റിലീസിന് മുമ്പേ 250 കോടി ക്ലബ്ബില്‍ കയറി പുഷ്പ; അല്ലു-ഫഹദ് സിനിമയ്ക്ക് വന്‍ നേട്ടം
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുനെ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുന്ന പുഷ്പ നിര്‍മ്മിക്കുന്നത് സുകുമാര്‍ ആണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം ഫഹദ് ഫാസില്‍ എത്തുന്നു എന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്ന കാര്യമാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പാട്ടുകളുമെല്ലാം ഹിറ്റായി മാറിയിരിക്കുകയാണ്. വന്‍ ചിത്രത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ റിലീസിന് മുമ്പ് തന്നെ പുഷ്പ വമ്പന്‍ നേട്ടങ്ങള്‍ കൊയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റിലീസിന് മുമ്പ് തന്നെ പുഷ്പ 250 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒടിടി, സാറ്റലൈറ്റ്, ഓഡിയോ വീഡിയോ അവകാശങ്ങളിലൂടെയാണ് പുഷ്പ 250 കോടി നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ 70 കോടിയാണ് പ്രതിഫലം വാങ്ങിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നത്. ആദ്യ ഭാഗമായ പുഷ്പ ദ റൈസ് ഡിസംബര്‍ 17 നാണ് റിലീസ് ചെയ്യുന്നത്. 250 കോടിയാണ് ചിത്രത്തിന്റെ മുടക്കമുതല്‍ എന്നാണ് റിപ്പോര്‍ട്ട്.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ സമാന്ത ചുവടുവച്ച ഗാനം ഇന്നലെയാണ് പുറത്ത് വന്നത്. രമ്യ നമ്പീശന്‍ ആണ് പാട്ടിന്റെ മലയാളം പതിപ്പ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് എത്തുന്നത്. മൊട്ടത്തലയും കട്ടിമീശയുമായുള്ള ഫഹദിന്റെ ലുക്ക് ചര്‍ച്ചയായി മാറിയിരുന്നു. ഫഹദിന്റെ ആദ്യത്തെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ഇപ്പോഴിത ഫഹദിനെ കുറിച്ച് അല്ലു അര്‍ജുന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ഫഹദിനെ ചിത്രത്തിലേയ്ക്ക് ക്ഷണിക്കാനുള്ള കാരണത്തെ കുറിച്ചാണ് നടന്‍ പറയുന്നത്. ഇതൊരു സാധരാണ വില്ലന്‍ വേഷമല്ലെന്നാണ് അല്ലു പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അല്ലു അര്‍ജുന്‍ മനസ് തുറന്നിരിക്കുന്നത്.
''ഫഹദ് ഒരു അസാമാന്യ നടനാണ്. ഇതൊരു സാധാരണ വില്ലന്‍ വേഷമല്ല. അതു കൊണ്ട് തന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു. ഫഹദിനെ പോലെ സ്റ്റാര്‍ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങളും തേടിയിരുന്നത്. കഥാപാത്രത്തെക്കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനതു ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു'' എന്നായിരുന്നു ചിത്രത്തിലേക്ക് ഫഹദ് എത്തിയതിനെക്കുറിച്ച് അല്ലുവിന് പറയാനുള്ളത്.
ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് മികച്ച അനുഭവമായിരുന്നുവെന്നാണ് അല്ലു പറയുന്നത്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്നത് നേരില്‍ കാണാന്‍ സാധിച്ചത് സന്തോഷകരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് എന്നും അല്ലു അര്‍ജുന്‍് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തിന്റെ രീതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രോംപ്റ്റ് ചെയ്ത് അഭിനയിക്കുന്ന രീതി അദ്ദേഹം സ്വീകരിക്കാറില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തി. അദ്ദേഹം തന്റെ ഡയലോഗുകള്‍ സ്വയം എഴുതി പഠിച്ചാണ് പറയുന്നത്. ഭാഷ അറിയാത്ത ഒരു നടന്‍ അങ്ങനെ ചെയ്യുന്നത് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ലെന്ന് അല്ലു പറയുന്നു. തെലുങ്ക് നന്നായി അറിയുന്ന ആളെ പോലെയായിരുന്നു അദ്ദേഹത്തിന്റെ സംസാരം എന്നും താരം അഭിപ്രായപ്പെടുന്നു. തനിക്കും സംവിധായകനും മറ്റു അണിയറപ്രര്‍ത്തകര്‍ക്കും അദ്ദേഹത്തോട് ആദരവാണ് തോന്നിയതെന്നും അല്ലു അ്ര്‍ജുന്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications