For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് പ്രണയ പരാജയങ്ങള്‍, വിവാഹം വേണ്ടെന്ന് വച്ചു; 32-ാം വയസില്‍ ഉല്ലാസിന്റെ ജീവിതത്തിലേക്ക് 'ആശ' വന്നു!

  |

  വേദനിപ്പിക്കൊന്നും വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളി കണ്ണു തുറന്നത്. നടനും മിമിക്ര കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്നതായിരുന്നു ആ വാര്‍ത്ത. ഇന്ന് പുലര്‍ച്ചെയാണ് സ്വന്തം വീട്ടിലെ മുകളിലത്തെ നിലയില്‍ ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയത്ത് ഉല്ലാസ് പന്തളം വീട്ടിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Also Read: സറോ​ഗസിയില്ല..., ഉപാസന തന്നെ രാംചരണിന്റെ കുഞ്ഞിനെ പ്രസവിക്കും, വയറുമായി നിൽക്കുന്ന താരപത്നിയുടെ ചിത്രം വൈറൽ!

  മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഉല്ലാസ് പന്തളം. തന്റെ കൗണ്ടറുകള്‍ കൊണ്ടും വ്യത്യസ്തമായ ഡാന്‍സു കൊണ്ടുമൊക്കെ ഉല്ലാസ് ഒരുപാട് തവണ മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് ചിരിപ്പൂരം സമ്മാനിച്ച കലാകാരന്റെ ജീവിതത്തിലുണ്ടായ ദുരന്തം അതുകൊണ്ട് തന്നെ ആരാധകരേയും വേദനിപ്പിക്കുകയാണ്.

  കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉല്ലാസും ഭാര്യയ്ക്കും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നും അന്വേഷണം നടന്നു വരുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

  Also Read: കംഫർട്ടബിൾ ആയത് ആ നടനോടൊപ്പം; പുകവലിക്കുന്ന പുരുഷൻമാരെ ഇഷ്ടമല്ല; ഹണി റോസ്

  അതേസമയം ഈയ്യടുത്തായിരുന്നു ഉല്ലാസിന്റേയും ആശയുടേയും തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ആ വീടിന്ന് ആശയുടെ ഓര്‍മ്മകള്‍ പേറുകയാണ്. ഉല്ലാസിന്റേയും ആശയുടേയും ജീവിതത്തെക്കുറിച്ചും മറ്റും വിശദമായി വായിക്കാം തുടര്‍ന്ന്.


  വിവാഹം വേണ്ട എന്ന തീരുമാനിച്ചതായിരുന്നു ഉല്ലാസ്. ഏകദേശം 32 വയസുവരെ ആ തീരുമാനം മാറിയതുമില്ല. സ്വന്തമായി വീടോ വരുമാന മാര്‍ഗ്ഗമോ ഇല്ലാതിരുന്നതിനാലായിരുന്നു വിവാഹം വേണ്ടെന്ന് കരുതാന്‍ ഉല്ലാസിനെ പ്രേരിപ്പിച്ച ഘടകം. നാല് സെന്റ് സ്ഥലം മാത്രം സ്വന്തമായി ഉണ്ടായിരുന്ന ഉല്ലാസ് താമസിച്ചിരുന്നത് വാടക വീട്ടിലായിരുന്നു. അതിനാല്‍ വിവാഹം കഴിക്കണമെന്നു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും താന്‍ ഉള്ളില്‍ തന്നെ വച്ചിരിക്കുകയായിരുന്നുവെന്നാണ് ഉല്ലാസ് പറയുന്നത്.

  പെണ്ണ് കാണാന്‍ ചെല്ലുമ്പോള്‍ വീടും വരുമാനവും ഒക്കെ ആയിരുന്നു പലരും ചോദിച്ചിരുന്നത്. അത് ഫേസ് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് വിവാഹം വേണ്ടെന്നു 32 വയസുവരെ തീരുമാനിച്ചത് എന്നും ഉല്ലാസ് നേരത്തെ ഒരു കോടിയില്‍ അതിഥിയായി എത്തിപ്പോള്‍ പറഞ്ഞിരുന്നു. അതേസമയം ഇതിനിടെ പ്രണയങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ അതൊന്നും വിജയം കണ്ടില്ല.

  രണ്ട് പ്രണയങ്ങളും പരാജയപ്പെട്ടു. വിവാഹം വേണ്ടെന്ന് തീരുമാനിച്ച് പ്രാരാബ്ധങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ഉല്ലാസിന്റെ ജീവിതത്തിലേക്ക് ആശ കടന്നു വരുന്നത്. ഒരു പെണ്ണിനെ കണ്ടൊള്ളൂ. ആ പെണ്ണിനെ തന്നെ വിവാഹം കഴിച്ചു എന്നാണ് വിവാഹത്തെക്കുറിച്ച് ഉല്ലാസ് പറയുന്നത്. കുഞ്ഞമ്മയുടെ ഭര്‍ത്താവ് വഴി വന്ന ആലോചനയാണ് വിവാഹത്തില്‍ എത്തിയത്. എന്റെ സാഹചര്യങ്ങള്‍ എല്ലാം അറിഞ്ഞുകൊണ്ട് വന്ന ബന്ധം ആയിരുന്നുവെന്നും എല്ലാം അവര്‍ക്ക് സമ്മതമായിരുന്നുവെന്നും ഉല്ലാസ് ഓര്‍ക്കുന്നുണ്ട്.

  താന്‍ വിവാഹം കഴിക്കുന്നത് വരെ പണിക്ക് പോകില്ലായിരുന്നു. മുപ്പതുവയസുവരെ വീട്ടുകാര്‍ ആണ് നോക്കിയിരുന്നത് എന്നും സ്വതസിദ്ധമായ ശൈലിയില്‍ ഉല്ലാസ ഒരു കോടിയില്‍ പറയുന്നുണ്ട്. എന്നാല്‍ വിവാഹ ശേഷം അത് പറ്റില്ലല്ലോ, അങ്ങനെയാണ് പെയിന്റിങ് പണിക്ക് പോകുന്നത് എന്നാണ് ഉല്ലാസിന്റെ ഭാഷ്യം. മിമിക്രിക്കാരുടെ ദേശീയ തൊഴില്‍ ആണല്ലോ പെയിന്റിങ് എന്നാണ് ഉല്ലാസ് ചിരിച്ചു കൊണ്ട് ചോദിക്കുന്നത്. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 20 രൂപയാണ് എന്നും ഉല്ലാസ് പറഞ്ഞിരുന്നു.

  ഇതിനിടെയാണ് ഉല്ലാസിനെ തേടി കോമഡി സ്റ്റാര്‍സിലേക്കുള്ള വിളിയെത്തുന്നത്. ഇതോടെ ജീവിതം മാറി മറയുകയായിരുന്നു. മിമിക്രി ലോകത്ത് ഉല്ലാസ് പന്തളം എന്നതൊരു അഡ്രസായി മാറുകയായിരുന്നു. 15 വര്‍ഷങ്ങള്‍ക്കിപ്പുറവും ഉല്ലാസിന്റെ കോമഡികള്‍ക്ക് മലയാളി ചിരിക്കുകയാണ്.

  കുറേ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരു വേഷം കിട്ടുന്നത് സ്വപ്നം കണ്ടാണ് ഇരിക്കുന്നത്. ആളുകള്‍ ഓര്‍ത്തിരിക്കുന്ന ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഒരിക്കല്‍ ഉല്ലാസ് പറഞ്ഞിട്ടുണ്ട്.

  Read more about: television
  English summary
  When Ullas Pandalam Opened Up About His Marriage And Wife Asha Story Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X