മര്യാദയ്‍ക്ക് പെരുമാറണം, ക്ഷേത്രദർശനത്തിനിടെ ആരാധകനോട് കയർത്ത് സാമന്ത
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സാമന്ത. ആരാധകരുമായി എപ്പോഴും വളരെ അടുത്ത ബന്ധമാണ താരം സൂക്ഷിക്കുന്നത്. സിനിമ തിരക്കുകൾക്കിടയിലും ആരാധകരുമായി സമയം ചിലവിടാൻ താരം ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകനോട് ദേഷ്യപ്പെടുന്ന സാമന്തയുടെ വീഡിയോയാണ്.

അനുവാദമില്ലാതെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനാണ് ആരാധകനോട് താരം ദേഷ്യപ്പെട്ടത്. സംഭവം ഇങ്ങനെ... ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു താരം. സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കവെ ഒരാൾ പിന്നാലെ എത്തി ഫോട്ടോ എടുക്കുക്കാൻ ശ്രമിക്കുകയായിരുന്നു. അനുവാദമില്ലാതെ ചിത്രം എടുക്കരുതെന്നും മര്യാദയ്ക്ക് പെരുമാറണമെന്നും സാമന്ത ഇയാളോട് പറഞ്ഞു.
മകളെ കുറിച്ചോർത്ത് ഏറെ അഭിമാനം, കല്യാണിയുടെ വീഡിയോ പങ്കുവെച്ച് പ്രിയദർശൻ
തമിഴിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം , വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യൻ സിനിമയുടെ പ്രിയ നായികയായി മാറുകയായിരുന്നു. നാഗ ചൈതന്യ ചിത്രത്തിലൂടെയാണ് സാമന്ത വെളളിത്തിരയിൽ എത്തിയത്. പിന്നീട് ഇതേ നാഗചൈതന്യയുടെ നല്ലപാതിയാകുകയായിരുന്നു . കുടുംബ ജീവിതവും സിനിമയും ഒരു പോലെ കൊണ്ടു പോകുന്ന താരം വിവാഹ ശേഷവും സിനിമയിൽ സജീവമാകുകയായിരുന്നു.


Click it and Unblock the Notifications