ദയ തന്ത്രമാക്കാതെ ജീവിതശൈലിയാക്കിവര്‍! ഒരുമിക്കല്‍ വാര്‍ത്തകള്‍ക്കിടെ സമാന്ത പങ്കുവച്ചത്
സമീപകാലത്ത് സിനിമാ ലോകത്തെ ഞെട്ടിച്ച വിവാഹ മോചനങ്ങളില്‍ ഒന്നായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. 2017 ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹം കഴിച്ചത്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു ഇരുവരും. പലരും മാതൃകയായി കണ്ടിരുന്നവര്‍. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് ഇരുവരും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല.
ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സമാന്തയും നാഗ ചൈതന്യയം തങ്ങള്‍ പിരിയുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. താരങ്ങള്‍ പിരിയാനുള്ള കാരണം വ്യക്തമാക്കാതെ വന്നതോടെ സോഷ്യല്‍ മീഡിയയും ഗോസിപ്പ് കോളങ്ങളും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് കഥകള്‍ മെനയുകയായിരുന്നു. അവിഹിത ബന്ധങ്ങളും പ്രൊഫഷണല്‍ അഭിപ്രായ ഭിന്നതകളുമൊക്കെ കാരണമായി ആരോപിക്കപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ സമാന്തയ്ക്ക് നിയമ നടപടി സ്വീകരിക്കേണ്ടി വരിക വരെ ചെയ്തു.

ഇതിനിടെ ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിച്ചുവോ എന്ന ചര്‍ച്ച സജീവമായി മാറുകയാണ്. നാഗ ചൈതന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രമാണ് ഇതിന് കാരണം. തന്റെ നായ്ക്കുട്ടി ഹാഷിനൊപ്പമുള്ള ചിത്രമാണ് നാഗ ചൈതന്യ പങ്കുവച്ചത്. സമാന്തയും നാഗ ചൈതന്യയും ചേര്‍ന്ന് ദത്തെടുത്ത നായക്കുട്ടിയാണ് ഹാഷ്. നേരത്തെ സമാന്ത പലപ്പോഴായി ഹാഷിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഹാഷ് വീണ്ടും നാഗ ചൈതന്യയുടെ അടുത്തതെത്തിയതോടെ നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവോ എന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഇതിനിടെ സമാന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വാചകവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ദയയെക്കുറിച്ചാണ് സമാന്ത പറയുന്നത്. ''ദയ ഒരു തന്ത്രമാക്കാതെ ജീവിത ശൈലിയാക്കി മാറ്റിയവര്‍ക്ക് ഷൗട്ടൗട്ട്'' എന്നെഴുതിയ ചിത്രമാണ് സമാന്ത പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റ് നിലവിലെ സാഹചര്യത്തോട് ചേര്‍ത്തു വച്ചാണ് സോഷ്യല്‍ മീഡിയ വായിക്കുന്നത്. എന്നാല്‍ എന്താണ് ഇതിലൂടെ സമാന്ത ലക്ഷ്യം വച്ചതെന്ന് വ്യക്തമായിട്ടില്ല.
സമാന്തയുടേയും നാഗ ചൈതന്യയുടേയും ഒരുമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത് സമാന്ത സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ചിത്രങ്ങള്‍ അണ്‍ആര്‍ക്കൈവ് ചെയ്യുന്നതോടെയാണ്. എന്നാല്‍ റിപ്പോര്‍ട്ടുകളോടൊന്നും താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്തെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം ഈയ്യടുത്ത് നാഗ ചൈതന്യ വിവാഹിതനാകാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനിമയില്‍ നിന്നല്ല വധുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിനസുകാരന്റെ മകളെയാണ് നാഗ ചൈതന്യ വിവാഹം കഴിക്കാന്‍ പോകുന്നതെന്നും അച്ഛന്‍ നാഗാര്‍ജുനയാണ് വിവാഹത്തിനായി മുന്‍കൈയ്യെടുത്തതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. നേരത്തെ നടി ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.
ഖുഷിയാണ് സമാന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. മയോസൈറ്റിസ് ചികിത്സയ്ക്കും വിശ്രമത്തിനും വേണ്ടിയാണ് സമാന്ത ഇടവേളയെടുത്തിരിക്കുന്നത്. സിറ്റഡല്‍ സീരീസാണ് സമാന്തയുടേതായി ഇടനെ പുറത്തിറങ്ങാനിരിക്കുന്ന പ്രൊജക്ട്.


Click it and Unblock the Notifications