ചിരഞ്ചീവി എന്റെ ദേഹത്ത് കൈ വെച്ചു; മെ​ഗാസ്റ്റാറിനോട് അമ്മ ചെയ്തത് ഞാൻ അറിഞ്ഞിരുന്നില്ല: അനുരാധ

തെന്നിന്ത്യയിലെ സൗന്ദര്യ റാണിയായിരുന്നു അനുരാധ. മലയാളത്തിലൂടെയാണ് സുലോചന എന്ന അനുരാധ അഭിനയത്തിലേക്ക് എത്തുന്നത്. അന്ന് 13 വയസായിരുന്നുവെങ്കിലും എല്ലാ നായികാ സങ്കൽപ്പങ്ങൾക്കും ഒത്തിണങ്ങിയ രൂപമായിരുന്നു അനുരാധയുടേത്. 700ലധികം സിനിമകൾ അനുരാധ ചെയ്തു. തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പമെല്ലാം അനുരാധക്കു സ്ക്രീൻ സ്പെയ്സ് ലഭിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലു​ഗു, കന്നട, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചിരഞ്ചീവിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വൈറലാവുന്നുണ്ട്.

അനുരാധ നായികയായി അഭിനയിച്ചിരുന്നെങ്കിലും കുറച്ച് കാലം കഴിഞ്ഞപ്പോൾ ഐറ്റം ഡാൻസിലേക്ക് പതിയെ ചുവടുമാറ്റി. അതിനു ശേഷം ഒട്ടനവധി സിനിമകൾ ചെയ്തു. ​ഗ്ലാമറസ് വേഷങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. ഏറ്റവും അധികം സിനിമകൾ ചെയ്തതും മലയാളത്തിൽ തന്നെയാണ്. ​ഗ്ലാമറസ് വേഷങ്ങൾക്കൊടുവിൽ പിന്നീട് ഒരുപാട് ക്യാരക്ടർ റോളുകൾ അനുരാധ ചെയ്തു. പ്രത്യേകിച്ചു അമ്മ വേഷങ്ങളിൽ അനുരാധ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ സീരിയലുകളിലും അമ്മയായും അമ്മൂമ്മയായും അനുരാധ അഭിനയിക്കുന്നുണ്ട്.

Chiranjeevi

സൺ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന മിസ്റ്റർ മനൈവി എന്ന സീരിയലിലാണ് അനുരാധ ഇപ്പോൾ അഭിനയിക്കുന്നത്. 2009 മുതൽ തുടർച്ചയായി താരം തമിഴ് സീരിയലുകളിൽ സജീവമാണ്. അഭിനയത്തിനൊപ്പം മറ്റൊരു നടിക്ക് അനുരാധ തന്റെ ശബ്ദം നൽകുകയും ചെയ്തു. 2001ൽ റിലീസ് ചെയ്ത സിറ്റിസൺ എന്ന ചിത്രത്തിൽ ന​ഗ്മക്ക് ശബ്ദം കൊടുത്തത് അനുരാധയാണ്. താരത്തിന്റെ ശബ്ദം ഏറെ പ്രത്യേകതകളുള്ളതാണ്. എന്നാൽ അധികമാരും ഉപയോ​ഗിക്കാത്ത ശബ്ദവുമാണ്. ഇപ്പോൾ അനുരാധ എന്ന നടി ചിരഞ്ചീവിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ചർച്ചയാവുന്നത്.

വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തിയ നായികയാണ് അനുരാധ. അതിനാൽ ഷൂട്ടിം​ഗ് ലൊക്കേഷനുകളിൽ അമ്മയോടൊപ്പം പോകുന്നത് സ്ഥിരമായിരുന്നു. "അന്ന് ചിരഞ്ചീവിയുടെ ഒപ്പം ഡാൻസ് കളിക്കാൻ ആയിരുന്നു ഉണ്ടായിരുന്നത്. ‍ഡാൻസിനിടെ ഞാൻ ഇടക്ക് അനങ്ങാതെ നിൽക്കണം. ആ ലുക്കിൽ ഫോട്ടോസ് എടുക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. അങ്ങനെ ഡാൻസ് ചെയ്യുന്നതിനിടെ ചിരഞ്ചീവി എന്റെ വയറിൽ പിടിക്കുന്ന ഒരു സീൻ ഉണ്ട്. ആ പോസിൽ ഫോട്ടോസും എടുക്കണം. അങ്ങനെ അവസാനം ആ ഫോട്ടോസ് എടുത്തു.

Chiranjeevi

ഫോട്ടോ എടുത്തയുടൻ അനുരാധയുടെ അമ്മ വന്നു ചിരഞ്ചീവിയുടെ കൈ തട്ടി മാറ്റി, എന്നിട്ട് എന്റെ വസ്ത്രം ശരിയാക്കി. എനിക്കൊന്നും മനസിലായില്ല. അങ്ങനെ ആ സിനിമയുടെ ഷൂട്ടിം​ഗ് കഴിഞ്ഞു. അങ്ങനെ പിന്നീട് അദ്ദേഹത്തിനൊപ്പം വീണ്ടും ഒരു സിനിമ ചെയ്യാൻ അവസരം വന്നു. അന്ന് എവർ എനിക്ക് തന്നത് അൽപം നീളം കൂടിയ വസ്ത്രമായിരുന്നു. പക്ഷേ ആ പാട്ടിൽ ഇത്രയും നീളമുള്ള വസ്ത്രം ചേരില്ലെന്ന് പറഞ്ഞു അത് ചെറുതാക്കാൻ ഞാൻ പറഞ്ഞു.

ഇതു കേട്ടയുടൻ ചിരഞ്ചീവി അമ്മയുടെ അടുത്തേക്ക് ഓടി ചെന്നു പറഞ്ഞു ഇതിനു മുന്നേ എന്റെ കൈ നിങ്ങളുടെ മകളുടെ വയറിൽ വെച്ചതിന് പ്രശ്നം ഉണ്ടാക്കിയില്ലെ? ഇപ്പോൾ അവൾക്ക് വസ്ത്രത്തിന്റെ നീളം കുറക്കണമെന്ന് പറയുന്നു. ചിരഞ്ചീവി അമ്മയോട് പറഞ്ഞു. വർഷങ്ങൾക്കു മുന്നേ സംഭവിച്ച കാര്യം അമ്മ മറന്നെങ്കിലും ചിരഞ്ചീവി മറന്നില്ല. അപ്പോഴാണ് എനിക്ക് മനസിലായത് അമ്മ എന്റെ വസ്ത്രം അഡ്ജസ്റ്റ് ചെയ്യാൻ വേണ്ടിയായിരുന്നു അന്ന് വന്നതെന്ന്." അനുരാധ പറഞ്ഞു.

More from Filmibeat

Read more about: chiranjeevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X