സമാന്തയും നാഗ ചൈതന്യയും കുടുംബകോടതിയില്‍; പിരിയാനുള്ള കാരണവും പുറത്ത്!
തെന്നിന്ത്യന്‍ സിനിമയിലെ താരജോഡികളാണ് സമാന്തയും നാഗ ചൈതന്യയും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 2017 ലായിരുന്നു താരങ്ങളുടെ വിവാഹം. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ നിരാശരാക്കുന്നതാണ്. നാഗ ചൈതന്യയും സമാന്തയും പിരിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും.
ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളുടെ വേര്‍ പിരിയല്‍ വെറും ഗോസിപ്പല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. സമാന്തയും നാഗ ചൈതന്യയും കാര്യങ്ങള്‍ നിയമത്തിന്റെ വഴിക്ക് കൊണ്ടു പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ ആരാധകര്‍ക്ക് കടുത്ത നിരാശകള്‍ പകരുന്നതാണ്.

തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് താരങ്ങള്‍ നിയമപരമായി തന്നെ വിവാഹ ബന്ധം പിരിയാന്‍ തീരുമാനിച്ചുവെന്നാണ്. ഇതിന്റെ ഭാഗമായി ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സലിംഗ് ഘട്ടത്തിലൂടെയാണ് ഇരുവരും ഇപ്പോള്‍ കടന്നു പോകുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൗണ്‍സിലിംഗിന് പങ്കെടുക്കാനായി സമാന്ത ഹൈദരാബാദിലെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഗോവയിലായിരുന്നു സമാന്ത. കഴിഞ്ഞ ദിവസം താരം ഹൈദരാബാദിലേക്ക് മടങ്ങിയെത്തിയാതായി തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നു.

അതേസമയം സമാന്തയും നാഗ ചൈതന്യയും പിരിയുന്നതിന്റെ കാരണങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമീപകാലത്തായി സമാന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നലെ വന്ന ഫാമിലി മാന്‍ സീസണ്‍ ടുവിലെ സമാന്തയുടെ കഥാപാത്രവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇതോടെ സമാന്ത തന്റെ കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ആണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ സിനിമകളുമായി അഭിനയത്തില്‍ സജീവമാവുകയാണ് താരത്തിന്റെ ലക്ഷ്യം. എന്നാല്‍ നാഗ ചൈതന്യയും കുടുംബവും ആഗ്രഹിക്കുന്നത് താരം കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ്.

ഇതുമായി ബന്ധപ്പെട്ട് കുറച്ച് കാലമായി കുടുംബാംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ അഭിനയത്തില്‍ സജീവമായി തുടരാനുള്ള തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമാന്ത. അതുകൊണ്ട് നാഗ ചൈതന്യയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് സമാന്ത എത്തിയെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിവാഹ മോചന വാര്‍ത്തകളോട് സമമമാന്തയോ നാഗ ചൈതന്യയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ പ്രതികരണത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.
ഒക്ടോബര്‍ ആറിന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണോ എന്ന് അറിയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുവരുടേയും നാലാം വിവാഹ വാര്‍ഷികമാണ് ഒക്ടോബര്‍ ആറിന്. സാധാരണ വിവാഹ വാര്‍ഷികം വലിയ തോതില്‍ ആഘോഷിക്കാറാണ് ദമ്പതികളുടെ പതിവ്. ഇക്കൊല്ലവും വലിയ തോതില്‍ തന്നെ ആഘോഷമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
Recommended Video

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് സമാന്ത ഒഴിവാക്കിയതാണ് ഇരുവരും പിരിയുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കാരണമായത്. പിന്നാലെ നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുനയുടെ ജന്മദിനാഘോഷത്തില്‍ സമാന്തയെ കാണാതിരുന്നതും അഭ്യൂഹങ്ങളുടെ ശക്തി കൂട്ടി. നാഗ ചൈതന്യയുടെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും സമാന്ത സജീവമായി പങ്കെടുക്കാറുള്ളതാണ്. പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളും ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.


Click it and Unblock the Notifications











