23ൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ 30ൽ, വീട്ടുകാർ വേഗം കെട്ടിക്കാൻ നോക്കി; വീട്ടിൽനിന്ന് ഓടിവന്നതാണെന്ന് പാർവതി

വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് പാർവതി അയ്യപ്പദാസ്. സൂപ്പർ ശരണ്യ എന്ന സിനിമയിൽ ഒരു ശ്രദ്ധേയ വേഷത്തിലും പാർവതി അഭിനയിച്ചിട്ടുണ്ട്. എന്നാൽ കുടുംബ പ്രേക്ഷകർക്ക് പാർവതി കൂടുതൽ സുപരിചിതയാകുന്നത് ഉപ്പും മുളകും എന്ന പരമ്പരയിൽ കൂടെയാണ്.

ഉപ്പും മുളകിലെ ഏറ്റവും പുതിയ കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കുന്നത് പാർവതി അയ്യപ്പദാസാണ്. പാറമട വീട്ടിലെ പുതിയ മരുമകളായാണ് പാർവതി എത്തുന്നത്. മുടിയന്റെ ഭാര്യ ദിയയുടെ വേഷമാണ് പാർവതി അവതരിപ്പിക്കുന്നത്. ടിക് ടോക് വീഡിയോകളിലൂടെയാണ് പാർവതി ആദ്യമായി ശ്രദ്ധനേടുന്നത്.

parvathy ayyappadas uppum mulakum

അതിനു ശേഷം വെബ് സീരീസുകളിലേക്കും സിനിമയിലേക്കും പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിലേക്കും എത്തുന്നതിനിടെ ധാരാളം പ്രതിസന്ധികളും പാർവതി അഭിമുഖീകരിച്ചിട്ടുണ്ട്. അടുത്തിടെ ജോഷ് ടോൾക്സ് മലയാളത്തിൽ എത്തിയ പാർവതി തന്റെ സ്വപ്നത്തിലേക്ക് എത്താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസ് തുറന്നിരുന്നു. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

പത്തനംതിട്ടയിൽ കോന്നി ആണ് പാർവതിയുടെ സ്വദേശം. അമ്മ സർക്കാർ ഉദ്യോഗസ്ഥ ആയതുകൊണ്ട് തന്നെ മകളും അങ്ങനെ തന്നെ ആവണം എന്നായിരുന്നു പാർവതിയുടെ അമ്മയ്ക്ക്. തന്റെ നാള് തിരുവാതിര ആണെന്നും അത് ഒരു പ്രത്യേക നക്ഷത്രം ആയതു കൊണ്ടു തന്നെ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു വീട്ടുകാർക്ക് എന്നും പാർവതി ജോഷ് ടോൾക്സിൽ സംസാരിക്കവെ പറഞ്ഞു.

23 ൽ വിവാഹം കഴിഞ്ഞില്ലെങ്കിൽ പിന്നെ 30 ൽ വിവാഹം നടക്കൂ എന്നുള്ളതു കൊണ്ട് തന്നെ വീട്ടിൽ വിവാഹം നേരത്തെ കഴിപ്പിക്കാൻ ഒരു ശ്രമം നടന്നു. എന്നാൽ 23 നുള്ളിൽ മകൾ സ്വന്തം കാലിൽ നിന്ന് കാണണമെന്നും വീട്ടുകാർ ആഗ്രഹിച്ചു. അത് കേട്ട് കേട്ട് വളർന്ന ഒരാൾ ആയതു കൊണ്ടു തന്നെ കുറച്ചു കാലം കഴിഞ്ഞപ്പോൾ തനിക്ക് ഇവിടം ശരിയാകില്ലെന്ന് തോന്നിയെന്ന് പാർവതി പറയുന്നു.

ആർട്ട് സംബന്ധമായ എന്തെങ്കിലും കാര്യങ്ങളെ തനിക്ക് കഴിയൂ എന്ന് സ്വയം തിരിച്ചറിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഓടി വന്ന ആളാണ് തന്നെന്നും പാർവതി പറയുന്നുണ്ട്. വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം പാർവതി എറണാകുളത്തു വന്നു സെറ്റിൽഡ് ആവുകയായിരുന്നു. ഇപ്പോഴും അമ്മയ്ക്ക് തന്നെ ഗവണ്മെന്റ് ജോലിയിൽ കാണണം എന്നാണ് ആഗ്രഹമെന്നും നടി പറയുന്നു.

മകൾ ഈ ഫീൽഡിൽ ആണെന്ന് പറയുമ്പോൾ അമ്മയ്ക്ക് ഒരു അഭിമാനക്കുറവ് തന്നെയാണ്. എങ്കിലും അമ്മ തന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്നും പാർവതി പറയുന്നു. അഭിനയിക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ് താൻ ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നത്. എങ്ങനെ എങ്കിലും സ്ക്രീനിൽ മുഖം ഒന്ന് കാണിക്കാൻ വേണ്ടിയാണ് ടിക് ടോക്കിൽ നിറയെ വീഡിയോകൾ ചെയ്തതെന്നും പറയുന്നുണ്ട് പാർവതി.

parvathy ayyappadas uppum mulakum

തുടക്കം ടിക് ടോക്കിലൂടെ ആയിരുന്നു. അതിലൂടെ ശ്രദ്ധ നേടി കഴിഞ്ഞപ്പോൾ ആണ് ഒരു വെബ്‌സീരീസിലേക്ക് തനിക്ക് ക്ഷണം കിട്ടിയതെന്നും പാർവതി പറയുന്നു. ഏകദേശം മൂന്ന് വർഷം ടിക് ടോക്ക് ചെയ്തു. എന്നാൽ വെബ് സീരീസുകളിലേക്ക് വന്നപ്പോൾ മുതലാണ് തന്റെ ആക്ടിങ് കരിയർ ആരംഭിച്ചതെന്നും പാർവതി പറഞ്ഞു.

ആദ്യ വെബ് സീരീസ് ഹിറ്റ് ആയ ശേഷം നൽകിയ അഭിമുഖങ്ങളിലൂടെ താൻ ഒരുപാട് ട്രോളുകൾക്ക് ഇരയായിട്ടുണ്ടെന്നും നടി പറയുന്നുണ്ട്. പിന്നീട് വിളിച്ച അഭിമുഖങ്ങളിൽ ഒന്നിൽ നിന്ന് നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് വൈറലാകാനുള്ള കണ്ടന്റാണ് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞെന്നും ആ അഭിമുഖത്തിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയെന്നും പാർവതി പറഞ്ഞു.

More from Filmibeat

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X