For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കല്യാണം കഴിക്കുമോ? മറുപടി നല്‍കി ജാസ്മിന്‍; ബാര്‍ നിന്റെ തന്ത വന്ന് പൊക്കുമോ?

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് മാസങ്ങളായി. എന്നാല്‍ ബിഗ് ബോസ് തീര്‍ത്ത ഓളം ഇതുവരേയും അവസാനിച്ചിട്ടില്ല. നാളിതുവരെ മലയാളത്തില്‍ അരങ്ങേറിയതില്‍ ഏറ്റവും നാടകീയവും സംഭവബഹുലവുമായ സീസണായിരുന്നു കഴിഞ്ഞു പോയത്. താരങ്ങള്‍ തമ്മിലുള്ള വഴക്കും പിണക്കവുമെല്ലാം ബിഗ് ബോസ് വീട്ടില്‍ പതിവാണെങ്കിലും പോയ സീസണില്‍ അത് കയ്യാങ്കളിയിലേക്കും ഇറങ്ങി പോക്കിലേക്കുമൊക്കെ നയിച്ചു.

  Also Read: 'ഇതുവരെ ചെയ്ത പാപങ്ങൾക്ക് എല്ലാം അന്ന് അനുഭവിച്ചു; ജെല്ലിക്കെട്ട് സെറ്റിൽ നിന്ന് ഒളിച്ചോടാൻ തോന്നി': പെപ്പെ

  നിരവധി പുത്തന്‍ താരോദയങ്ങള്‍ക്കും ബിഗ് ബോസ് മലയാളം സീസണ്‍ 4 സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവര്‍ക്കൊപ്പം തന്നെ അത്ര ജനകീയരല്ലാതിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും പോയ സീസണിലുണ്ടായിരുന്നു. ഇവരില്‍ മിക്കവരും ഷോ കഴിയുന്നതോടെ വലിയ താരങ്ങളായി മാറുകയായിരുന്നു. ഇക്കൂട്ടത്തില്‍ മുന്നിലുള്ള ആളാണ് ജാസ്മിന്‍.

  ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍ എം മൂസ. ബോഡി ബില്‍ഡറും ഫിറ്റ്‌നസ് കോച്ചുമൊക്കെയായ ജാസ്മിന്‍ തന്റെ നിലപാടുകളിലൂടെയാണ് താരമായത്. തന്റെ അഭിപ്രായം തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്ത ജാസ്മിന്‍ ധാരാളം ആരാധകരെയാണ് ഷോയിലൂടെ നേടിയെടുത്തത്.

  Also Read: 'നല്ല ഭക്ഷണം പോലും കഴിച്ച് തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്, പതിനെട്ടാം വയസിൽ എറണാകുളത്ത് വീട് വാങ്ങി'; മുക്ത

  ജാസ്മിന്‍ മൂസയെ പോലൊരു താരം ബിഗ് ബോസ് വീട്ടിലേക്ക് ഇതിന് മുമ്പ് വന്നിട്ടില്ല. ഇനി വരാനും പോകുന്നില്ലെന്നത് ഏത് പ്രേക്ഷകരും നിസ്സംശയം പറയുന്നതാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  നിങ്ങള്‍ എന്നെ കല്യാണം കഴിക്കുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതുപോലെത്തെ ധൈര്യം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. എനിക്ക് ആരെയെങ്കിലും ഇഷ്്ടമായാല്‍ പോലും അത് അവരോട് പറയാന്‍ എനിക്ക് ധൈര്യം കിട്ടാറില്ല. അത് എന്നോട് കൂടി മരിക്കാറാണ് പതിവ്. നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം സോറി, എനിക്ക് നിങ്ങള്‍ ആരെന്ന് അറിയില്ല. നോ എന്നാണെന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്.

  നീ 70 കിലോയാണ് എടുക്കുന്നത്. പക്ഷെ സ്റ്റോറിയില്‍ പറയുന്നത് 90 കിലോയാണെന്നല്ലോ എന്നൊരാള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ചോദിക്കുന്ന പത്താമത്തെയാണ് നിങ്ങള്‍. പ്ലേറ്റ് 20,50 ഉം ആണ്. അതായത് 70 കോലി. പ്ലേറ്റ് മാത്രമല്ല ബാറും കൂടെയാണ് പൊക്കുന്നത്. ബാറിന്റെ ഭാരം 20 കിലോയാണ്. അതായാത് ഞാന്‍ ഉയര്‍ത്തുന്നത് 90 കിലോയാണ്. ബാര്‍ നിന്റെ തന്ത വന്ന് പൊക്കുമോ? രണ്ട് വര്‍ഷം കൊണ്ടാണ് ഞാന്‍ ഈ നിലയിലെത്തിയത്. പക്ഷെ നിങ്ങളെ പോലുള്ളവര്‍ അതിനെ പരിഹസിക്കുകയാണെന്നായിരുന്നു ജാസ്മിന്റെ മറുപടി.

  പിന്നാലെ താരത്തോട് തന്റെ പട്ടിക്കുട്ടിയ്ക്കിടാന്‍ പറ്റിയൊരു പേരും ഒരാള്‍ ചോദിക്കുന്നുണ്ട്.
  എന്നോട് ചോദിക്കുകയാണെങ്കില്‍ ഞാന്‍ സ്‌കൈ എന്ന പേരാകും പറയുക. എനിക്കെന്നും പട്ടിയ്ക്ക് സ്‌കൈ എന്ന് പേരിടണമെന്നായിരുന്നു ആഗ്രഹം. പക്ഷെ സിയാലോയുടെ പേര് നിര്‍ദ്ദേശിച്ചത് എന്റെ അന്നത്തെ കാമുകിയാണ്. സിയാലോ എന്നത് സ്പാനിഷില്‍ സ്‌കൈ എന്ന് തന്നെയാണ് അര്‍ത്ഥം. സ്‌കൈ നല്ല പേരാണെന്നായിരുന്നു ജാസ്മിന്റെ മറുപടി.

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഫിനാലെയില്‍ എത്തുമെന്ന് ഉറപ്പായിരുന്നു താരങ്ങളില്‍ ഒരാളായിരുന്നു ജാസ്മിന്‍. ഒരുപക്ഷെ വിജയിയാകാനുള്ള സാധ്യത വരെ ജാസ്മിനുണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ വച്ച് ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം പുറത്ത് പോവുകയായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായ സ്വയം പുറത്ത് പോയ താരമാണ് ജാസ്മിന്‍. സോഷ്യല്‍ മീഡിയ വലിയ ചര്‍ച്ചയാക്കിയ വിഷയമായിരുന്നു ജാസ്മിന്റെ പുറത്ത് പോകല്‍.

  English summary
  Will You Marry Me A Fan Asks Jasmine M Moosa And This Is What She Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X