'എനിക്ക് പുതിയൊരു പെങ്ങളെ കിട്ടി'; മരിക്കും മുമ്പ് രാജേഷ് പിള്ള മഞ്ജുവിനെക്കുറിച്ച് പറഞ്ഞത്!

മലയാളികള്‍ക്ക് മഞ്ജു വാര്യരെ പരിചയപ്പെടുത്തേണ്ടതില്ല. തങ്ങളുടെ വീട്ടിലെ ഒരംഗത്തെപ്പോലെ മലയാളികള്‍ക്ക് സുപരിചിതയാണ് മഞ്ജു വാര്യര്‍. മലയാള സിനിമയിലെ സൂപ്പര്‍ താരം. കേരളക്കരയില്‍ ഇത്രത്തോളം സ്വാധീനം സൃഷ്ടിച്ച മറ്റൊരു നായികയില്ല. പതിനഞ്ച് വര്‍ഷം സിനിമയില്‍ നിന്നും വിട്ടു നിന്നിട്ടും മഞ്ജുവിനോടുള്ള മലയാളികളുടെ സ്‌നേഹത്തിന് യാതൊരു കുറവും സംഭവിച്ചിരുന്നില്ല. തിരിച്ചുവരവില്‍ ഇരുകയ്യും നീട്ടിയാണ് മഞ്ജുവിനെ മലയാളി സ്വീകരിച്ചത്.

എവിടെ നിന്നും ഇറങ്ങിപ്പോയോ, അതേ താരസിംഹാസനത്തിലേക്ക് തിരിച്ചുവന്ന മഞ്ജുവിനെ മലയാളികള്‍ കൊണ്ടിരുത്തി. ഇന്നിതാ മലയാളവും കടന്ന് തമിഴിലും മുന്‍നിര നായികയായി നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. ഇതിനിടെ ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് മഞ്ജു വാര്യര്‍. നിസ്സംശയം പറയാം, മഞ്ജു വാര്യരെ പോലൊരു നായികയെ ഇനി മലയാള സിനിമയ്ക്ക് ലഭിക്കില്ല. എല്ലാ അര്‍ത്ഥത്തിലും ലജന്റ് ആണ് മഞ്ജു വാര്യര്‍.

Manju Warrier

മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു ആയിരുന്നു. മഞ്ജുവിന്റെ തിരിച്ചുവരവും ഈ ചിത്രവും പലര്‍ക്കും പ്രചോദനമായി. മഞ്ജുവിനെ മാതൃകയാക്കി ഇടവേള അവസാനിപ്പിച്ച് പല നായികമാരും വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നതും നമ്മള്‍ കണ്ടു. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഓഫ് സ്‌ക്രീനിലും മഞ്ജു വ്യത്യസ്തയും പ്രചോദനവുമാണ്.

ഒരിക്കല്‍ സൂപ്പര്‍ ഹിറ്റ് ഇരട്ട തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ് കൂട്ടുകെട്ടിലെ സഞ്ജയ് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് ഉദാഹരണം. കൗമുദി ടിവിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സഞജയ് മനസ് തുറന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുമായി മഞ്ജുവിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചാണ് അന്ന് സഞ്ജയ് ഓര്‍ത്തത്.

''മഞ്ജുവിനെ ഞാന്‍ ആദ്യം കാണുന്നതും പരിചയപ്പെടുന്നതും ഞങ്ങളുടെ അച്ഛന്‍ പ്രേം പ്രകാശ് നിര്‍മ്മിച്ച ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്. അതിന് ശേഷം മഞ്ജു ഞങ്ങള്‍ എഴുതിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ അഭിനയിച്ചു. പക്ഷെ മഞ്ജുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് ഞങ്ങള്‍ എഴുതാത്തൊരു സിനിമയുമായി ബന്ധപ്പെട്ട ഓര്‍മ്മയാണ്'' സഞ്ജയ് പറയുന്നു.

''ഞങ്ങള്‍ എഴുതാത്ത സിനിമയാണ് വേട്ട. അത് സംവിധാനം ചെയ്തത് ഞങ്ങളുടെ പ്രിയ സുഹൃത്തായ രാജേഷ് പിള്ളയാണ്. രാജേഷിന്റെ അവസാന കാലത്താണ് അദ്ദേഹം വേട്ട സംവിധാനം ചെയ്യുന്നത്. രോഗം മൂര്‍ച്ഛിച്ച അവസ്ഥയായിരുന്നു. അദ്ദേഹം അധികാലം ഉണ്ടാകില്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു. ആ സിനിമയില്‍ മഞ്ജു അഭിനയിച്ചു. അതിന്റെ ഷൂട്ടിംഗിന് ശേഷം രാജേഷ് എന്നോട് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് എനിക്ക് പുതിയൊരു പെങ്ങളെ കിട്ടി എന്നാണ്.''സഞ്ജയ് പറയുന്നു.

Manju Warrier

താന്‍ പോവുകായാണെന്ന് അറിഞ്ഞിട്ടും ഒരാളെക്കുറിച്ച് അങ്ങനൊരു കാര്യം പറയണമെങ്കില്‍ അതില്‍ എത്രത്തോളം സത്യം ഉണ്ടായിരിക്കണം എന്നും എത്രത്തോലം വലിയൊരു കാര്യമായിരിക്കുമെന്നും ഞാന്‍ അന്ന് അത്ഭുതപ്പെട്ടു. രാജേഷിന്റെ അവസാന മണിക്കൂറുകളില്‍ മഞ്ജു സ്ഥലത്തുണ്ടായിരുന്നില്ല. പക്ഷെ ഓരോ മണിക്കൂറിലും വിളിച്ച് രാജേഷിന്റെ കാര്യം മഞ്ജു അന്വേഷിക്കുമായിരുന്നു. ഒരാളുടെ അവസാന സമയത്ത് അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കി പെങ്ങളായി കൂടെ നിന്ന മഞ്ജുവിനെയാണ് ഞാന്‍ എന്നും ഓര്‍ക്കുന്നത് എന്നും സഞ്ജയ് പറയുന്നുണ്ട്.

അതേസമയം മഞ്ജു വാര്യരുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ എമ്പുരാന്‍ ആണ്. രണ്ടാം ഭാഗത്തിലും പ്രിയദര്‍ശിനി രാംദാസ് ആയി മിന്നും പ്രകടനമാണ് മഞ്ജു വാര്യര്‍ പുറത്തെടുത്തിരിക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സജീവാവുകയാണ് മഞ്ജു വാര്യര്‍. തമിഴ് ചിത്രം മിസ്റ്റര്‍ എക്‌സ് ആണ് മഞ്ജുവിന്റെ അണിയറയിലുള്ളൊരു സിനിമ. പിന്നാലെ അമ്രികി പണ്ഡി എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ ഹിന്ദിയിലുമെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X