കരഞ്ഞുകൊണ്ടാണ് രാത്രി എഴുന്നേറ്റത്, വീട്ടിലേക്കുള്ള ടിക്കറ്റിന്റെ വക്കോളമെത്തി; തുറന്ന് പറഞ്ഞ് നിമിഷ
സൂപ്പര്‍ഹിറ്റ് ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളാണ് ബിഗ് ബോസ് മലയാളം പിന്നിട്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ പല താരങ്ങളും ഷോയിലൂടെ കൂടുതല്‍ ജനപ്രീയരായി മാറുകയുണ്ടായി. അതേസമയം നേരത്തെ പലര്‍ക്കും അറിയാതിരുന്നവരുടെ താരോദയത്തിനും ബിഗ് ബോസ് മലയാളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും മുമ്പിലുണ്ടാവുക ബിഗ് ബോസ് മലയാളം സീസണ്‍ 4 ആയിരിക്കും.
സിനിമ-സീരിയല്‍ താരങ്ങള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയ താരങ്ങളും ബിഗ് ബോസ് സീസണ്‍ 4ലെത്തിയിരുന്നു. ഷോ അവസാനിക്കുമ്പോഴേക്കും ഇവരില്‍ മിക്കവരും ആരാധകരുടെ പ്രിയങ്കരയായി മാറുകയായിരുന്നു. അങ്ങനെ താരമായി മാറിയ ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നു നിമിഷ പിഎസ്. മുന്‍ മിസ് കേരള മത്സരാര്‍ത്ഥി കൂടിയായ നിമിഷ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

തന്റെ നിലപാടുകളാണ് നിമിഷയെ താരമാക്കുന്നത്. പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും പറയുന്ന, കരുത്തയായ മത്സരാര്‍ത്ഥിയായിരുന്നു നിമിഷ. ഒരിക്കല്‍ പുറത്തായ ശേഷം തിരികെ വന്ന നിമിഷ കാഴ്ചവച്ചത് മികച്ച പ്രകടനമായിരുന്നു. ബിഗ് ബോസ് ഫിനാലെ വരെ എത്താനായില്ലെങ്കിലും ധാരാളം പേരുടെ സ്‌നേഹം നേടിയാണ് നിമിഷ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നിമിഷ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റെ ജോലിയെക്കുറിച്ചും റിലേഷന്‍ഷിപ്പുകളെക്കുറിച്ചുമൊക്കെ നിമിഷ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴിതാ നിമിഷയുടെ ഒരു കുറിപ്പാണ് ചര്‍ച്ചയാകുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.
നിമിഷയെ അറിയുന്നവര്‍ക്കെല്ലാം നിമിഷയുടെ വളര്‍ത്തുനായകളെക്കുറിച്ചും അറിയാം. തന്റെ മക്കളെ പോലെയാണ് നിമിഷ വളര്‍ത്തുനായകളെ സ്‌നേഹിക്കുന്നത്. തന്റെ വളര്‍ത്തു നായയെക്കുറിച്ച് സ്വപ്‌നം കണ്ട് ഞെട്ടിയുണര്‍ന്നതിനെക്കുറിച്ചുള്ള നിമിഷയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഇന്നലെ വളരെ ബുദ്ധിമുട്ടുള്ളൊരു ദിവസമായിരുന്നു. ഞാന്‍ ഉറക്കത്തില്‍ നിന്നും കരഞ്ഞു കൊണ്ടാണ് എഴുന്നേറ്റത്. റെയ്ഗാറിന് എന്തോ സംഭവിച്ചെന്നൊരു സ്വപ്‌നം കണ്ടായിരുന്നു എഴുന്നേറ്റത്. എന്റെ കുട്ടികളുടെ അടുത്തെത്തിനായി വീട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ വക്കോളം എത്തിയതായിരുന്നു ഞാന്‍.
പക്ഷെ പിന്നെ ഞാന്‍ ഓര്‍ത്തു, അവരുടെ സ്വന്തം മുറ്റത്തെ നീന്തല്‍ കുളത്തില്‍ അവര്‍ കളിക്കുന്നതിനെക്കുറിച്ച്. അതിനായി ഞാന്‍ ഇവിടെ തുടരാനും പിടിച്ചു നില്‍ക്കാനും തീരുമാനിച്ചുവെന്നാണ് നിമിഷ പറയുന്നത്. നിമിഷ ഇപ്പോള്‍ ദുബായിലാണുള്ളത്. താരം അവിടെ ജോലി ചെയ്തു വരികയാണ്. നേരത്തേയും തന്റെ വളര്‍ത്തു നായകളെ മിസ് ചെയ്യുന്നതിനെക്കുറിച്ച് നിമിഷ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.

ഇതിനിടെ നിമിഷയുടെ മറ്റൊരു സ്റ്റോറിയും ചര്‍ച്ചയാകുന്നുണ്ട്. തന്നോട് ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ കയറാന്‍ സഹായം ചോദിച്ചെത്തിയ ഒരാളെക്കുറിച്ചുള്ളതാണ് ആ സ്‌റ്റോറി. തനിക്ക് അയച്ച മെസേജുകള്‍ പങ്കുവച്ചിരിക്കുകയാണ് നിമിഷ. എനിക്കൊരു അപ്പോയിന്‍മെന്റ് കിട്ടുമോ? എനിക്ക് അടുത്ത ബിഗ് ബോസ് മലയാളം സീസണിന്‍ പങ്കെടുക്കണം. പ്ലീസ് എന്നെയൊന്ന് സഹായിക്കൂ എന്നായിരുന്നു നിമിഷയ്ക്ക് ലഭിച്ച മെസേജ്.
ഇതിന് നിമിഷ മറുപടി നല്‍കുന്നുണ്ട്. ഇപ്പോള്‍ ഇതാണല്ലോ എന്റെ പണി. ആളുകളെ ബിഗ് ബോസിലേക്ക് എത്തിക്കാന്‍ സഹായിക്കുക. എനിക്കൊരു പണിയുമില്ലെന്നാണോ നിങ്ങള്‍ കരുതിയേക്കുന്നത് എന്നായിരുന്നു നിമിഷയുടെ മറുപടി. താരത്തിന്റെ പ്രതികരണം ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് മാസം അവസാന ആഴ്ചയോടെയായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മത്സരാര്‍ത്ഥികളെ കണ്ടെത്താനുള്ള ഓഡിഷനുകളും മറ്റും നടന്നുവരികയാണ്. പോയ സീസണിലൂടെ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കൈവരിച്ച വിജയം ഇത്തവണയും ആവര്‍ത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications











