For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഹുബലി താരം പ്രഭാസിന്റെ വിവാഹം ഉടനുണ്ടാകുമോ? പ്രവചനവുമായി ജ്യോതിഷി

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടനാണ് പ്രഭാസ്. തെലുങ്കിലാണ് താരം അധികം സജീവമായി നിൽക്കുന്നതെങ്കിലും മലയാളത്തിലുൾപ്പെടെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും പോരാത്തതിന് ബോളിവുഡിലും നടന് കൈനിറയെ ആരാധകരുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ ഈശ്വരന്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിൽ നിരവധി വേഷങ്ങൾ ചെയ്ത് താരം അവിടുത്തെ മുൻനിര താരങ്ങളിൽ ഒരാളാവുകയായിരുന്നു.

  തെലുങ്ക് സിനിമയിൽ സജീവമായി നിന്നിരുന്ന പ്രഭാസിന്റെ കരിയര്‍ മാറ്റിമറിച്ചത് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രമായിരുന്നു. ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലും തിളങ്ങിയ പ്രഭാസിന് മികച്ച പ്രശംസയാണ് ലഭിച്ചത്. ചിത്രത്തിലൂടെ നടന്റെ പേര് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെ പ്രഭാസിന്റെ താരമൂല്യവും വർധിച്ചു.

  Also Read: മദ്യപാന സീന്‍ പറ്റില്ല, മലയാളി നടി ഉപേക്ഷിച്ചത് കീര്‍ത്തിയ്ക്ക് സൗഭാഗ്യമായി; മഹാനടി സിനിമയെ പറ്റി നിര്‍മാതാവ്

  താരമൂല്യം ഉയരുന്നതിനോടൊപ്പം തന്നെ പ്രഭാസിന്റെ പേര് ഗോസിപ് കോളങ്ങളിലും നിറഞ്ഞു നിന്നിരുന്നു, ടോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നടി അനുഷ്‌ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചു. ബാഹുബലിക്ക് പിന്നാലെ ആയിരുന്നു ഇത്. താരങ്ങള്‍ പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്നും ആയിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പുറത്തു വന്ന വാര്‍ത്തകള്‍ക്കെതിരെ അനുഷ്‌കയും പ്രഭാസും തന്നെ രംഗത്തെത്തിയിരുന്നു. തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും പറഞ്ഞു.

  അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഉറപ്പായും തുറന്നു പറയുമെന്നും തനിയ്ക്ക് അത് മറച്ചു വെയ്‌ക്കേണ്ട കാര്യമില്ലെന്നും പ്രഭാസ് പറഞ്ഞിരുന്നു. തങ്ങളില്‍ ആരെങ്കിലും ഒരാൾ വിവാഹം കഴിയുന്നതുവരെ ഇത്തരത്തിലുളള ഗോസിപ്പുകള്‍ പ്രചരിച്ചു കൊണ്ടേയിരിക്കുമെന്നും താരം അന്ന് പറഞ്ഞിരുന്നു. അനുഷ്‌കയുടെയും പ്രതികരണം ഇത്തരത്തിലായിരുന്നു. നാൽപത് വയസ് കഴിഞ്ഞ രണ്ടു താരങ്ങളും ഇപ്പോഴും അവിവാഹിതരായി കഴിയുകയാണ്.

  Also Read: നാ​ഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ; ആവശ്യത്തോട് സമാന്ത അന്ന് നൽകിയ മറുപടി

  അതിനിടെ പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് പ്രശസ്‌ത ജ്യോതിഷി ആയ വേണു സ്വാമി നടത്തിയ പ്രവചനമാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്. പ്രഭാസിന്റെ വിവാഹം പ്രവചിച്ച വേണു സ്വാമി, നടൻ വിവാഹം കഴിച്ചാൽ അന്തരിച്ച നടൻ ഉദയ് കിരണിന്റെ അതേ ഗതി നേരിടേണ്ടിവരുമെന്നാണ് പറഞ്ഞത്. വാജപേയജുല ഉദയ് കിരൺ എന്ന നടൻ ചിത്രം, നുവ്വു നേനു, മനസന്ത നുവ്വേ തുടങ്ങിയ ബാക്ക്-ടു-ബാക്ക് ഹിറ്റുകളിലൂടെ തെലുങ്ക് സിനിമാ മേഖലയിൽ തന്റേതായ ഇടം നേടിയെടുത്ത നടനാണ്.

  എന്നാൽ അദ്ദേഹം 32 വയസ് മാത്രം പ്രായമുള്ളപ്പോൾ 2014 ജനുവരി അഞ്ചിന് ആത്മഹത്യ ചെയ്യുകയായിരുന്നു. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മകൾ സുസ്മിതയുമായുള്ള വിവാഹനിശ്ചയം വേണ്ടന്ന് വെച്ചത് നടന്റെ കരിയറിനെ ബാധിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. നിരവധി സെലിബ്രിറ്റികളെ കുറിച്ചുള്ള വേണു സ്വാമിയുടെമുൻ പ്രവചനങ്ങൾ നേരത്തെ സത്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങൾ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.

  Also Read: ഭാര്യയുമായി വേര്‍പിരിഞ്ഞിട്ടും ഓര്‍മ്മകള്‍ കളഞ്ഞില്ല; സാമന്തയുടെ കൂടെയുള്ള ചിത്രങ്ങള്‍ ഒഴിവാക്കാതെ നാഗ ചൈതന്യ

  Recommended Video

  ദിൽഷയ്ക്ക് ഒരു പ്രണയവും ഇല്ല, റോബിൻ മനസിലാക്കണമായിരുന്നു | *BiggBoss

  ഈ വർഷം തന്നെ പ്രഭാസ് വിവാഹിതനാകുമെന്ന് ജൂണിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണം രാജു ഇത് ഔദ്യോഗികമായി ആരാധകരെ അറിയിക്കുമെന്ന് പല സോഷ്യൽ മീഡിയ റിപ്പോർട്ടുകളും സൂചിപ്പിച്ചു. എന്നാൽ പ്രഭാസോ കുടുംബമോ ഇതുവരെ വിവാഹം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

  അതേസമയം, നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കൃതി സനോൺ, സെയ്ഫ് അലി ഖാൻ, സണ്ണി സിങ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ആദിപുരുഷ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹസൻ, ജഗപതി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സലാർ, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, ദിഷ പട്ടാനി എന്നിവർ അഭിനയിക്കുന്ന പ്രൊജക്റ്റ് കെ എന്നിവയാണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങൾ.

  Read more about: prabhas
  English summary
  Actor Prabhas going to get married this year? famous astrologer prediction goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X