For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് നായികമാരുണ്ടാകും, ഞങ്ങളെ എടുക്കുന്നത് ഒറ്റ കാര്യത്തിന്; തെലുങ്ക് സിനിമ വിട്ടതിനെക്കുറിച്ച് അമല

  |

  തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് അമല പോള്‍. മലയാളത്തിലൂടെയായിരുന്നു അമലയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലൂടെ താരമായി മാറുകയായിരുന്നു. തെലുങ്കിലും സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഇപ്പോള്‍ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിക്കുകയാണ് അമല പോള്‍. തന്റെ നിലപാടുകളിലൂടേയും അമല പോള്‍ കയ്യടി നേടാറുണ്ട്.

  Also Read: പൊന്നിയിൻ സെൽവൻ നിരസിക്കേണ്ടി വന്നു, ബോളിവുഡ് അരങ്ങേറ്റം ഉടൻ; പ്രണയത്തെക്കുറിച്ചും മനസ് തുറന്ന് അമല പോൾ

  മലയാളം, തെലുങ്ക്, കന്നഡ, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട് അമല. അതേസമയം തെലുങ്കില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് അമല അഭിനയിച്ചിട്ടുള്ളത്. 2011 മുതല്‍ 2015 വരെ മാത്രമാണ് അമല പോള്‍ തെലുങ്കില്‍ സിനിമകള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ തന്നെ ആകെ അഭിനയിച്ചിട്ടുള്ളത് നാല് സിനിമകളിലും. പിന്നാലെ താരം തെലുങ്കിനോട് യാത്ര പറയുകയായിരുന്നു.

  ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് തെലുങ്കില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമല പോള്‍. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ മനസ് തുറന്നിരിക്കുന്നത്. തെലുങ്ക് സിനിമയില്‍ നായികമാരോടുള്ള സമീപനാണ് തന്റെ പിന്മാറ്റത്തനിന് കാരണമായി അമല പോള്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ഞാന്‍ കല്യാണം കഴിച്ചാല്‍ കുഞ്ഞുണ്ടാവുമെന്ന് പറഞ്ഞത് ബഹദൂറിക്കയാണ്; അദ്ദേഹം പറഞ്ഞത് പലതും സംഭവിച്ചുവെന്ന് പക്രു

  തന്റെ പതിനേഴാം വയസില്‍ മലയാള ചിത്രം നീലത്താമരയിലൂടെയായിരുന്നു അമല പോളിന്റെ അരങ്ങേര്‌റം. നീലത്താമരയിലെ അമലയുടെ വേഷം വളരെ ചെറുതായിരുന്നുവെങ്കിലും പിന്നാലെ വന്ന തമിഴ് ചിത്രം മൈന വന്‍ വിജയമായി മാറി. ടൈറ്റില്‍ റോളിലായിരുന്നു അമല എത്തിയത്. അതോടെ അമലയുടെ കരിയറും കുതിക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ നാഗ ചൈതന്യ നായകനായ ബേജാവ്ഡ എന്ന ചിത്രത്തിലൂടെ അമല തെലുങ്കിലും അരങ്ങേറി.

  തുടര്‍ന്ന് മൂന്ന് സിനിമകളില്‍ കൂടി തെലുങ്കില്‍ അമല പോള്‍ അഭിനയിക്കുന്നുണ്ട്. രാം ചരണ്‍, അല്ലു അര്‍ജുന്‍, നാനി എന്നിവരായിരുന്നു ഈ ചിത്രങ്ങൡലെ നായകന്മാര്‍. ഇതിന് ശേഷം അമല പോള്‍ തെലുങ്കില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

  Also Read: 'ചേച്ചിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും പറയാം'; നയൻതാരയും കീർത്തിയും കാണിച്ച സ്നേഹത്തെ കുറിച്ച് കുളപ്പുള്ളി ലീല

  ''ഞാന്‍ തെലുങ്കിലേക്ക് വന്നപ്പോഴാണ് അവിടെ കുടുംബം എന്നൊരു സംഭവമുണ്ടെന്ന് മനസിലാകുന്നത്. തെലുങ്ക് ഇന്‍ഡസ്ട്രി ഭരിക്കുന്നത് ചില കുടുംബങ്ങളും അവരുടെ ആരാധകരുമാണ്. അന്ന് അവരുണ്ടാക്കിയിരുന്ന സിനിമകള്‍ വ്യത്യസ്തമായിരുന്നു. എല്ലാ സിനിമയിലും രണ്ട് നായികമാരുണ്ടാകും. ഞങ്ങള്‍ പ്രണയ രംഗങ്ങള്‍ക്കും പാട്ടുകള്‍ക്കും മാത്രമായിട്ടായിരിക്കും. എല്ലാം വല്ലാതെ ഗ്ലാമറസായിരിക്കും'' അമല പറയുന്നു.

  ''അതൊക്കെ വാണിജ്യ സിനിമകളായിരുന്നു. എനിക്ക് അവയുമായി കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഞാന്‍ വളരെ കുറച്ച് സിനിമകളേ അതിനാല്‍ ചെയ്തുള്ളൂ'' എന്നാണ് തന്റെ പിന്മാറ്റത്തെക്കുറിച്ച് താരം പറയുന്നത്. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായ പിത കാതലുവിലൂടെ തെലുങ്കിലേക്ക് കഴിഞ്ഞ വര്‍ഷം അമല പോള്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ തനിക്ക് ഈ ബുദ്ധിമുട്ടുകള്‍ തമിഴില്‍ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് അമല പറയുന്നത്.


  ''ഭാഗ്യത്തിന്, തമിഴില്‍ ഞാന്‍ അരങ്ങേറുമ്പോള്‍ സംവിധായകര്‍ പരീക്ഷണത്തിന് ശ്രമിക്കുന്ന സമയമായിരുന്നു. എനിക്ക് എന്റേതായ വെല്ലുവിൡകളുണ്ടായിരുന്നു. ഒരു വര്‍ഷം മീറ്റിംഗുകളും ഓഡിഷനുകളുമായി പോയി. പക്ഷെ അടുത്ത വര്‍ഷം മുതല്‍ ഓഫറുകള്‍ വന്നു തുടങ്ങി. രണ്ട് സിനിമകള്‍ പക്ഷെ റിലീസായില്ല. പിന്നീടാണ് മൈന റിലീസാകുന്നത്. എന്റെ മൂന്നാമത്തെ സിനിമയാണ് ആദ്യം പുറത്തിറങ്ങുന്നത്. അത് വന്‍ വിജയമായി മാറി. എന്നെ അതൊരു താരമാക്കി മാറ്റി. പിന്നീട് നിരവധി ഓഫറുകള്‍ ലഭിച്ചു. നല്ല വേഷമായിരുന്നതിനാല്‍ നല്ല വേഷങ്ങള്‍ തുടര്‍ന്നും ഓഫര്‍ ചെയ്യപ്പെട്ടു. വൈകാതെ തന്നെ മുന്‍നിരക്കാര്‍ക്കൊപ്പം സിനിമകള്‍ ചെയ്തു'' അമല പറയുന്നു.

  എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കവെയാണ് 2019 ല്‍ അമല പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് കുട്ടി സ്റ്റോറി എന്ന ആന്തോളജയിലൂടെയാണ് അമല മടങ്ങിയെത്തുന്നത്. ഈയ്യടുത്തിറങ്ങിയ സീരീസായ കഡാവറാണ് അമലയുടെ ഒടുവില്‍ പുറത്തിറങ്ങിയ പ്രൊജക്ട്.

  Read more about: amala paul
  English summary
  Amala Paul Reveals Why She Stopped Acting In Telugu Movies After Four Films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X