ഇതും സിസേറിയനാണ്, ഡോൺ ചേട്ടൻ നല്ല ടെൻഷനിലാണ്; ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങളുമായി ഡിവൈൻ!

സിനിമയിലോ സീരിയലുകളിലോ ഒന്നും മുഖം കാണിച്ചിട്ടില്ലെങ്കിലും നടി ഡിംപിള്‍ റോസിന്റെ നാത്തൂൻ ഡിവൈന്‍ ക്ലാര പ്രേക്ഷകർക്ക് സുപരിചിതയാണ്. ഡോണുമായുള്ള വിവാഹത്തോടെയാണ് ഡിവൈൻ ശ്രദ്ധനേടുന്നത്. പിന്നീട് യൂട്യൂബിൽ ഫാമിലി വ്‌ളോഗുകൾ പങ്കുവച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു താരം. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഡിവൈൻ യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഡിവൈനും ഡോണും.

ഡിവൈന്റെ മൂത്ത മകൻ തോമുവിന് രണ്ട് വയസാണ് പ്രായം. ഏതാനും മാസങ്ങൾക്ക് മുൻപാണ് തോമുവിന് കൂട്ടായി ഒരാള്‍ കൂടി എത്തുന്നുവെന്ന സന്തോഷം ഡിവൈന്‍ പങ്കുവെച്ചത്. പിന്നീട് ഓരോ വിശേഷങ്ങളും ഡിവൈൻ ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെ ബേബി ഷവർ വിശേഷങ്ങളും പങ്കുവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ ഡെലിവറിക്കായി ആശുപത്രിയില്‍ അഡ്മിറ്റായതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുയി എത്തിയിരിക്കുകയാണ് ഡിവൈന്‍.

Divine Clara Don

പള്ളിയിൽ പോയ ശേഷമായിരുന്നു ആശുപത്രിയിലേക്കുള്ള യാത്ര. ആശുപത്രിയില്‍ അഡ്മിറ്റാവുന്നതിന് മുന്‍പ് പള്ളിയില്‍ പോയി മാതാവിനെ കാണാമെന്ന് കരുതി. സെപ്റ്റംബര്‍ 13നാണ് ഡെലിവറി. ഈ വീഡിയോ വരുമ്പോഴേക്കും പ്രസവം കഴിഞ്ഞിട്ടുണ്ടാവും. ഡെലിവറി വ്‌ളോഗും മറ്റ് വിശേഷങ്ങളുമെല്ലാം വീഡിയോയിലൂടെ പങ്കുവയ്ക്കാമെന്ന് പറഞ്ഞാണ് ഡിവൈൻ വീഡിയോ ആരംഭിക്കുന്നത്. ഏത് ആശുപത്രിയിലാണ് പോകുന്നതെന്ന് ഒരുപാടുപേര്‍ ചോദിച്ചിരുന്നു. വീടിന് അടുത്തുള്ള ചെറിയൊരു ആശുപത്രിയിലാണ് പോകുന്നത്. റൂമൊക്കെ നേരത്തെ സെറ്റാക്കിയിരുന്നെന്നും ഡിവൈൻ വ്യക്തമാക്കി.

വിചാരിച്ചതിലും നല്ല റൂമാണ് കിട്ടിയത്. തോമുവിന് എസിയില്ലാതെ പറ്റില്ല. അതിനാല്‍ എസി റൂമാണ് എടുത്തത്. ആദ്യത്തേത് സിസേറിയനായതിനാല്‍ ഇത്തവണയും അങ്ങനെ തന്നെയാണ്. സിസേറിയന്‍ സമയത്ത് ഡിംപിളും ഡാഡിയും മമ്മിയും അമ്മയും എല്ലാവരും ഇങ്ങോട്ടേക്ക് വരും. പ്രസവത്തെക്കുറിച്ചോര്‍ത്ത് എനിക്ക് ടെന്‍ഷനൊന്നുമില്ല. ഡോണ്‍ ചേട്ടന്‍ നല്ല ടെന്‍ഷനിലാണ്. എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും വിശേഷങ്ങൾ പങ്കുവച്ച് ഡിവൈൻ പറഞ്ഞു.

ആശുപത്രിയില്‍ വന്ന് അഡ്മിറ്റായതിന് ശേഷം ഡേറ്റിനെക്കുറിച്ച് പറയാമെന്ന് കരുതിയതാണ്. വാവ വരാന്‍ ഇനി മണിക്കൂറുകള്‍ കൂടിയേ ഉള്ളൂ എന്നും ഡിവൈൻ വ്യക്തമാക്കി. നിരവധി പേരാണ് വീഡിയോക്ക് താഴെ ആശംസകളുമായി എത്തുന്നത്. ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കട്ടെ. എല്ലാം നന്നായി വരട്ടെ. ഞങ്ങളുടെ പ്രാര്‍ത്ഥന കൂടെയുണ്ട് എന്നൊക്കെയാണ് കമന്റുകള്‍.

Divine Clara Don

ഡിവൈനെയും കുഞ്ഞിനെയും കാണാന്‍ പോവുന്നതിനെക്കുറിച്ച് പറഞ്ഞ് ഡെന്‍സി ടോണിയും വീഡിയോ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ ഏഴിനായിരുന്നു ഡേറ്റെങ്കിലും പ്രസവം കുറച്ച് നേരത്തെയാണെന്നറിഞ്ഞപ്പോള്‍ ബാംഗ്ലൂരില്‍ നിന്നും തിരിച്ച് വരികയാണെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്.

ഇത് തങ്ങൾ പ്ലാൻ ചെയ്ത പ്ര​ഗ്നൻസി അല്ലെന്ന് ഡിവൈൻ മുൻപൊരു വീഡിയോയിൽ പറഞ്ഞിരുന്നു. തോമു സർപ്രൈസ് ബേബിയാണ്. അതുപോലെ തന്നെ ഇതും അൺപ്ലാൻഡായിരുന്നു. രണ്ട്, മൂന്ന് വർഷം കൂടി കഴിഞ്ഞിട്ട് കുഞ്ഞ് മതിയെന്നായിരുന്നു തീരുമാനം. പിന്നീട് തോമുവിന്റെ കുറുമ്പ് കൂടിയപ്പോൾ ഒരു കുട്ടി മതിയെന്ന് വരെ ആലോചിച്ചിരുന്നു. അതിനിടെയാണ് വീണ്ടും ഗർഭിണിയാണെന്ന് അറിയുന്നത്. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ബ്ലാങ്കായി. പിന്നീട് ട്യൂബ് പ്രെഗ്നൻസി ആയിരിക്കുമോ എന്ന് ഭയന്നിരുന്നു എന്നും ഡിവൈൻ പറയുകയുണ്ടായി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X