ബ്രേക്കപ്പ് സമയത്ത് ആശ്വാസമായ സുഹൃത്ത്, അവന്റെ ആ ചോദ്യത്തിൽ ഞാൻ സ്റ്റക്കായി!; പ്രണയവിവാഹത്തെ കുറിച്ച് പ്രീത
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കെല്ലാം ഏറെ പരിചിതയായ നടിയാണ് പ്രീത പ്രദീപ്. മൂന്നു മണി എന്ന പരമ്പരയിൽ വില്ലത്തി വേഷം അവതരിപ്പിച്ചാണ് പ്രീത പ്രേക്ഷക ശ്രദ്ധ നേടി എടുത്തത്. വില്ലത്തി വേഷങ്ങള്‍ക്കൊപ്പം നിരവധി സീരിയലുകളില്‍ നായികയായിട്ടും സഹനടിയായുമൊക്കെ പ്രീത ഇതിനകം അഭിനയിച്ചിട്ടുണ്ട്. നടി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് താരം. പ്രീതയുടെ പ്രണയവും വിവാഹവുമൊക്കെ നേരത്തെ വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. വിവേക് ആണ് പ്രീതയുടെ ഭർത്താവ്.
ഏറെ കാലത്തെ സൗഹൃദത്തിന് ഒടുവിലാണ് പ്രീതയും വിവേകും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കണ്ട് ഇഷ്ടത്തിലായവരാണ് പ്രീതയും വിവേകും. ഒരിക്കൽ സ്വാസിക അവതാരകയായ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ പ്രീത തന്റെ ഈ പ്രണയകഥ പങ്കുവച്ചിരുന്നു. ഏറ്റവും അടുത്ത സുഹൃത്ത് തന്നെ പങ്കാളി ആയി മാറിയതിനെ കുറിച്ചുള്ള ആ കഥ ഇപ്പോൾ വീണ്ടും വൈറലായി മാറുകയാണ്.

ബെസ്റ്റ് ഫ്രണ്ടിനെ തന്നെ ജീവിതത്തില്‍ പങ്കാളിയായി കിട്ടിയത് കൊണ്ട് ഇപ്പോഴും തങ്ങൾ സുഹൃത്തുക്കൾ ആണെന്നാണ് പ്രീത പറയുന്നത്. ആ സൗഹൃദം ഇപ്പോഴും ഞങ്ങള്‍ക്ക് ഇടയിലുണ്ട്. ഇതുവരെയും അതിലൊരു മാറ്റം വന്നിട്ടില്ല. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ എങ്ങിനെയായിരുന്നോ അത് പോലെ തന്നെയാണ് ഇപ്പോഴും. ഞങ്ങള്‍ക്ക് ഇടയില്‍ പൈങ്കിളിയും റൊമാന്‍സും തീരെ ഇല്ല. സുഹൃത്തുക്കള്‍ എങ്ങിനെയാണ് അത് പോലെയാണ് ഇപ്പോഴും പെരുമാറുന്നതെന്നാണ് നടി പറഞ്ഞത്.
വിവേകുമായി സൗഹൃദത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ മറ്റൊരു പ്രണയം ഉണ്ടായിരുന്നതിനെ കുറിച്ചും പ്രീത പറയുന്നുണ്ട്. അത് വിവേകിനും അറിയാവുന്നത് ആണെന്നും താരം പറയുന്നു. 'ഇവിടെ ഉണ്ടായിരുന്ന ആളല്ല, നോര്‍ത്തിലുള്ള ആളായിരുന്നു. അത് ബ്രേക്കപ്പ് ആയ സമയത്ത് എനിക്ക് ഭയങ്കര സങ്കടം ആയി. ആ ഒരു സാഹചര്യത്തില്‍ എനിക്ക് ഭയങ്കര ഒരു ആശ്വാസമായിരുന്നു വിവേകുമായുള്ള സൗഹൃദം,'
'ഒരിക്കല്‍ രാത്രി ഒരു മൂന്ന് മണിക്ക് ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഞാന്‍ വിവിയോട് ചോദിച്ചു, 'അയ്യോ വിവീ നീയും എന്റെ സൗഹൃദത്തില്‍ നന്നും പോവുമോ' എന്ന്. അപ്പോള്‍ അവന്‍ ചോദിച്ചു, ഞാന്‍ പോകില്ല. നീ വേറെ കല്യാണം ഒക്കെ കഴിച്ചു കഴിഞ്ഞാല്‍, അയാള്‍ ഇനി നമ്മുടെ സൗഹൃദം വേണ്ട എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും എന്ന്,'

'അയ്യോ മറ്റൊരു വിവാഹം ചെയ്താല്‍ അതൊരു വിഷയം ആണല്ലോ എന്ന് ഞാനും പറഞ്ഞു. 'എങ്കില്‍ ഒരു വഴിയുണ്ട്, നമുക്ക് രണ്ട് പേര്‍ക്കും അങ്ങ് കല്യാണം കഴിച്ചാലോ' എന്ന് അവന്‍ ചോദിച്ചു. ഒരു നിമിഷം ഞാന്‍ ഒന്ന് സ്റ്റക്ക് ആയി. പക്ഷെ അവൻ സീരിയസ് ആയി ചോദിച്ചത് തന്നെയാണെന്ന് പറഞ്ഞു. പിന്നെ ഗ്രാജ്വലി ഞങ്ങള്‍ ഓന്നാവുകയായിരുന്നു,' എന്നാണ് പ്രീത പറഞ്ഞത്.
മുൻപ് മറ്റൊരു അഭിമുഖത്തിൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നപ്പോൾ അച്ഛനും അമ്മയുമടക്കം തെറ്റിദ്ധരിച്ചതിനെ കുറിച്ച് പ്രീത പറഞ്ഞിരുന്നു. പലരും എന്താണിത്, നിങ്ങള്‍ തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചിട്ടുണ്ട്. അങ്ങനൊരു റിലേഷന്‍ അല്ലെന്ന് ഞാൻ പറഞ്ഞു. പക്ഷേ ഞങ്ങള്‍ ശരിക്കും പ്രണയിച്ച് തുടങ്ങിയതിന് ശേഷം ആരും ഇതേ കുറിച്ച് ചോദിച്ചിട്ടില്ല. പിന്നീട് എന്റെ ചേച്ചിയാണ് പൊക്കിയത്. ഞങ്ങളുടെ സംസാരത്തിന്റെ മോഡുലേഷന്‍ മാറിയത് മനസിലാക്കിയാണ് ചേച്ചി പിടിച്ചതെന്നായിരുന്നു പ്രീത പറഞ്ഞത്.


Click it and Unblock the Notifications