നമുക്ക് വിധിച്ചത് ആണെങ്കിൽ നടക്കും, ഞാൻ നേരിട്ട് പറയാതെ ഒന്നും വിശ്വസിക്കരുതേ!; വിവാഹത്തെ കുറിച്ച് അനുമോൾ

കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി അനുമോള്‍. ടെലിവിഷൻ പരമ്പരകളിലൂടെ മിനിസ്‌ക്രീനിൽ എത്തിയ അനുമോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍ മാജിക് എന്ന ഷോയിൽ എത്തിയതോടെയാണ്. ഷോയിലൂടെ അനു മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

സ്റ്റാര്‍ മാജിക് ആരാധകരെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് അനു. പ്രേക്ഷകർക്ക് അത്രയേറെ ഇഷ്ടമാണ് താരത്തെ. തന്റെ നിഷ്‌കളങ്കതയും എനര്‍ജിയുമൊക്കെ കൊണ്ടാണ് അനു ആരാധകരെ നേടിയെടുത്തത്.

പരിപാടിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരവും അനുവാണ്

എട്ട് വർഷത്തോളമായി ടെലിവിഷൻ രം​ഗത്തുള്ള അനുവിനെ ആളുകൾ കൂടുതൽ അറിഞ്ഞതും സ്നേഹിച്ചതും സ്റ്റാർ മാജിക്ക് പ്രോ​ഗ്രാം തുടങ്ങിയ ശേഷമാണ്. പരിപാടിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരവും അനുവാണ്. തിരുവനന്തപുരം സ്വദേശിനിയാണ് അനു.

വിവിധ പരമ്പരകളിൽ മുന്നേ അഭിനയിച്ചിട്ടുള്ള അനുമോൾ ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിലെ തന്നെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയിൽ അഭിനയിച്ച് കയ്യടി നേടുകയാണ്. പാവങ്ങളുടെ പ്രയാഗ മാർട്ടിൻ എന്നൊക്കെ ആരാധകർക്കിടയിൽ പേരുകളുള്ള നടിയാണ് അനു. സോഷ്യൽ മീഡിയയിൽ എല്ലാം വളരെ സജീവമാണ് താരം.

ധാരാളം അഭിമുഖങ്ങളിലും നടി എത്താറുണ്ട്

സ്വന്തമായി ഒരു യുട്യൂബ് ചാനലും നടിക്കുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം അനു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ധാരാളം അഭിമുഖങ്ങളിലും നടി എത്താറുണ്ട്. പലപ്പോഴും അഭിമുഖങ്ങളിൽ താരത്തിന്റെ വിവാഹത്തെ കുറിച്ചും ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്.

അനുമോൾ പറഞ്ഞ മറുപടി ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്

ഒരിക്കൽ ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലും നടിയോട് ഈ ചോദ്യം ആവർത്തിച്ചിരുന്നു. അന്ന് അനുമോൾ പറഞ്ഞ മറുപടി ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

'കല്യാണം നല്ലൊരു ആലോചന വന്നാൽ, നമ്മുക്ക് വിധിച്ചത് ആണെങ്കിൽ നടക്കും. നമ്മളിപ്പോൾ അങ്ങോട്ട് കയറി കല്യാണം വേണമെന്ന് ഒക്കെ പറഞ്ഞാൽ അത് നടക്കത്തില്ലല്ലോ. അപ്പോൾ കല്യാണം വരുന്നത് പോലെ വരട്ടെ എന്നാണ് ഞാൻ വിചാരിക്കുന്നത്.

പുതിയ വിശേഷങ്ങൾ ഒക്കെ ഞാൻ ലൈവ് വന്ന് പറയും

പ്രേക്ഷകരോട് എനിക്ക് പറയാനുള്ളത്, എനിക്ക് കല്യാണം ആയാൽ ഞാൻ ഒരു ലൈവിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ നിങ്ങളോട് പറയും. ആദ്യം നിങ്ങളോടെ പറയൂ. ഞാൻ അത് സോഷ്യൽ മീഡിയയിലൂടെ പരത്തും. അപ്പോൾ മാത്രമേ നിങ്ങൾ വിശ്വസിക്കാവൂ. അല്ലാതെ ട്രോൾ വന്നാലോ ഗോസിപ്പുകൾ വന്നാലോ നിങ്ങൾ ആരും വിശ്വസിക്കരുത്.

കല്യാണം ആയാലും ഏതെങ്കിലും സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിൽ അതെല്ലാം നിങ്ങളോട് പറഞ്ഞിട്ടേ ഞാൻ പോകത്തുള്ളൂ. പുതിയ വിശേഷങ്ങൾ ഒക്കെ ഞാൻ ലൈവ് വന്ന് പറയും. അല്ലാതെ നിങ്ങൾ വിശ്വസിക്കരുത്.

കുറച്ചു നേരം കണ്ട് ഒരു കമന്റ് ഒക്കെ ഇട്ടിട്ട് പൊക്കോളൂ

യൂട്യൂബിലെ തലക്കെട്ടും ഒന്നും കണ്ട് വിശ്വസിക്കരുത്. നിങ്ങൾ അത് എടുത്ത് കണ്ടോളു. പാവങ്ങൾ അതിന് വേണ്ടി ഇടുന്നതല്ലേ. എടുത്ത് കണ്ടിട്ട് കുറച്ചു നേരം കണ്ട് ഒരു കമന്റ് ഒക്കെ ഇട്ടിട്ട് പൊക്കോളൂ. എന്തിനാണ് നീ എന്നെ പറ്റിച്ചത് എന്ന് വെള്ള കമന്റൊക്കെ ഇട്ടോളൂ. അല്ലാതെ ഞാൻ പറയാതെ വിശ്വസിക്കരുത്,' എന്നാണ് അനുമോൾ പറഞ്ഞത്.

അടുത്തിടെ അനുവിന്റെ വിവാഹം വൈകുന്നതിൽ സങ്കടം അച്ഛൻ പങ്കുവച്ചിരുന്നു. അനുവിന്റെ ചേച്ചിയുടെ വിവാഹം ഇരുപത്തിയൊന്നാം വയസിൽ കഴിഞ്ഞു. ആ വിവാഹം കഴിഞ്ഞ് രണ്ട്, മൂന്ന് വർഷം കഴിഞ്ഞപ്പോൾ അനുവിന്റേതും നടത്താൻ തീരുമാനിച്ചതാണ്. പക്ഷെ അത് നീണ്ടുപോവുകയാണ്. അനു വിവാഹം കഴിച്ച് കാണാനാണ് താൽപര്യം. പലരും അനു വിവാഹം കഴിക്കാത്തതിന്റെ പേരിൽ‌ തന്നെ വഴക്ക് പറയാറുണ്ടെന്നും അച്ഛൻ പറഞ്ഞിരുന്നു.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X