For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി; വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ സന്തോഷം പങ്കുവെച്ച് നടി

  |

  തെന്നിന്ത്യന്‍ നടി സാമന്തയും ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ ശക്തമായി പ്രചരിക്കുകയാണ്. തെലുങ്ക് മാധ്യമങ്ങളില്‍ നിന്നും ഏറ്റവും പുതിയതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും കുടുംബക്കോടതിയെ സമീപിച്ച് കഴിഞ്ഞെന്നാണ് അറിയുന്നത്. വാര്‍ത്തയിലെ സത്യമെന്താണെന്ന് സാമന്തയോ നാഗയോ ഇനിയും വ്യക്തമാക്കിയിട്ടില്ല.

  അതേ സമയം തന്റെ വീട്ടിലെ വിശേഷങ്ങള്‍ ഒാരോന്നായി സാമന്ത പുറംലോകത്തോട് വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വിവാഹം കഴിഞ്ഞപ്പോഴും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു നടി പങ്കുവെക്കാറുള്ളത്. ഏറ്റവും പുതിയതായി തന്റെ വീട്ടിലേക്ക് വന്ന അതിഥിയെ പരിചയപ്പെടുത്തുകയാണ് നടി. ചിത്രങ്ങള്‍ക്ക് താഴെ ആരാണിതെന്നുള്ള കാര്യവും സാമന്ത വ്യക്തമാക്കുന്നു.

  സാമന്തയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് വീട്ടിലേക്ക് എത്തിയ പുതിയ അതിഥിയെ നടി പരിചയപ്പെടുത്തിയത്. മുന്‍പ് സാമന്തയുടെയും നാഗചൈതന്യയുടെയും കൂടെ ഒരു പെറ്റ് നായ ഉണ്ടായിരുന്നു. ഹാഷ് എന്ന പേരിട്ട് വിളിക്കുന്ന പെറ്റിനൊപ്പമുള്ള ദൃശ്യങ്ങള്‍ ഇപ്പോഴും നടിയുടെ സോഷ്യല്‍ മീഡിയ പേജിലുണ്ട്. അതിനൊപ്പം മറ്റൊരു വളര്‍ത്ത് മൃഗത്തെ കൂടി നടി സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ പുതിയ നായക്കുട്ടിയ്ക്ക് സാക്ഷ എന്നാണ് പേരിട്ടിരിക്കുന്നത്. അതിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ സാമന്ത പങ്കുവെച്ചത്.

  ഇന്ന് രാവിലെ മുതല്‍ പത്തൊന്‍പത് തവണ അവള്‍ മൂത്രം കൊണ്ട് ഉണ്ടാക്കിയ കുളം താന്‍ വൃത്തിയാക്കിയത്. ഇപ്പോള്‍ സമയം രാവിലെ 9 മണി ആയിട്ടേയുള്ളു. അതിനിടയിലാണ് ഇത്രയും തവണ. കേക്കും ചായയും കുടിച്ച് ഇരിക്കുമ്പോഴാണ് ഞാന്‍ ആ കാര്യം ശ്രദ്ധിക്കുന്നത്. വീടിന് ചുറ്റും പീ പാഡും വെച്ച് ഒരു കൊച്ച് രാക്ഷസന്‍ ഓടുന്നത് കണ്ടു. അവിടെ എന്റെ കാപ്പിയ്ക്ക് പ്രധാന്യമില്ല. എല്ലാവരും സാക്ഷയോട് ഒരു ഹായ് പറയൂ.. എന്നുമാണ് സാമന്ത ചിത്രങ്ങള്‍ക്ക് താഴെ എഴുതിയിരിക്കുന്നത്.

  സമാന്തയും നാഗ ചൈതന്യയും കുടുംബകോടതിയില്‍; പിരിയാനുള്ള കാരണവും പുറത്ത്!- വായിക്കാം

  കൈനിറയെ സിനിമകളും അതിനൊപ്പം വെബ് സീരിസുകളിലും അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് സാമന്ത. ഫാമിലി മാന്‍ 2 വെബ് സീരിസിലെ നടിയുടെ പ്രകടനത്തിന് വമ്പന്‍ പ്രശംസയാണ് ലഭിച്ചത്. ഗുണശേഖര്‍ ഒരുക്കുന്ന മിത്തോളജിക്കല്‍ ചിത്രമായ ശാകുന്തളം ത്തില്‍ സാമന്ത അഭിനയിക്കുന്നുണ്ട്. അല്ലു അര്‍ജുനും ദേവ് മോഹനുമാണ് ഈ ചിത്രത്തിലെ നായകന്മാര്‍. ഒപ്പം തമിഴില്‍ നയന്‍താര-വിഘ്‌നേശ് ശിവന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിലാണ് നടി അഭിയിക്കുന്നത്.

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  കരിയറില്‍ സാമന്ത കൂടുതല്‍ അവസരങ്ങള്‍ തേടി പോകുന്നതാണ് നാഗ ചൈതന്യയുമായിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അറിയുന്നത്. സാമന്തയുടെ സിനിമകളെല്ലാം വലിയ വിജയമായി മാറുന്നതാണ് നാഗചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ഒക്ടബോറിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായി ഇരുവരുടെയും പ്രണയകഥ പുറത്ത് പറഞ്ഞിരുന്നു. വർഷങ്ങളോളം സ്നേഹിച്ചിരുന്ന താരങ്ങൾ വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് വിവാഹിതരായത്. ഹൈദരാബാദിൽ വെച്ച് വലിയ ആഘോഷത്തോടെ ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു താരവിവാഹം. വിവാഹവും ഭർത്താവിൻ്റെ വീട്ടിലെ താമസവും എല്ലാം സാമന്ത ആഘോഷമാക്കി മാറ്റിയിരുന്നു. അടുത്ത മാസം നാലാം വിവാഹ വാര്‍ഷികം എത്തുകയാണ്. അതിനുള്ളില്‍ വാര്‍ത്തയിലെ സത്യം പുറത്ത് വരുമെന്നാണ് ആരാധകരും പ്രതീഷിക്കുന്നത്. ഇതോടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെല്ലാം അവസാനമാവുകയും ചെയ്യും.

  English summary
  Actress Samantha Akkineni Introduced New Member Into Her Family Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X