'350 കോടിയുടെ ആസ്തി! പുഷ്പയ്ക്ക് പ്രതിഫലം 100 കോടി, സഞ്ചരിക്കാൻ സ്വകാര്യ ജെറ്റ്'; അല്ലു അർജുന്റെ ലക്ഷ്വറി ലൈഫ്
തെന്നിന്ത്യയിലെ സൂപ്പർ താരമാണ് നടൻ അല്ലു അർജുൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അല്ലു ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ്. പുഷ്പയുടെ ഗംഭീര വിജയമാണ് നടന്റെ പ്രശസ്‌തി വർധിപ്പിച്ചത്. അതിനു മുൻപും ഇറങ്ങിയ അല്ലു അർജു ചിത്രങ്ങൾ മിക്കതും വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളുമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി അല്ലു അർജുനും ഉണ്ട്.
അതുപോലെ അത്യാഢംബര ജീവിതം നയിക്കുന്ന തെന്നിന്ത്യൻ താരങ്ങളിൽ ഒരാൾ കൂടിയാണ് അല്ലു അർജുൻ. ഇപ്പോഴിതാ, അല്ലു അർജുന്റെ ആസ്തി സംബന്ധിച്ചുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് റിപ്പോർട്ടുകൾ പ്രകാരം. അല്ലു അർജുന്റെ ആസ്തി 47 മില്യൺ ഡോളറാണ്, അതായത് 350 കോടി രൂപ. പരസ്യങ്ങൾക്ക് ലഭിക്കുന്ന തുക മുതൽ സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം അടക്കമുണ്ട് ഈ 350 കോടിയിൽ. അതിന്റെ കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

ഡിഎൻഎ റിപ്പോർട്ടുകൾ പ്രകാരം, അല്ലു അർജുൻ തന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പുഷ്പ: ദി റൈസിന് പ്രതിഫലമായി വാങ്ങിയത് 32 കോടി രൂപയാണ്. എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2: ദ റൂളിനായി താരം പ്രതിഫലം 100 കോടി രൂപയായി ഉയർത്തി എന്നാണ് ഇന്ത്യ ടുഡേ അടുത്തിടെ റിപ്പോർട്ട് ചെയ്തത്.
മാസത്തിൽ കുറഞ്ഞത് രണ്ടു കോടി വരെയും വർഷത്തിൽ 24 കോടി വരെയും സമ്പാദിക്കുന്ന നടനാണ് അല്ലു അർജുൻ എന്നാണ് ഇൻഫിനിറ്റി നെറ്റ്വർത്ത് റിപ്പോർട്ടുകൾ പറയുന്നത്. ഫ്രൂട്ടി, റാപ്പിഡോ, ആഹാ വീഡിയോ, സൊമാറ്റോ തുടങ്ങി നിരവധി ജനപ്രിയ ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് അല്ലു അർജുൻ.
ഇൻഫിനിറ്റി നെറ്റ്വർത്ത് പറയുന്നതനുസരിച്ച്, ഓരോ ബ്രാൻഡുകളുടെയും പരസ്യങ്ങൾക്ക് നാല് കോടി രൂപ വരെയാണ് നടൻ പ്രതിഫലമായി വാങ്ങുന്നത്. ഇതിനുപുറമെ, ഹൈദരാബാദ് ആസ്ഥാനമായുള്ള കോൾഹെൽത്ത് സർവീസസ് എന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ്പിലും താരം നിക്ഷേപം നടത്തിയിട്ടുണ്ട്.
ഡോക്ടർമാരുടെ സേവനങ്ങൾ, മെഡിസിൻ ഡെലിവറി, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, നഴ്‌സിംഗ് കെയർ, ഫിസിയോതെറാപ്പി സൊല്യൂഷനുകൾ തുടങ്ങിയ വിവിധ സേവനങ്ങൾ നൽകുന്ന ഒരു ഓൺലൈൻ കമ്പനിയാണ് ഇത്. ഒന്നിലധികം ആഡംബര വീടുകളും അല്ലു അർജുനുണ്ട്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ആഡംബര വസതിയിലാണ് നടന്റെ താമസം.
രണ്ട് ഏക്കർ സ്ഥലത്ത് 8,000 ചതുരശ്ര അടിയിൽ നിർമ്മിച്ചിരിക്കുന്ന വീടിനും സ്ഥലത്തിനും 100 കോടി മതിപ്പ് വില വരുമെന്നാണ്, ഹൗസിംഗ് ഡോട്ട് കോം പറയുന്നത്. ഇതിനുപുറമെ, 2015-ൽ മുംബൈയിൽ ഒരു രണ്ടു ബെഡ്‌റൂം അപ്പാർട്മെന്റും അല്ലു അർജുൻ വാങ്ങിയതായി ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേപോലെ അത്യാഢംബര വാഹനങ്ങളുടെ ശേഖരവും നടാനുണ്ട്. റേഞ്ച് റോവർ വോഗ്, ഹമ്മർ എച്ച്2, വോൾവോ എക്‌സ്‌സി90 ടി8 എക്‌സലൻസ്, മെഴ്‌സിഡസ് ജിഎൽഇ 350ഡി, ജാഗ്വാർ എക്‌സ്‌ജെ എൽ, ബിഎംഡബ്ല്യു എക്‌സ്6 എം സ്‌പോർട്ട് തുടങ്ങിയ സൂപ്പർ കാറുകളാണ് അല്ലു അർജുന്റെ ഗ്യാരേജിൽ ഉള്ളത്. കോടിക്കണക്കിന് വില വരുന്നതാണ് ഈ കാറുകൾ. അതുപോലെ യാത്രകൾക്ക് സ്വകാര്യ ജെറ്റുള്ള ചുരുക്കം ചില ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് അല്ലു അർജുൻ.
കുടുംബത്തോടെപ്പം വിദേശ രാജ്യങ്ങളിൽ അവധിക്ക് പോകുമ്പോഴെല്ലാം നടന്റെ യാത്രകൾ പലപ്പോഴും ഇതിൽ ആണെന്നാണ് വിവരം. ഇതുകൂടാതെ ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഏഴ് കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര കാരവനും അല്ലു അർജുന് സ്വന്തമായുണ്ട്. അതേസമയം, നിലവിൽ പുഷ്പ 2 വിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരം. ഈ വർഷം ചിത്രത്തിന്റെ റിലീസ് ഉണ്ടാകും. ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികൾ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.


Click it and Unblock the Notifications