'എന്നെ പ്രണയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് അറിയാം, ഒപ്പം കൂടിയതിന് നന്ദി'; വിവാഹവാർഷിക ദിനത്തിൽ ദേവനോട് യമുന!

കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് യമുന റാണി. നിരവധി സീരിയലുകളിൽ വില്ലത്തിയായും സഹനടിയായുമെല്ലാം യമുന തിളങ്ങിയിട്ടുണ്ട്. ജ്വലയായി, ചന്ദനമഴ തുടങ്ങിയ ഹിറ്റ് സീരിയലുകളില്‍ ജനപ്രിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് യമുന ശ്രദ്ധ നേടിയത്. സീരിയലിന് പുറമെ മീശമാധവൻ അടക്കമുള്ള ഒരുപിടി ശ്രദ്ധേയ സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ സീ കേരളത്തിലെ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയായും യമുന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

ഭർത്താവ് ദേവനൊപ്പമാണ് യമുന ഷോയിൽ എത്തിയത്. രണ്ട് വര്‍ഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായ വിവാഹമായിരുന്നു നടി യമുന റാണിയുടെയും ദേവന്റെയും. മൂകാംബികയില്‍ വച്ച് രണ്ട് പെണ്‍മക്കളെ സാക്ഷിയാക്കി യമുന ദേവന്റേത് ആവുകയായിരുന്നു. പിന്നീടുള്ള തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതിനിടെയാണ് ഇവർ ഞാനും എന്റാളും ഷോയിലേക്ക് എത്തുന്നത്. ഷോയിൽ എത്തിയതോടെ ദേവനും ആരാധകർക്ക് പ്രിയങ്കരനായി മാറിയിരുന്നു.

Yamuna Rani, Devan

2020 ഡിസംബർ ഏഴിനായിരുന്നു യമുനയുടെയും ദേവന്റെയും വിവാഹം. ഇന്നിതാ വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും. അതിന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് യുനയും ദേവനും. ഈ പ്രായത്തിലും റൊമാന്റിക് ആകുന്നത് തെറ്റല്ല എന്ന് ദേവന്‍ പല തവണ പറഞ്ഞിട്ടുണ്ട്. അത് കാണിച്ചു തരും വിധമാണ് ഇവരുടെ വിവാഹ വാര്‍ഷിക ദിനത്തിലെ വീഡിയോ. താജ്മഹലിന് മുന്നില്‍ നിന്നെടുത്ത അതി മനോഹരമായ വീഡിയോ ആണ് വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് യമുന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

"എനിക്കറിയാം, എന്നെ പ്രണയിക്കുന്നത് എപ്പോഴും അത്ര എളുപ്പമല്ല. പക്ഷെ ഇത് കുറച്ച് എന്റര്‍ടൈനിങ് ആയിരുന്നു. ജീവിതകാലം മുഴുവനുള്ള എന്റെ യാത്രയില്‍ ഒപ്പം കൂടിയതിന് നന്ദി. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഒരുമിച്ച് മുന്നോട്ട് പോകാം. ഹാപ്പി ആനിവേഴ്‌സറി," എന്ന കുറിപ്പിനൊപ്പമാണ് യമുനയുടെ പോസ്റ്റ്. ആനിവേഴ്സറി ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും യമുന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ദേവന്‍ വളരെ രസികനും എന്നാല്‍ റൊമാന്റിക്കും ആണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായത് ഞാനും എന്റാളും എന്ന ഷോയിലൂടെയാണ്. ജീവിതത്തെ വളരെ രസകരമായി കാണുന്നയാൾ യമുന തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ചും, അവരുടെ രണ്ട് മക്കളോടുള്ള സ്‌നേഹത്തെ കുറിച്ചുമൊക്കെ വളരെ വാചാലനായിരുന്നു.

Yamuna Rani, Devan

അമേരിക്കയിൽ സൈക്കോ തെറാപിസ്റ്റ് ആണ് ദേവൻ. ഒരു വസ്തു കച്ചവടത്തിന്റെ ഭാഗമായി കണ്ടു മുട്ടിയ ഇവർ സൗഹൃദത്തിലാവുകയും പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. ഭര്‍ത്താവില്ലാതിരുന്നിട്ടും തന്റെ മക്കളെ ഒരു കുറവും അറിയിക്കാതെ വളര്‍ത്തുന്ന യമുനയോട് ദേവന് ബഹുമാനം തോന്നി. ദേവൻ മക്കളോട് കാണിക്കുന്ന സ്നേഹമാണ് യമുനയെ ആകർഷിച്ചത്. തുടർന്ന് മക്കളുടെ നിര്‍ബന്ധം കൂടെയായപ്പോള്‍ മൂകാംബികയില്‍ വച്ച് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് അഞ്ച് വർഷത്തിന് ശേഷമായിരുന്നു യമുന ദേവനെ വിവാഹം ചെയ്തത്. ദേവന്റെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തില്‍ ദേവനും ഒരു മകളുണ്ട്. നിലവിൽ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് യമുനയും ദേവനും.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X