ഉള്ളിലൊരു കനലുണ്ടാകണം! നാഗ ചൈതന്യയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച ശേഷം സമാന്ത

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് സമാന്ത. ഇപ്പോഴിതാ താരം ബോളിവുഡിലെ നിറ സാന്നിധ്യമായി മാറാന്‍ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലും സിനിമാ പ്രേമകള്‍ക്കിടയിലുമെല്ലാം ചര്‍ച്ചാ വിഷയമാണ് സമാന്ത. ദ ഫാമിലി മാന്റെ രണ്ടാം സീസണിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയതിന് പിന്നാലെ പുഷ്പയിലെ ഡാന്‍സ് നമ്പറിലൂടേയും സമാന്ത ആരാധകരുടെ മനസ് കവര്‍ന്നിരുന്നു. ഇതിനിടെയായിരുന്നു സമാന്തയുടെ വിവാഹ മോചനം നടക്കുന്നത്. ആരാധകരെയാകെ അമ്പരപ്പിച്ചതായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനം.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു സമാന്തയും നാഗ ചൈതന്യും. ഓണ്‍ സ്‌ക്രീനിലെ പോലെ തന്നെ ഓഫ് സ്‌ക്രീനിലും ഇരുവരും എല്ലാവരുടേയും മനസ് കവരുകയായിരുന്നു. എന്നാല്‍ ആരാധകരെ ആകെ അമ്പരപ്പിച്ചു കൊണ്ട് സമാന്തയും നാഗ ചൈതന്യയും പിരിയുകയായിരുന്നു. ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ഒക്ടബോര്‍ രണ്ടിന് തങ്ങള്‍ പിരിഞ്ഞ വിവരം നാഗ ചൈതന്യയും സമാന്തയും അറിയിക്കുകയായിരുന്നു.

Samantha

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹ മോചന വാര്‍ത്ത ആരാധകരെ അറിയിച്ചത്. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടില്ല ഇരുവരും നാളിതുവരേയും. തങ്ങളുടെ സ്വകാര്യതയാണെന്നാണ് അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ സമാന്തയും നാഗ ചൈതന്യയും വെക്കുന്ന നിലപാട്. ഇതിനിടെ ഇയ്യടുത്ത് സമാന്ത വിവാഹ സമയത്ത് നാഗ ചൈതന്യ തനിക്ക് നല്‍കിയിരുന്ന സാരിയടക്കം തിരിച്ചു കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാഗ ചൈതന്യയുമായി യാതൊരു ബന്ധവും നിലനിര്‍ത്താന്‍ സമാന്ത ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്ന നാഗ ചൈതന്യയുമായി ബന്ധപ്പെട്ട പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം സമാന്ത ഡിലീറ്റ് ചെയ്തിരുന്നു. വിവാഹ മോചന വാര്‍ത്ത പങ്കുവെച്ച പോസ്റ്റും താരം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് നാഗ ചൈതന്യ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല. തന്റെ ഭൂതകാലത്തോട് എല്ലാ അര്‍ത്ഥത്തിലും ഗുഡ്് ബൈ പറഞ്ഞു കൊണ്ട് ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് സമാന്തയെന്നാണ് താരത്തിന്റെ സുഹൃത്തുകള്‍ പറയുന്നത്. ഇതിന്റെ ഭാഗമായാണ് പഴയ ഓര്‍മ്മകള്‍ താരം ഡിലീറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇപ്പോഴിതാ സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ''ചില്ലപ്പോള്‍ നമുക്കുള്ളിലെ കരുത്ത് എന്നാല്‍ എല്ലാവരും കാണുന്ന വലിയ തീനാളമായിരിക്കണമെന്നില്ല. മറിച്ച് മുന്നോട്ട് പോകൂ, നിനക്ക് സാധിക്കുമെന്ന് കാതില്‍ മന്ത്രിക്കുന്ന ചെറിയ കനലുമായിരിക്കാം'' എന്നായിരുന്നു സമാന്ത കുറിച്ചത്. നാഗ ചൈതന്യയെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തുവെങ്കിലും താരത്തിന്റെ കുടുംബത്തിലുള്ള പലരേയും സമാന്ത ഇപ്പോഴും പിന്തുടരുന്നുണ്ടെന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. നാഗ ചൈതന്യയുടെ സഹോദരന്‍ അഖില്‍ അക്കിനേനിയെ താരം ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്.

ഫാമിലി മാന്റെ വിജയത്തോടെ ബോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ് സമാന്ത. താരം മുംബൈയിലേക്ക് ഇതിനായി താമസം മാറ്റുകയും ചെയ്്തിട്ടുണ്ട്. തെലുങ്കില്‍ ശാകുന്തളം മാത്രമാണ് സമാന്തയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. തമിഴില്‍ വിജയ് സേതുപതിയ്ക്കും നയന്‍താരയ്ക്കുമൊപ്പം അഭിനയിക്കുന്ന കാത്തു വാക്കുളെ രണ്ട് കാതല്‍ ആണ് സമാന്തയുടെ പുതിയ സിനിമ. യോദ്ധയാണ് താരം ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ. അതേസമയം ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലൂടെ നാഗ ചൈതന്യയും ബോളിവുഡില്‍ അരങ്ങേറുകയാണ്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X