'അമ്മയ്ക്ക് പറ്റിയൊരു കൂട്ട് വേണം! അമ്മയെ മനസിലാക്കുന്ന നല്ലൊരാള്‍ വരണമെന്നാണ് ആഗ്രഹം'; സൗഭാഗ്യ പറഞ്ഞത്

സോഷ്യല്‍ മീഡിയയിലൊക്കെ ഒരുപാട് ആരാധകരുള്ള താരകുടുംബമാണ് നടി താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താര സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം താര പങ്കുവയ്ക്കാറുണ്ട്. ഇടക്കാലത്ത് അഭിനയത്തിൽ നിന്നെല്ലാം വിട്ടുനിന്നപ്പോഴാണ് താര യൂട്യൂബിൽ സജീവകുന്നത്. ഇപ്പോൾ അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സമയം കിട്ടുമ്പോഴെല്ലാം നടി വീഡിയോകളുമായി എത്താറുണ്ട്.

താരയെ പോലെ തന്നെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുനും കൊച്ചുമകൾ സുദർശനയുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സൗഭാഗ്യയും യൂട്യൂബ് ചാനലുമായി സജീവമാണ്. മകൾ സുദർശനയുടെ വിശേഷങ്ങളാണ് സൗഭാഗ്യ ഏറെ പങ്കുവയ്ക്കാറുള്ളത്. താരയ്ക്കും ഏറെ പ്രിയങ്കരിയാണ് സുദർശന. കൊച്ചുമകള്‍ വന്നതോടെ താന്‍ കൂടുതല്‍ സന്തോഷവതിയായെന്നാണ് അടുത്തിടെ താര കല്യാൺ പറഞ്ഞത്. ഭർത്താവ് രാജാറാമിന്റെ മരണശേഷം ഒറ്റയ്ക്കാണ്.

thara kalyan

അമ്മ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ തങ്ങൾക്ക് സങ്കടമാണെന്ന് സൗഭാഗ്യവും ഭർത്താവ് അർജുനും ഒരിക്കൽ പറഞ്ഞിരുന്നു. നല്ലൊരു പങ്കാളിയെ അമ്മയ്ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നാണ് സൗഭാഗ്യ പറഞ്ഞത്. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. ഇവരുടെ ഫാന്‍സ് പേജുകളിലൂടെയും മറ്റുമാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും വീഡിയോ വൈറലാകുന്നത്.

അമ്മയ്ക്ക് ഒരു ലൈഫ് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് സൗഭാഗ്യ പറയുമ്പോൾ സത്യമെന്ന് പറഞ്ഞ് അര്‍ജുന്‍ പിന്തുണയ്‌ക്കുന്നുണ്ട്‌. 'കഷ്ടമല്ലേ, അമ്മ ഒറ്റയ്‌ക്കൊരു വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ എല്ലാവരുമായി ഒന്നിച്ചിരിക്കുന്നതിനിടെ ഫീഡ് ചെയ്യാനായി ഒരു റൂമിലേക്ക് മാറിയാല്‍ പെട്ടെന്ന് അവരുടെ അടുത്തെത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. കുറേനേരം ഒറ്റയ്ക്കിരുന്നാൽ ഡിപ്രഷനടിക്കുന്ന ആളാണ് ഞാന്‍. എത്രയും പെട്ടെന്ന് എല്ലാവരുടെയും കൂടെ എത്തിയാല്‍ മതിയെന്നാണ് ഞാന്‍ ആലോചിക്കുന്നത്',

'അമ്മയുടെ കാര്യം ആലോചിക്കുമ്പോള്‍ വിഷമം വരും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നത് വരെ അമ്മ ഒറ്റയ്ക്കാണ്. ഒരു പങ്കാളിയുള്ളത് ജീവിതത്തില്‍ നല്ലതാണ്. അമ്മയെ മനസിലാക്കുന്ന നല്ലൊരാള്‍ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അമ്മ അതിന് സമ്മതിക്കില്ലെന്നറിയാം', സൗഭാഗ്യ പറയുന്നു.

ടീച്ചര്‍ നല്ല അടിപൊളിയായി ജീവിക്കേണ്ട ആളാണ്. ടീച്ചര്‍ക്ക് നല്ലൊരു വന്നാൽ നല്ലതാണെന്ന് അർജുനും പറഞ്ഞു. അമ്മാ നമുക്കിത് റിയല്‍ ആക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അമ്മ ഓരോന്ന് പറഞ്ഞ് വിഷയം മാറ്റുകയാണ്. അച്ഛനമ്മമാര്‍ മക്കളെ കെട്ടിക്കുന്നത് പോലെ ഒറ്റപ്പെട്ട മാതാപിതാക്കള്‍ക്ക് പങ്കാളിയെ കണ്ടെത്താന്‍ മക്കള്‍ക്കും അവകാശമുണ്ടായിരുന്നെങ്കില്‍ നല്ലതായേനെ എന്നും അർജുൻ കൂട്ടിച്ചേർത്തു. ഒരുപാട് പേർ ഇവരുടെ അഭിപ്രായത്തെ അംഗീകരിച്ച് കമന്റ് ചെയ്യുന്നുണ്ട്.

thara kalyan

അതിനിടെ കഴിഞ്ഞ ദിവസം സൂപ്പർ അമ്മയും മകളും ഷോയിൽ എത്തിയ താര കല്യാൺ സൗഭാഗ്യയെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. സൗഭാഗ്യയുടെ അടുത്ത് നിന്നും തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് താര പറഞ്ഞത്. മകൾ അത്രയും നല്ലൊരു അമ്മയാണ്. താൻ കുറച്ചൂടെ നല്ലൊരു അമ്മയാവേണ്ടതായിരുന്നു എന്ന് തോന്നാറുണ്ട്. അവളുടെ ക്ഷമാശീലത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. സൗഭാഗ്യ അച്ഛനെപ്പോലെയാണെന്നുമാണ് താര കല്യാൺ പറഞ്ഞത്.

അതേസമയം ഏഷ്യാനെറ്റിലെ കാതോട് കാതോരം എന്ന പരമ്പരയിലാണ് താര കല്യാൺ ഇപ്പോൾ അഭിനയിക്കുന്നത്. ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരാ കല്യാൺ വീണ്ടും സീരിയലിൽ സജീവമാകുന്നത്. ഇടയ്ക്ക് തൊണ്ടയ്ക്ക് ഒരു ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ് ചികിത്സയിലായിരുന്നു നടി.

Read more about: thara kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X