ആരാണ് ഐശ്വര്യ രാധാകൃഷ്ണന്‍? മിയയ്ക്കും പ്രസന്നയ്ക്കുമൊപ്പം വിധി കര്‍ത്താവായി എത്തുന്ന സുന്ദരി

ജനപ്രീയ ഡാന്‍സ് റിയാലിറ്റി ഷോ ആണ് ഡാന്‍സ് കേരള ഡാന്‍സ്. ആദ്യ സീസണ്‍ വന്‍ വിജയമായതോടെ രണ്ടാം സീസണിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പുതിയ സീസണിന്റെ ആരംഭത്തിനായി ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട നടി മിയ ജോര്‍ജും കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്ററുമാണ് ഷോയിലെ വിധി കര്‍ത്താക്കള്‍. ഇവര്‍ക്കൊപ്പം വിധി കര്‍ത്താവായി എത്തുന്നത് പുതുമുഖമായ ഐശ്വര്യ രാധാകൃഷ്ണനാണ്.

നടി ശില്‍പ ബാലയും ആര്‍ജെ അരുണുമാണ് ഷോയുടെ അവതാരകര്‍. അമ്മയായതിന് ശേഷമാണ് ശില്‍പയും വിധികര്‍ത്താവായ മിയയും മടങ്ങിയെത്തിയതെന്നതും ഷോയുടെ പ്രത്യേകതയാണ്. ഏപ്രില്‍ 16 നാണ് ഷോ ആരംഭിക്കുന്നത്. ശനിയും ഞായറും രാത്രി ഒമ്പത് മണിക്കാണ്. മലയാളം ടെലിവിഷനില്‍ അത്ര പരിചയമുള്ള മുഖമല്ലെങ്കിലും ഡാന്‍സ് ലോകത്തെ താരമാണ് ഐശ്വര്യ. താരത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

മലയാളി തന്നെ

മലയാളി തന്നെയാണ് ഐശ്വര്യ രാധാകൃഷ്ണന്‍. കൊച്ചിയിലാണ് ഐശ്വര്യ രാധാകൃഷ്ണന്റെ ജനനം. എന്നാല്‍ ഇന്ത്യയില്‍ തന്നെ വിവിധ ഇടങ്ങളിലായിട്ടായിരുന്നു ഐശ്വര്യയുടെ കുട്ടിക്കാലവും പഠനവും എല്ലാം. അച്ഛന്റെ ജോലി സംബന്ധമായി പലയിടത്തോട്ടും താമസം മാറുന്നതിനാല്‍ ആയിരുന്നു താരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവിച്ചത്. ഇതോടെ ആ നാടുകളിലെ സംസ്‌കാരമെല്ലാം തന്നെ ഐശ്വര്യയുടെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു. പത്ത് വര്‍ഷമായി മുംബൈയിലായിരുന്ന ഐശ്വര്യ, ഇപ്പോള്‍ ഒരു വര്‍ഷമായി കേരളത്തിലുണ്ട്. പ്രൊഫഷണല്‍ ഡാന്‍സറും കൊറിയോഗ്രാഫറുമായ ഐശ്വര്യ റിയാലിറ്റി ഷോകളിലെ താരമായിരുന്നു. ഒരുപാട് ആരാധകരെ നേടിയിട്ടുള്ള ഐശ്വര്യ മെന്റര്‍ ആയും കയ്യടി നേടിയിട്ടുണ്ട്.

റിയാലിറ്റി ഷോകളിലൂടെ

മോഹിനിയാട്ടവും ഭരതനാട്യവുമാണ് ഐശ്വര്യ പഠിച്ചിട്ടുള്ളത്. ഒമ്പത് വര്‍ഷത്തോളം നൃത്തം പഠിച്ചത്. എന്നാല്‍ മറ്റ് ഡാന്‍സ് ഫോമുകളും ഐശ്വര്യയ്ക്ക് അനായാസം വഴങ്ങും. ഹിപ്പ് ഹോപ്പ് ഡാന്‍സും ഐശ്വര്യയ്ക്ക് വഴങ്ങും. റിയാലിറ്റി ഷോകളിലൂടെയാണ് ഐശ്വര്യ താരമായി മാറുന്നത്. നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട് ഐശ്വര്യ. മത്സരാര്‍ത്ഥിയായി മാത്രമല്ല മെന്ററായും റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് കയ്യടി നേടിയിട്ടുണ്ട് ഐശ്വര്യ. പ്രശസ്ത ഡാന്‍സ് റിയാലിറ്റി ഷോ ആയ, സോ യൂ തിങ്ക് യു കാന്‍ ഡാന്‍സ് ആയിരുന്നു ഐശ്വര്യയെ താരമാക്കി മാറ്റുന്നത്. പിന്നീട് ഝലക് ദിക്കലാ ജാ, സൂപ്പര്‍ ഡാന്‍സര്‍, നച്ച് ബലിയെ, ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ തുടങ്ങിയ റിയാലറ്റി ഷോകളിലും ഐശ്വര്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ഐശ്വര്യയുടെ കൊറിയോഗ്രാഫിയ്ക്കും കയ്യടി ലഭിച്ചിരുന്നു.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
ക്ലാസിക്കലും വെസ്റ്റേണും

ക്ലാസിക്കലും വെസ്റ്റേണും പഠിച്ചിട്ടുള്ള താരമാണ് ഐശ്വര്യ. ക്ലാസിക്കലില്‍ ഐശ്വര്യയുടെ റോള്‍ മോഡല്‍ ശോഭനയാണ്. ചെറുപ്പം മുതലേ ശോഭനയുടെ ആരാധികയാണ് ഐശ്വര്യ. വെസ്‌റ്റേണില്‍ ഹൃത്വിക് റോഷന്‍ ആണ് ഐശ്വര്യയുടെ റോള്‍ മോഡല്‍. വിധി കര്‍ത്താവായി ഇതാദ്യമായാണ് ഐശ്വര്യ എത്തുന്നത്.

റിയാലിറ്റി ഷോകൡലൂടെ താരമായി മാറിയ ഐശ്വര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിലും ഐശ്വര്യ രാധാകൃഷ്ണന്‍ നൃത്തം ഒരുക്കിയിട്ടുണ്ട്. ബാബു രാജ് പ്രധാന വേഷത്തിലെത്തിയ ബ്ലാക്ക് ്കാഫി എന്ന സിനിമയിലെ പ്രൊമോ ഗാനത്തിന് ചുവടുകള്‍ ഒരുക്കിയത് ഐശ്വര്യയായിരുന്നു. ഇതിന്് പുറമെ പല സ്റ്റേജ് ഷോകള്‍ക്ക് വേണ്ടിയും താരങ്ങള്‍ക്ക് വേണ്ടിയും ഐശ്വര്യ ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. ഐശ്വര്യയുടെ വരവ് ഷോയ്ക്ക് ഉണര്‍വ് പകരുമെന്നുറപ്പാണ്. നോര്‍ത്ത് ഇന്ത്യയില്‍ നിന്നും മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയ താരങ്ങള്‍ ഒരുപാടുണ്ട്. നീരവ് ബവ്‌ലേജയെ പോലുള്ളവര്‍ ഉദാഹണം. അവരെ പോലെ ഐശ്വര്യയും മലയാളി പ്രേക്ഷകരുടെ കയ്യടി നേടുമെന്നുറപ്പാണ്.

More from Filmibeat

Read more about: miya george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X