മലയാള സീരിയല്‍ രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ ആരാണ്? സാജന്‍ സൂര്യയുടെ രസികന്‍ മറുപടി

വര്‍ഷങ്ങളായി മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ സൂര്യയുടേത്. സിനിമയിലും സീരിയലുകളിലുമെല്ലാം സാജന്‍ സൂര്യ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലൂടെയാണ് സാജന്‍ താരമായി മാറുന്നത്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് ആ മുഖം പ്രിയപ്പെട്ടതാണ്. മലയാളികള്‍ക്ക് സാജന്‍ സൂര്യയോടുള്ള സ്‌നേഹം കൂടുകയല്ലാതെ ഇതുവരേയും കുറഞ്ഞിട്ടില്ല.

ഇപ്പോഴിതാ മലയാള സീരിയല്‍ രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന രസകരമായ ചോദ്യത്തിന് സാജന്‍ സൂര്യ മറുപടി നല്‍കുകയാണ്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാജന്‍ സൂര്യ മനസ് തുറന്നത്. രസകരമായ ചോദ്യത്തിന് വളരെ രസകരമായൊരു ഉത്തരമാണ് സാജന്‍ സൂര്യ നല്‍കുന്നത്.

Sajan Surya

''വ്യാഴാഴ്ചകളിലൊരു ടെന്‍ഷനുണ്ടാകും. അന്നാണ് റേറ്റിംഗ് വരുന്നത്. നമ്മള്‍ അഭിനയച്ച സീരിയലിന് റേറ്റിംഗ് ഉണ്ടാവുക എന്നത് നമ്മള്‍ക്ക് സന്തോഷം ലഭിക്കുന്നൊരു കാര്യമാണ്. പക്ഷെ ശരിക്കും ടെന്‍ഷന്‍ സംവിധായകനും നിര്‍മ്മാതാവിനും തിരക്കഥാകൃത്തിനുമായിരിക്കും. ചെയ്യുന്ന സീരിയലിനെ സ്‌നേഹിക്കുകയാണെങ്കില്‍ നമുക്ക് ടെന്‍ഷനുണ്ടാകും. സ്‌നേഹിക്കുന്നില്ലെങ്കില്‍ ടെന്‍ഷനുണ്ടാകില്ല''.

''ടിആര്‍പി എന്ന് പറയുന്നതാണ് ശരിക്കും സൂപ്പര്‍ സ്റ്റാര്‍. അല്ലാതെ ഒരാളൊന്നുമല്ല. ഇനി അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് മണ്ടത്തരമാണ്. മലയാള സീരിയലിലെ സൂപ്പര്‍ താരം ടിആര്‍പി ആണ്. ഞാനിപ്പോള്‍ അഭിനയിക്കുന്നൊരു സീരിയില്‍ വണ്‍ വീക്കില്‍ 15 പോയന്റ് അടിച്ചുവെന്ന് കരുതുക, ഞാന്‍ സൂപ്പര്‍ സ്റ്റാറാണ്'' സാജന്‍ സൂര്യ പറയുന്നു.

''അതല്ലാതെ സാജന്‍ സൂര്യ അഭിനയിക്കുന്നത് കൊണ്ട്, ഞാനെന്നല്ല അവര്‍ ഇഷ്ടപ്പെടുന്ന ആരെങ്കിലും അഭിനയിക്കുന്നത് കൊണ്ട് കാണുന്നുണ്ടാകും. പക്ഷെ ഒരു പതിനഞ്ച് മിനുറ്റ് കാണും. പിന്നെ അവരെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ അവര്‍ തുടരും. ഇഷ്ടപ്പെടുന്നൊരു മുഖം കൊണ്ടുള്ള പ്രയോജനം ആ പതിനഞ്ച് മിനുറ്റാണ്. അപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്നു പറയുന്നത് കണ്ടന്റ് തന്നെയാണ്. സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ പറഞ്ഞ് ചിലര്‍ നടക്കുന്നുണ്ടാകും. പക്ഷെ ഇതൊക്കെ പൊളിഞ്ഞു പോകുന്ന ഗോപുരങ്ങളാണ്'' താരം വ്യക്തമാക്കുന്നു.

Read more about: sajan surya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X