ഉരുളി കമിഴ്ത്തി കിട്ടിയ നിധി, 12 ലക്ഷത്തിന്റെ കടം വീട്ടി ജപ്തിയില്‍ ഒഴിവാക്കിയത് മോനാണ്: കേശുവിന്റെ അമ്മ
മലയാളത്തിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതരല്ലാതിരുന്നവരും പുതുമുങ്ങളുമായുമായി ആരംഭിച്ച പരമ്പര നേടിയ വിജയം അവിശ്വസനീമായിരുന്നു. ബാലുവിന്റേയും നീലുവിന്റേയും വീട് മലയാളികളെ സംബന്ധിച്ച് ഇന്ന് തങ്ങളുടെ തൊട്ടടുത്ത ബന്ധക്കളോ പ്രിയപ്പെട്ട് അയല്‍വാസികളോ ഒക്കെയാണ്. പരമ്പരയിലെ ഓരോ കഥാപാത്രവും അത്രമേല്‍ പ്രിയപ്പെവരാണ് മലയാളികള്‍ക്ക്.
ഉപ്പും മുളകും പോലെ മലയാളികളെ ഇത്രത്തോളം സ്വാധീനിച്ചൊരു പരമ്പര സമീപകാലത്തുണ്ടാകില്ല. ഇടയ്‌ക്കൊന്ന് നിര്‍ത്തിവെച്ചുവെങ്കിലും ആരാധകരുടെ നിരന്തരമുള്ള അഭ്യര്‍ത്ഥന മൂലം പരമ്പര തിരിച്ചെത്തുകയായിരുന്നു. ഉപ്പും മുളകിലേയും ഓരോ താരങ്ങളും തങ്ങളുടെ സ്വന്തം പേരിനേക്കാളും ഇന്ന് അറിയപ്പെടുന്നത് പരമ്പരയിലെ കഥാപാത്രങ്ങളുടെ പേരിലായിരിക്കും.

ഉപ്പും മുളകും വീട്ടിലെ കുരുട്ടു ബുദ്ധിക്കാരനും ഭക്ഷണ പ്രിയനുമാണ് കേശു. അച്ഛന്റെ എല്ലാ ഉഡായിപ്പിനും ഒത്താശ ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ച് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന കേശുവായി എത്തുന്നത് അല്‍സാബിത്താണ്. പരമ്പരയിലേക്ക് എത്തുമ്പോള്‍ കൊച്ചു പയ്യനായിരുന്നു അല്‍സാബിത്ത്. ഇന്ന് പൊടിമീശയൊക്കെ വന്ന കൗമാരക്കാരനാണ് കേശു. സിനിമയിലും ഇതിനോടകം തന്നെ അല്‍സാബിത്ത് മുഖം കാണിച്ചിട്ടുണ്ട്.
അതേസമയം, അല്‍സാബിത്തിന്റെ കുട്ടിക്കാലം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. അഞ്ചാം വയസ്സില്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ് അല്‍സാബിത്തിനെയും അമ്മയേയും. പിന്നീട് അമ്മയുടെ തണലില്‍ ആണ് താരം കഴിഞ്ഞത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറഇച്ച് അല്‍സാബിത്തിന്റെ അമ്മ മുമ്പ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയായി മാറുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രാരാബ്ദം, കഷ്ട്ടപാട് എന്ന വാക്കുകളുടെ അര്‍ഥം മനസിലാക്കും മുന്‍പേ തന്നെ അത് മാറ്റാനായി കഷ്ടപ്പെട്ട് തുടങ്ങിയതാണ് അല്‍സാബിത് എന്നാണ് ബീന പറയുന്നത്. കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അവന്‍ തോളില്‍ ഏറ്റെടുക്കുന്നത് എന്നാണ് അമ്മ പറയുന്നത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഒരിക്കല്‍ അല്‍സാബിത്തിന്റെ അമ്മ ബീന മനസ് തുറന്നത്. ഞാനും അവന്റെ ഉപ്പയും വാങ്ങിയ കടങ്ങള്‍ ഏതാണ്ട് പന്ത്രണ്ടു ലക്ഷത്തിന്റെ അടുത്ത് ഉണ്ടായിരുന്നു. അതെല്ലാം എന്റെ കുഞ്ഞു അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയതെന്നും ആ അമ്മ അഭിമാനത്തോടെ പറയുന്നുണ്ട്.

വിവാഹം കഴിഞ്ഞു ഏറെ നാള്‍ കാത്തിരുന്നിട്ടാണ് മകന്‍ ജനിക്കുന്നത്. അതും ഉള്ള അമ്പലങ്ങളും പള്ളികളും എല്ലാം നേര്ച്ച ഇട്ടു കിട്ടിയ നിധിയാണ് അവന്‍ എന്നാണ് മകനെക്കുറിച്ച് അമ്മ പറയുന്നത്. . മണ്ണാറശാലയില്‍ അവനായി ഉരുളി കമഴ്ത്തി കിട്ടിയ മോനാണ് അല്‍സാബിത്തെന്നാണ് അമ്മ പറയുന്നത്. ഉപ്പും മുളകിലേക്കും എത്തും മുമ്പ് കുട്ടി പട്ടാളം എന്ന ഷോയില്‍ അല്‍സാബിത്ത് പങ്കെടുത്തിരുന്നു. എന്നാല്‍ അതിനും മുമ്പ്, തന്റെ നാലാം വയസ് മുതല്‍ അല്‍സാബിത്ത് ക്യാമറെ ഫേസ് ചെയ്യുന്നുണ്ട്. ചെറുപ്പം മുതലേ ക്യാമറ കണ്ട് ശീലിച്ചതാകാം അല്‍സാബിത്തിന്റെ അഭിനയം ഇത്രയും സ്വാഭാവികമാകാന്‍ കാരണം.

വീടുവയ്ക്കാനായി എടുത്ത അഞ്ചുലക്ഷത്തോളം കടമെടുത്തിരുന്നു. ഇതിന് പുറമെ തങ്ങളുടെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനും മറ്റുമായി വാങ്ങിയ കടമെല്ലാം ചേര്‍ത്ത് 12 ലക്ഷമുണ്ടായിരുന്നുവെന്നാണ് അമ്മ പറയുന്നത്. എന്നാല്‍ ആ കടം എല്ലാം ഉപേക്ഷിച്ചിട്ടാണ് അവന്റെ ഉപ്പ നാട് വിടുകയായിരുന്നു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. വീട് ജപ്തിയുടെ വക്കോളമെത്തി നില്‍ക്കുകയായിരുന്നു. എന്ത് ചെയ്യണം എന്ന് പോലും അറിയാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. കഴിക്കാന്‍ പോലും ഇല്ലാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്നും അന്ന് ബീന പറഞ്ഞിരുന്നു.

ശ്രീ ശബരീശന്‍ എന്ന ഒരു ആല്ബത്തിലാണ് അല്‍സാബിത്ത് ആദ്യമായി അഭിനയിക്കുന്നത്. അവന് അന്ന് നാല് വയസായിരുന്നു. ഇന്നത് ഓര്‍ക്കുമ്പോള്‍ മകന് അയ്യപ്പന്റെ അനുഗ്രഹമുണ്ടെന്നാണ് അമ്മ കരുതുന്നത്. ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് എന്റെ മോന്‍. ഇന്ന് നിങ്ങള്‍ കാണുന്ന നിലയില്‍ എത്താന്‍. ആരും ഇല്ലാതിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് തുണ ആയത് തന്റെ ഉമ്മ ആയിരുന്നു എന്നും എന്നും ബീന പറയുന്നുണ്ട്. കുടുംബത്തെ നോക്കാനായി താന്‍ ആന്ധ്രയില്‍ വരെ പോയി ജോലി ചെയ്തിട്ടുണ്ടെന്നും അവര്‍ പറയുന്നുണ്ട്.
മെഡിക്കല്‍ ഷോപ്പില്‍ 250 രൂപ ദിവസകൂലിയ്ക്ക് ജോലിയ്ക്ക് വരെ പോയിട്ടുണ്ട്. ആ സമയം ഒന്നും എന്റെ മകന് സാധാരണ കുട്ടികളെ പോലെ കളിച്ചുനടക്കാനോ, നല്ല ഉടുപ്പുകള്‍ ഇടാനോ ഉള്ള ഭാഗ്യം ഉണ്ടായിരുന്നില്ലെന്നും ബീന ഓര്‍ക്കുന്നു. എന്നാല്‍ ഈ സമയത്ത് ബന്ധുക്കള്‍ ആരും തങ്ങളെ സഹായിച്ചിട്ടില്ല. ആകെ ഉണ്ടായിരുന്നത് എന്റെ ഉമ്മയും കുറച്ചു സുഹൃത്തുക്കളും മാത്രമാണെന്നും അവര്‍ ഓര്‍ക്കുന്നുണ്ട്. എന്തായാലും അല്‍സാബിത്തിലൂടെ ആ അമ്മയുടെ മുഖത്ത് ചിരി വിടരുകയാണ്.


Click it and Unblock the Notifications