ജീവിതത്തിൽ എപ്പോഴും നടക്കുന്ന കാര്യമല്ലല്ലോ! അതുകൊണ്ട് ചെയ്യാമെന്ന് കരുതി; പുതിയ വിശേഷം പങ്കുവച്ച് ഡിവൈൻ
സിനിമയിലോ സീരിയലുകളിലോ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും നടി ഡിംപിള്‍ റോസിന്റെ നാത്തൂൻ ഡിവൈന്‍ ക്ലാര പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ഡിവൈൻ താരമാകുന്നത്. ഡിവൈന്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഡിവൈനും ഭർത്താവ് ഡോണും. ഡിവൈന്റെ മൂത്ത മകൻ തോമുവിന് രണ്ട് വയസാണ് പ്രായം.
ഏതാനും മാസങ്ങൾക്ക് മുൻപാണ് തോമുവിന് കൂട്ടായി ഒരാള്‍ കൂടി എത്തുന്നുവെന്ന സന്തോഷം ഡിവൈന്‍ പങ്കുവെച്ചത്. അതിനു ശേഷം എല്ലാ വിശേഷങ്ങളും ഡിവൈൻ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കോട്ടയത്ത് ഡിവൈന്റെ വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ബേബി ഷവര്‍ നടത്തിയതിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈൻ.

ഇത്തവണ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വെച്ചതാണ്, പിന്നെ ജീവിതത്തിൽ എപ്പോഴും നടക്കുന്ന കാര്യമല്ലല്ലോ, അതുകൊണ്ട് ചെയ്യാമെന്ന് കരുതിയതാണ് എന്നാണ് ബേബി ഷവർ നടത്തിയതിനെ കുറിച്ച് ഡിവൈന്‍ പറഞ്ഞത്. ഡിംപിളും മകന്‍ പാച്ചുവുമെല്ലാം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. പാച്ചുവും തോമുവുമാണ് ഇത്തവണ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവരെ മാനേജ് ചെയ്യല്‍ വലിയ ടാസ്‌ക്കാണെന്ന് ഡിവൈൻ പറഞ്ഞു.
കോട്ടയത്തേക്ക് പോവുന്നത് കൊണ്ടാണെന്ന് തോന്നുന്നു, തോമുവിന് ഇപ്പോള്‍ എല്ലാത്തിനും അപ്പ തന്നെ വേണം. കേക്ക് മുറിക്കല്‍ കലാപരിപാടികളൊക്കെ ഞങ്ങള്‍ പെട്ടെന്ന് തന്നെ അവസാനിപ്പിച്ചു. ഇനി കുറേക്കാലത്തിന് ശേഷമേ ഞങ്ങളെല്ലാം ഇതുപോലെ ഒന്നിച്ചുള്ളൊരു ആഘോഷം കാണുകയുള്ളൂവെന്ന സങ്കടവും ഡിവൈൻ പങ്കുവയ്ക്കുന്നുണ്ട്. ഞാന്‍ പോവുകയാണ്, നിങ്ങള്‍ക്കൊന്നും പറയാനില്ലേ എന്നായിരുന്നു ഡിവൈന്‍ എല്ലാവരോടും ചോദിച്ചത്.
ഇവർ രണ്ടുപേരും പോയിട്ട് വേണം ഒരുദിവസം എനിക്ക് സുഖമായി ഉറങ്ങാന്‍, അതുകഴിഞ്ഞിട്ട് വേണം മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ എന്നായിരുന്നു അമ്മ ഡെന്‍സി ടോണിയുടെ കമന്റ്. കുട്ടികളെ നോക്കുന്നതൊക്കെ സന്തോഷമുള്ള കാര്യമാണ്. കുറേ നോക്കി കഴിയുമ്പോള്‍ നമുക്ക് വയ്യാതെയാവും. പേരക്കുട്ടികളെ നമ്മള്‍ തന്നെ നോക്കണമെന്നാണ് ഡാഡി പറഞ്ഞത്.

ഇവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് തോമുവിനെ കണ്ടാലറിയാം. മുഴുവന്‍ സമയവും കരച്ചിലും ബഹളവുമാണ്. ഞങ്ങളൊക്കെ എന്താണ് വീഡിയോ ഇടാത്തതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്, ഞങ്ങള്‍ക്ക് ഒന്നിനും സമയം കിട്ടുന്നില്ലെന്നാണ് ഡെന്‍സി ടോണി പറഞ്ഞത്. എല്ലാവരെയും വിളിച്ച് ഈ പരിപാടി നടത്തണമെന്നൊക്കെ വിചാരിച്ചിരുന്നു. കുട്ടികള്‍ക്ക് വയ്യാതെ വന്നതോടെ ആ പ്ലാന്‍ മാറ്റുകയായിരുന്നുവെന്നും എല്ലാവരും പറഞ്ഞു. പോകുമ്പോൾ ഞങ്ങള്‍ രണ്ടുപേരേയുള്ളൂ. മൂന്നുപേരായി പൂര്‍വ്വാധികം ശക്തിയോടെ ഞാന്‍ തിരിച്ചുവരുമെന്ന് പറഞ്ഞു കൊണ്ടാണ് ഡിവൈന്‍ വീഡിയോ അവസാനിപ്പിച്ചത്.
നേരത്തെ ഇത് തങ്ങൾ പ്ലാൻ ചെയ്ത പ്രഗ്നൻസി അല്ലെന്ന് ഡിവൈൻ പറഞ്ഞിരുന്നു. തോമു സർപ്രൈസ് ബേബിയാണ്. അതുപോലെ തന്നെ ഇതും അൺപ്ലാൻഡായിരുന്നു. രണ്ട്, മൂന്ന് വർഷം കൂടി കഴിഞ്ഞിട്ട് കുഞ്ഞ് മതിയെന്നായിരുന്നു തീരുമാനം. പിന്നീട് തോമുവിന്റെ കുറുമ്പ് കൂടിയപ്പോൾ ഒരു കുട്ടി മതിയെന്ന് വരെ ആലോചിച്ചിരുന്നു. അതിനിടെയാണ് വീണ്ടും ഗർഭിണിയാണെന്ന് അറിയുന്നത്. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ബ്ലാങ്കായി. പിന്നീട് ട്യൂബ് പ്രെഗ്നൻസി ആയിരിക്കുമോ എന്ന് ഭയന്നിരുന്നുവെന്നും ഡിവൈൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications