ഈ ഫോട്ടോയാണ് ഞങ്ങളുടെ വിവാഹത്തിന് കാരണമായത്; ഷിയാസിന്റെ ഭാര്യയുടെ റൊമാന്റിക് കുറിപ്പ്‌

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനാണ് ഷിയാസ് കരീം. ബിഗ് ബോസിലൂടെയാണ് ഷിയാസ് താരമായി മാറുന്നത്. മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ഷിയാസ് എത്തിയത്. തന്റെ തുറന്ന സമീപനമാണ് ഷിയാസിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കിലേക്കും ഷിയാസ് എത്തി. സ്റ്റാര്‍ മാജിക്കിലെ താരമാണ് ഷിയാസ് കരീം.

സോഷ്യല്‍ മീഡിയയിലും സജീവമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള പല കാര്യങ്ങളിലും ഷിയാസ് പറഞ്ഞ അഭിപ്രായങ്ങളും താരത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഷിയാസ് കരീം. ഈയ്യടുത്തായിരുന്നു ഷിയാസ് കരീമിന്റെ നിക്കാഹ് കഴിഞ്ഞത്.

Shiyas Kareem

വിവാദങ്ങള്‍ക്കിടെയായിരുന്നു ഷിയാസിന്റെ നിക്കാഹ്. ഷിയാസിനെതിരെ ജിം ട്രെയിനറായ സ്ത്രീ നല്‍കിയ പീഡന പരാതിയുടെ വാര്‍ത്ത പുറത്തു വന്ന അന്ന് തന്നെയായിരുന്നു ഷിയാസിന്റെ നിക്കാഹും നടന്നത്. അതുകൊണ്ട് തന്നെ സംഭവം വലിയ വാര്‍ത്തയായി മാറി. എന്നാല്‍ തനിക്കെതിരായ ആരോപണം നിഷേധിച്ച ഷിയാസ് കേസുമായി സഹകരിക്കാന്‍ തയ്യാറാവുകയും ചെയ്തു.

ഇപ്പോഴിതാ ഷിയാസിന്റെ പങ്കാളി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറുകയാണ്. രഹനയാണ് ഷിയാസിന്റെ ജീവിതസഖി. ദന്തിസ്റ്റാണ് രഹന. ഷിയാസിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള രഹനയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഷിയാസിനൊപ്പമുള്ളൊരു ചിത്രം പങ്കുവച്ചു കൊണ്ടാണ് രഹനയുടെ ജന്മദിനാശംസ.

ഷിയാസും രഹനയും ആദ്യമായിട്ട് എടുത്ത സെല്‍ഫിയാണ് താരപത്‌നി പങ്കുവച്ചിരിക്കുന്നത്. ഈ ഫോട്ടോയാണ് തങ്ങളുടെ വിവാഹത്തിലേക്ക് നയിച്ചതെന്നാണ് രഹന പറയുന്നത്. എന്റെ ക്യൂട്ടിയ്ക്ക് ഒരുപാട് സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട, നമ്മളുടെ ഏറ്റവും ആദ്യത്തെ ചിത്രം. ഈ ചിത്രമാണ് നമ്മള്‍ വിവാഹിതരാകാന്‍ കാരണം. ടണ്‍ കണക്കിന് സ്‌നേഹവും കെട്ടിപ്പിടുത്തവും ചുംബനങ്ങളും. ഈ ലോകത്തെ എല്ലാ സന്തോഷവും നല്‍കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഐ ലവ് യു. എന്നാണ് രഹന കുറിച്ചിരിക്കുന്നത്.

Shiyas Kareem

പിന്നാലെ പോസ്റ്റിന് കമന്റുമായി ഷിയാസുമെത്തി. താങ്ക്യു മൈ വൈഫ് എന്നാണ് ഷിയാസിന്റെ കമന്റ്. ഐ ലവ് യു എന്ന രഹന മറുപടിയും നല്‍കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. ഈ ജോഡിയ്ക്ക് സോഷ്യല്‍ മീഡിയ ആശംസകള്‍ നേരുകയാണ്. ധാരാളം പേരാണ് ഷിയാസിന് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നത്. രഹനയുടെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X