For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വഞ്ചകര്‍ ജീവിതത്തില്‍ നന്നാകില്ല; സാമന്തയെ ലക്ഷ്യമിട്ട് മുന്‍ കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ഒളിയമ്പ്‌

  |

  കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലേയും ഗോസിപ്പ് കോളങ്ങളിലേയുമെല്ലാം ചര്‍ച്ചാ വിഷയമായിരുന്നു നാഗ ചൈതന്യയും സാമന്തയും പിരിയുന്നുവെന്നത്. ഒടുവിലിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും അന്ത്യം കുറിച്ചു കൊണ്ട് തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത താരങ്ങള്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. നാഗ ചൈതന്യയാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ പിരിയുകയാണെന്ന വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.

  ഏജന്റ് മംമ്ത 007; ബോണ്ട് ഗേളായി മംമ്ത മോഹന്‍ദാസ്, കിടിലന്‍ ഫോട്ടോഷൂട്ട്

  പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തി. തങ്ങളുടെ പ്രിയ ജോഡി പിരിയുകയാണെന്ന വാര്‍ത്ത ആരാധകരെ ഏറെ വിഷമിപ്പിക്കുന്നതാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഈ ഒക്ടോബര്‍ ആറിന് ഇരുവരും തങ്ങളുടെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുകയായിരുന്നു. അതിന് ദിവസങ്ങള്‍ മാത്രം മുമ്പാണ് താരങ്ങള്‍ പിരിയുകയാണെന്ന് അറിയിച്ചിരിക്കുന്നത്.

  സാമന്തയും നാഗ ചൈതന്യയും പിരിയുകയാണെന്ന് അറിയിച്ചതിന് പിന്നാലെ ഇപ്പോഴിതാ നടന്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സിദ്ധാര്‍ത്ഥും സാമന്തയും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയായിരുന്നു. സാമന്തയും നാഗ ചൈതന്യയും വിവാഹ മോചന വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ സിദ്ധാര്‍ത്ഥ് പങ്കുവച്ച ട്വീറ്റ് സാമന്തയേയും നാഗ ചൈതന്യയേയും ലക്ഷ്യം വച്ചുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തന്റെ ട്വീറ്റില്‍ ആരുടേയും പേര് സിദ്ധാര്‍ത്ഥ് പരാമര്‍ശിച്ചിട്ടില്ല.

  സ്‌കൂളില്‍ നിന്നും ഒരു ടീച്ചറില്‍ നിന്നും പഠിച്ച ആദ്യത്തെ പാഠങ്ങളില്‍ ഒന്ന് വഞ്ചകര്‍ ഒരിക്കലും ജീവിത വിജയം നേടില്ല എന്നായിരുന്നു. നിങ്ങളുടെ എന്താണ്? എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. ഇത് സാമന്തയേയും നാഗ ചൈതന്യയേയും ലക്ഷ്യം വച്ചിട്ടുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. സാമന്തയും സിദ്ധാര്‍ത്ഥും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പിരിഞ്ഞിരുന്നു. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തതോടെയാണ് പിരിയാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ കാലം ഇത്രയായിട്ടും ഉള്ളിലെ ദേഷ്യം ഇതുവരേയും കെട്ടടങ്ങിയിട്ടില്ലേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.


  ഏറെ ആലോചനകള്‍ക്കും ചിന്തകള്‍ക്കുമൊടുവില്‍ ഞാനും ചൈയും ഭാര്യ ഭര്‍ത്താക്കന്മാരായി ഇനി തുടരേണ്ടെന്ന് തീരുമാനിക്കുകയും വേര്‍പിരിയുകയും ചെയ്തിരിക്കുകയാണ് എന്നായിരുന്നു സാമന്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രണ്ടാളും രണ്ട് വഴിയിലേക്കാണ്. ഒരു പതിറ്റാണ്ടിലേറെ നീണ്ട ഞങ്ങളുടെ സൗഹൃദം ഒരു ഭാഗ്യമായിരുന്നു. അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ കാതല്‍. ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും സാമന്ത പറഞ്ഞു. ഇതേക്കുറിപ്പില്‍ തന്റെ പേര് മാറ്റി പകരം സാമന്തയുടെ പേര് വച്ച് നാഗ ചൈതന്യയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

  Also Read: സാമന്ത അല്ല വിവാഹമോചനം മറച്ചുവെച്ചതിന് കാരണം നാഗചൈതന്യ, ഇടവേള എടുത്തത് ഇതുകൊണ്ടാണ്...

  വിവാഹ മോചന വാർത്തകളിൽ പ്രതികരണവുമായി സാമന്തയും നാഗചൈതന്യയും


  വളരെ പ്രയാസം നിറഞ്ഞ ഈ സമയത്ത് നിങ്ങളുടെയെല്ലാം പിന്തുണയും ഞങ്ങള്‍ക്ക് വേണം. ഇതില്‍ നിന്നും മറി കടന്ന് പോവണമെങ്കില്‍ ഞങ്ങളുടേതായ കുറച്ച് സ്വകാര്യതയും ലഭിക്കണം. അതിനാല്‍ മാധ്യമങ്ങളോട് അടക്കം അഭ്യര്‍ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണകള്‍ക്കെല്ലാം നന്ദിയെന്നും താരങ്ങള്‍ കുറിക്കുന്നുണ്ട്. ഇതോടെ അവസാനമായി ഒരു മാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കാണ്. നേരത്തെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേരില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം ആയ അക്കിനേനി എന്നത് സാം ഒഴിവാക്കുന്നിടത്തായിരുന്നു അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. പിന്നീട് നാഗാര്‍ജുനയുടെ പിറന്നാള്‍ ആഘോഷത്തില്‍ സമാന്ത എത്താതിരുന്നതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

  അതേസമയം എന്താണ് താരങ്ങള്‍ വേര്‍ പിരിയാന്‍ കാരണമായത് എന്നതില്‍ ഇതുവരേയും വ്യക്തത ലഭിച്ചിട്ടില്ല. ഒരാള്‍ കുട്ടിയൊക്കെയായി കുടുംബ ജീവിതത്തില്‍ ശ്രദ്ധിക്കാന്‍ താല്‍പര്യപ്പെട്ടപ്പോള്‍ മറ്റൊരാള്‍ കരിയറില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യപ്പെട്ടതെന്നും ഇതാണ് പിരിയാനുള്ള കാരണമെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതേക്കുറിച്ച് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

  Read more about: samantha naga chaitanya sidharth
  English summary
  Amid Samantha And Naga Chaitanya Seperation Did Ex Lover Siddharth Take Jibe At Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X