അതൊക്കെ എനിക്ക് ലഭിച്ചത് 2006 ന് ശേഷം എനിക്ക് ലഭിച്ച മീഡിയ എക്സ്പോഷർ ആണ്.

അച്ഛനില്ലാത്ത വിഷമം എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. കുറെ നാൾ ഞാൻ അത് കാര്യമാക്കിയിട്ടില്ല. പക്ഷെ ഏറ്റവും വിഷമിപ്പിച്ചത് സ്‌കൂൾ സമയത്ത് ഒക്കെയാണ്. സ്‌കൂളിൽ പരെന്റ്സ് മീറ്റിങിന് എന്റെ ഫ്രണ്ട്സിന്റെ പേരന്റ്സ് ഒക്കെ വരുമ്പോൾ എനിക്ക് അത് കുറച്ചു അൺകംഫർട്ടബിൾ ആയിരുന്നു. ഒരു ഏഴ് വയസ് മുതൽ പതിനാല് വയസ് വരെ ഞാൻ ഇടയ്ക്കിടെ തല കറങ്ങി വീഴുമായിരുന്നു. എനിക്ക് തോന്നുന്നു. എന്നെ ഒരു വിധത്തിൽ ആ നഷ്ടം ബാധിക്കുന്നുണ്ടായിരുന്നു.

പിന്നെ വലുതായപ്പോൾ ഓരോരുത്തരുടെ അനുഭവങ്ങളിൽ നിന്നൊക്കെ ഞാൻ ഓരോന്ന് മനസിലാക്കി. എനിക്ക് മരണം ഭയങ്കര പേടി ആയിരുന്നു. പിന്നീട് ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് അംഗീകരിക്കാൻ ഞാൻ പഠിച്ചു. അത് അക്സപ്റ്റ് ചെയ്തു കൊണ്ട് മുന്നോട്ട് പോകാൻ സാധിക്കണം. കുറെ പേർക്ക് അത് സാധിക്കാറില്ല. അത് സാധിക്കാതെ ആ സിറ്റുവേഷനിൽ സ്റ്റക്ക് ആയി പോകാറാണ് ഉള്ളത്.

ranjini father

കൗമാര പ്രായം കഴിയുന്നത് വരെ അച്ഛന്റെ മരണം എന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴില്ല. ചിലപ്പോഴൊക്കെ സംസാരിക്കുമ്പോൾ എനിക്ക് അത് കൊളത്തി പിടിക്കും. ഏഴ് വയസ് വരെയുള്ള കാര്യങ്ങൾ എനിക്കത്ര ഓർമയില്ലായിരുന്നു. പിന്നീട് ഞാൻ തന്നെ അതൊക്കെ ബ്ലോക്ക് ചെയ്തു. പിന്നെ അമ്മ പറയുന്ന കുറെ ഓർമകളിൽ നിന്ന് അച്ഛന്റെ ഇമേജസ് വരുമായിരുന്നു.

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് കാണുന്ന രഞ്ജിനി ഹരിദാസ് ആവില്ല. അച്ഛന് മീഡിയ ഒക്കെ ഇഷ്ടമായിരുന്നു. എങ്കിലും അച്ഛൻ പറയുന്നിടത് നിൽക്കേണ്ടി വന്നേനെ. ആ വീടിന്റെ അവസ്ഥ എന്താകുമായിരുന്നു എന്ന് പോലും ചിന്തിക്കാൻ വയ്യ.

ചില സമയങ്ങളിൽ അച്ഛൻ ഇല്ലാത്തതിന്റെ നിസ്സഹായാവസ്ഥ തോന്നാറുണ്ട്. ഞാൻ എന്നെ തന്നെ ഇങ്ങനെ ആക്കി വെച്ചതാണ്. ഈ ലോകത്ത് ഒരു ആണ് ഇല്ലാത്തതിന്റെ കുറവ് കുറവ് തന്നെയാണ്. ചില പ്രശ്‌നങ്ങൾ ഒക്കെ വരുമ്പോൾ അമ്മയാകും വിളിക്കുന്നതും പറയുന്നതും. അമ്മ തന്നെയാകും പലതും സോൾവ് ചെയ്യാൻ ശ്രമിക്കുന്നത്.

നമ്മുടെ സമൂഹം ഇങ്ങനെ ആയത് കൊണ്ട് തന്നെ ഒരു പെണ്ണിന് കേറി ഇടപെടാൻ കഴിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. അവിടെയും ഞാൻ കയറി ഇടപെടുമ്പോൾ പല പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. ഒരു പ്രശ്‌നം വരുകയാണെങ്കിൽ എന്റെ അച്ഛനോ സഹോദരനോ ഒക്കെയല്ലേ കൂടെ ഉണ്ടാവുക. അങ്ങനെ നോക്കുമ്പോൾ അച്ഛൻ ഇല്ലാത്തതിന്റെ കുറവ് എന്റെ ജീവിതത്തിൽ ഉണ്ട്,' രഞ്ജിനി ഹരിദാസ് പറഞ്ഞു.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X