പതിനഞ്ചാം വയസിൽ കന്യകാത്വം നഷ്ടപ്പെട്ടു, അച്ഛൻ ഞങ്ങളെ കണ്ടു; തുറന്നു പറഞ്ഞ് നടി ശ്രീ റെഡ്‌ഡി
വിവാദ പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുള്ള നടിയാണ് ശ്രീ റെഡ്ഡി. തെലുങ്ക് സിനിമാ ലോകം ഒരു വലിയ തലവേദനയായിട്ടാണ് താരത്തെ കണക്കാക്കുന്നത്. തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയടക്കമുള്ളവര്‍ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ത്തിയാണ് ശ്രീ റെഡ്ഡി വാര്‍ത്തകളില്‍ നിറഞ്ഞത്. അതുകൊണ്ട് തന്നെ ശ്രീ റെഡ്ഡിയെന്ന നടിയോട് ടോളിവുഡിലെ പ്രമുഖർക്ക് നീരസമുണ്ട്.
മീടൂ ആരോപണം സിനിമാ രംഗത്ത് ശക്തമായ ഘട്ടത്തിലാണ് ശ്രീ റെഡ്ഡി വാർത്താ പ്രാധാന്യം നേടുന്നത്. തെലുങ്ക് സിനിമാ രംഗത്ത് സ്ത്രീകൾ ചൂഷണത്തിന് വിധേയരാകുന്നു എന്ന് ആരോപിച്ച ശ്രീ റെഡ്ഡി പ്രമുഖർക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. ഇതിനു പിന്നാലെ ടോളിവുഡ് ശ്രീ റെഡ്ഡിയ വിലക്കുന്ന സാഹചര്യവും ഉണ്ടായി. എന്നാൽ പിന്നീട് ആ വിലക്ക് നീക്കേണ്ടി വന്നു. ഇപ്പോഴും അഭിമുഖങ്ങളിൽ ഏതെങ്കിലും താരത്തിനെതിരെ നടി ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്.

അതിനിടെ ഒരു അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും മനസുതുറന്നിരിക്കുകയാണ് താരം. കന്യകാത്വം നഷ്ടപ്പെട്ടതിനെ കുറിച്ചും ആരോഗ്യ രഹസ്യത്തെ കുറിച്ചും ജീവിതത്തിനുണ്ടായ മാറ്റങ്ങളെ കുറിച്ചുമെല്ലാം ശ്രീ റെഡ്‌ഡി വാചാലയാകുന്നുണ്ട്. ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
താൻ അശ്ലീല വീഡിയോകൾ കാണുന്നയാളാണെന്നും സണ്ണി ലിയോണാണ് അതിലെ തന്റെ ഇഷ്ട താരമെന്നും ശ്രീ റെഡ്‌ഡി അഭിമുഖത്തിൽ പറഞ്ഞു. 'ഞാൻ അശ്ലീല വീഡിയോകൾ കാണാറുണ്ട്. എനിക്ക് സണ്ണി ലിയോണിന്റെ വീഡിയോകൾ ഇഷ്ടമാണ്. ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയാണ് സണ്ണി ലിയോൺ. എന്നാൽ പുരുഷ താരങ്ങളോട് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടില്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല', ശ്രീ റെഡ്‌ഡി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് കാര്യങ്ങൾ ഇപ്പോൾ അറിയാൻ സാധിക്കുന്നുണ്ട്. എന്നാൽ ആളുകൾ താൻ പറയുന്നതൊന്നും ശരിക്കും വിശ്വസിക്കുന്നില്ല. താൻ ഓരോന്ന് പറഞ്ഞ് വഞ്ചിക്കുകയാണെന്നാണ് അവർ കരുതുന്നതെന്ന പരിഭവവും ശ്രീ റെഡ്‌ഡി അഭിമുഖത്തിൽ പങ്കുവച്ചു. തനിക്ക് സ്നേഹം പ്രകടിപ്പിക്കാൻ ഒരു മകൻ വേണമെന്നുണ്ട്. എന്നാൽ പ്രായമാണ് പ്രശ്നമെന്നും ശ്രീ റെഡ്‌ഡി പറയുന്നു.

ലിപ്ലോക്ക് രംഗങ്ങളിൽ അഭിനയിക്കാനുള്ള താൽപര്യവും ശ്രീ റെഡ്‌ഡി പങ്കുവച്ചു. അത്തരം രംഗങ്ങൾ ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ നടി താൻ ആരുടെ കൂടെ അഭിനയിക്കുന്നു എന്നതിനെ ആശ്രയിച്ചാകും ചുംബന രംഗത്തിന്റെ സ്വഭാവമെന്നും പറഞ്ഞു. പതിനഞ്ചാം വയസിലാണ് തനിക്ക് കന്യകാത്വം നഷ്ടമായതെന്നും ശ്രീ റെഡ്‌ഡി വെളിപ്പെടുത്തി. താൻ കാമുകനൊപ്പം ആയിരിക്കുമ്പോൾ അച്ഛൻ കാണുകയും ഇതിന്റെ പേരിൽ തന്നെ തല്ലുകയും ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു.
പൂജകളാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും ശ്രീ റെഡ്‌ഡി വ്യക്തമാക്കി. 'ഞാൻ ഒരുപാട് പൂജകൾ ചെയ്യാറുണ്ട്. എനിക്ക് സുഖമില്ലെങ്കിൽ, എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഞാൻ ക്ഷേത്രത്തിൽ പോകും', ശ്രീ റെഡ്‌ഡി പറഞ്ഞു. ബുള്ളറ്റ് കോഫിയാണ് നല്ല ആരോഗ്യത്തിന് താൻ നൽകുന്ന ടിപ്പ്. വേവിച്ച കാരറ്റ് കഴിച്ചാൽ ചർമ്മത്തിന് തിളക്കം ലഭിക്കുമെന്നും ശ്രീ റെഡ്‌ഡി തന്റെ ആരോഗ്യ രഹസ്യമായി വെളിപ്പെടുത്തി. അജിത്തിനെ ഡേറ്റ് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം സൂപ്പർ നടനാണെന്നും ശ്രീ റെഡ്‌ഡി പറഞ്ഞു.


Click it and Unblock the Notifications