twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അവൾ ഇപ്പോൾ തന്നെ ഒരു സ്റ്റാറാണ്...', അല്ലുവിന്റെ മകളെ കുറിച്ച് സാമന്ത

    |

    കേരളത്തിൽ തെലുങ്ക് സിനിമ താരങ്ങളിൽ ആർക്കാണ് ഏറ്റവും കൂടുതൽ ആരാധകർ എന്ന് ചോദിച്ചാൽ തെല്ലും താമസമില്ലാതെ അല്ലു അർജുന്റെ പേര് കേൾക്കാം. മലയാളികളുടെ മനസിൽ അല്ലു അര്‍ജുന്‍ എന്ന നടന്‍ കഴിഞ്ഞിട്ടേ മറ്റേത് തെലുങ്ക് താരത്തിനും സ്ഥാനമുള്ളൂ. ബണ്ണിയും ആര്യയും ഹാപ്പിയുമെല്ലാം അത്രകണ്ട് മലയാളി ആസ്വദിച്ച സിനിമകളാണ്. ചടുല നൃത്തവും സൈലിഷ് നടത്തവും കലക്കന്‍ അഭിനയവുമെല്ലാം ഒരു വലിയ വിഭാഗം ആരാധകരെ കേരളത്തില്‍ സമ്പാദിച്ചെടുക്കാന്‍ അല്ലു അര്‍ജുന് സഹായകരമായി. തെന്നിന്ത്യയിലെ യൂത്തന്മാരില്‍ ഏറ്റവും സ്റ്റൈലിഷായ താരം അതാണ് അല്ലു അര്‍ജുന്‍.

    Also Read: 'അവനൊരു കുഞ്ഞല്ലേ... അവനെ വെറുതേ വിടൂ...', പാപ്പരാസികളോട് സെയ്ഫിന്റെ സഹോദരി

    മലയാളികള്‍ അല്ലുവിനെ സ്നേഹിക്കുന്ന പോലെ തന്നെയാണ് അല്ലുവിന് മലയാളികളോടുള്ള സ്നേഹവും അതുകൊണ്ട് തന്നെ തന്നാല്‍ കഴിയുന്ന സഹായവുമായി എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും അല്ലു എത്താറുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് അല്ലുവിന്‍റെ നായക നടനായുള്ള സിനിമാ ജീവിതം ആരംഭിച്ചത്. കെ.രാഘവേന്ദ്ര റാവുവാണ് ചിത്രം സംവിധാനം ചെയ്‌തത്. തെലുങ്ക് സിനിമാലോകവുമായി വളരെയധികം സ്വാധീനമുള്ള കുടുംബമാണ് താരത്തിന്‍റേത്. അല്ലുവിന്‍റെ അമ്മാവന്മാരായ ചിരഞ്ജീവിയും പവൻ കല്യാണും തെലുങ്കിലെ മുൻനിരതാരങ്ങളാണ്. കൂടാതെ ഹാസ്യതാരം അല്ലു രാമലിംഗയ്യ അല്ലു അർജുന്‍റെ മുത്തച്ഛനാണ്.

    Also Read: ​'ഗായത്രിയുടെ ന്യായീകരണത്തോട് യോജിക്കാനാവില്ല', മര്യാദ കൊടുക്കാതെ തിരിച്ച് കിട്ടില്ലെന്ന് നടൻ മനോജ്

    അല്ലു അർഹയുടെ അരങ്ങേറ്റ സിനിമ

    അല്ലു അർജുൻ മാത്രമല്ല സഹോദരൻ അല്ലു സിരീഷും മലയാളിക്ക് സുപരിചിതനാണ്. മോഹൻലാലിനൊപ്പം 1971 എന്ന സിനിമയൽ പട്ടാളക്കാരനായി സിരീഷ് അഭിനയിച്ചിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് അല്ലു അർജുന്റെ മകൾ നാല് വയസുകാരി അല്ലു അർഹയും അഭിനയം ആരംഭിച്ചിട്ടുണ്ട്. ആദ്യ ചിത്രം സാമന്തയുടെ ശാകുന്തളമാണ്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഇപ്പോൾ അല്ലു അർഹയുടെ അഭിനയത്തെ കുറിച്ച് സാമന്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ശാകുന്തളത്തിൽ ഭരത രാജകുമാരിയുടെ കുട്ടിക്കാലമാണ് അല്ലു അർഹ അവതരിപ്പിക്കുക. സിനിമ പുറത്തിറങ്ങുമ്പോൾ അർ​ഹ സിനിമാപ്രേമികൾക്കിടയിൽ തരം​ഗമാകുമെന്നാണ് സാമന്ത പറഞ്ഞത്.

    തെലുങ്ക് മനോഹരമായി സംസാരിക്കുന്നു

    'അവൾ ജനിച്ചത് തന്നെ റോക്ക്സ്റ്റാറായിട്ടാണ്. പറയുന്നതെല്ലാം മനസിലാക്കി ചെയ്യും. സെറ്റിൽ മൂന്നിറിനടുത്ത് ആളുകൾ ഉണ്ടായിരുന്നിട്ടും അവൾ ആത്മവിശ്വാസത്തോടെ അവളെ ഏൽപ്പിച്ച ജോലികൾ ചെയ്തു. ആദ്യത്തെ ടെയ്ക്കിൽ തന്നെ അവൾ മനോഹരമായി അഭിനയിച്ചു. കൂടുതൽ ടെയ്ക്കുകൾ വേണ്ടി വന്നിട്ടില്ല. അർഹ എല്ലാവരേയും അതിശയിപ്പിക്കുന്ന തരത്തിലാണ് തെലുങ്ക് സംസാരിക്കുന്നത്. അവൾ ഒരു സൂപ്പർസ്റ്റാറാകാൻ ജനിച്ച കുട്ടിയാണ്. അവൾ എന്നോടൊപ്പം അരങ്ങേറ്റം കുറിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ശാകുന്തളം കണ്ടുകഴിയുമ്പോൾ ഞാൻ പറഞ്ഞത് സത്യമാണെന്ന് നിങ്ങൾ മനസിലാക്കുകയും എന്റെ നിരീക്ഷണം ശരിയാണ് എന്ന് പറയുകയും ചെയ്യും' സാമന്ത ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അല്ലു ഫാമിലിയെ നാലാം തലമുറയുടെ സിനിമാ അരങ്ങേറ്റമാണ് അർഹയുടെ ശാകുന്തളത്തിലെ അഭിനയത്തിലൂടെ നടന്നത്.

    Recommended Video

    ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam
    ഭരത രാജകുമാരിയുടെ കുട്ടിക്കാലം

    സമാന്ത ശകുന്തളയായെത്തുന്ന ചിത്രത്തിൽ സൂഫിയും സുജാതയും സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്. അദിതി ബാലൻ, മോഹൻ ബാബു, മൽഹോത്ര ശിവം എന്നിവരാണ് മറ്റ് താരങ്ങൾ. ഗുണശേഖരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അല്ലു അര്‍ഹയുടെ നാലാം പിറന്നാള്‍ ദിനത്തില്‍ അല്ലു അർജുൻ അഞ്ജലി എന്ന പ്രശസ്തമായ ​ഗാനം റീക്രിയേറ്റ് ചെയ്‌ത് ആ വീഡിയോ യുട്യൂബിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. അഞ്ജലിയിലെ ബേബി ശ്യാമിലിയെ അനുസ്മരിപ്പിക്കും വിധമാണ് അല്ലു അര്‍ഹ വീഡിയോയില്‍ ഉടനീളം പ്രത്യക്ഷപ്പെട്ടത്. അല്ലു അർജുന്‍റേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം പൂജാ ഹെഗ്‌ഡെ നായികയായ അങ്ങ് വൈകുണ്ഠപുരത്ത് ആണ്. ചിത്രം മികച്ച വിജയം നേടി. ഇനി റിലീസ് ചെയ്യാനുള്ളത് പുഷ്പ എന്ന സിനിമയാണ്. അല്ലു അർജുന്റെ ഇതുവരെ പ്രേക്ഷകർ കാണാത്ത രൂപവും ഭാവവുമായിരിക്കും പുഷ്പയിലൂടെ കാണാൻ സാധിക്കുക.

    Read more about: samantha allu arjun
    English summary
    actress samantha ruth prabhu open up about allu arjun daughter allu arha's acting skill
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X