For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉദയ് കിരണിനും അരവിന്ദ് സ്വാമിക്കും സംഭവിച്ചത് തന്നെ സംഭവിക്കും; വിജയ് ദേവരകൊണ്ടയുടെ ഭാവിയെ കുറിച്ച് ജ്യോതിഷി

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് മുൻനിരയിലുള്ള യുവതാരങ്ങളിൽ പ്രധാനിയാണ് വിജയ് ദേവരകൊണ്ട. ലൈഗർ എന്ന പുതിയ ചിത്രത്തിലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് നടനിപ്പോൾ. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

  വിജയ് ദേവരകൊണ്ട തന്റെ കരിയറിൽ ഏറെ പ്രതീക്ഷയോടെ കണ്ട ചിത്രമായിരുന്നു ലൈഗർ. പൂരി ജഗന്നാഥ് സംവിധാനം ചെയ്ത് പാൻ ഇന്ത്യ റിലീസ് ആയ ചിത്രത്തിന് ധാരാളം നെഗറ്റീവ് റിവ്യൂകളും ലഭിക്കുന്നുണ്ട്. ചിത്രം വേണ്ടത്ര നിലവാരം പുലർത്തുന്നില്ല എന്നാണ് പ്രേക്ഷക പ്രതികരണം. ബോക്സ് ഓഫീസിലും ചിത്രത്തിന് കാര്യമായ നേട്ടം കൊയ്യാൻ കഴിഞ്ഞിട്ടില്ല.

  Also Read: തെറിവിളിക്കാന്‍ ആളെ വിട്ട ഭീരു! 'ആന്റി' എന്ന് വിളിച്ചാല്‍ വിവരമറിയും; ദേവരക്കൊണ്ടയ്‌ക്കെതിരെ ഭീഷ്മ നായിക

  അർജ്ജുൻ റെഡ്ഡി, ​ഗീതാ ​ഗോവിന്ദം, വേൾഡ് ഫെയ്മസ് ലൗ, ഡിയർ കംറേഡ്, തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ യൂത്ത് ഐക്കണായി മാറിയ വിജയ്‌യുടെ വലിയൊരു പരാജമായി ചിത്രം മാറുമോ എന്ന് വരെ ആരാധകർ ഭയപ്പെടുന്നുണ്ട്. അതിനിടെ വിജയ് ദേവരകൊണ്ടയുടെ ഭാവിയെ കുറിച്ച് പ്രശസ്‌തനായ ജ്യോതിഷി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  Also Read: ചെയ്തതൊന്നും പെട്ടന്ന് ഇല്ലാതാവില്ല; നിങ്ങളെ പിന്തുടരും; വിജയ് ദേവരകൊണ്ടയ്ക്കെതിരെ ടെലിവിഷൻ നടി

  സാമന്തയും നാഗചൈതന്യയും പ്രവചിച്ച വേണു സ്വാമി എന്ന ജ്യോതിഷിയാണ് ഇപ്പോൾ വിജയ്‌യുടെയും ഭാവി പ്രവചിച്ചിരിക്കുന്നത് എന്നത് ആരാധകരുടെ നെഞ്ചിടിപ്പും കൂട്ടുന്നു. വിജയ്‌യുടെ ജാതകത്തിൽ അഷ്ടമദശ ശനിക്ക് ശക്തമായ സ്വാധീനമുണ്ടെന്നും എടുക്കുന്ന തീരുമാനങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നുമാണ് അദ്ദേഹം പറയുന്നത്. വിജയ്‌ ദേവരകൊണ്ടയ്ക്ക് വലിയ താരമാകാൻ കഴിയില്ലെന്നും ഉദയ് കിരണിനെയും അരവിന്ദ് സ്വാമിയെയും പോലെ താരം അപ്രത്യക്ഷനാകുമെന്നും അദ്ദേഹം പറഞ്ഞു.

  Also Read: നാല് കാലിൽ നായിക; പൊട്ടിത്തെറിച്ച സമാന്ത; എന്റെ ഭാര്യയെ വരെ അറിയാമല്ലോയെന്ന് മഹേഷ് ബാബു

  ബോളിവുഡിലെ ഒരു സൂപ്പർ താരമായി വളരാൻ കഴിവുള്ളയാളാണ് വിജയ് ദേവരകൊണ്ടയെന്ന് ആരാധകർ പ്രതീക്ഷവെക്കുന്ന സമയത്താണ് ഇത്തരം ഒരു പ്രവചനം വരുന്നത്. ലൈഗർ പോലെ നിലവാരമില്ലാത്ത സിനിമകളിൽ അഭിനയിച്ച് താരം തന്റെ മൂല്യം ഇല്ലാതാക്കുമോ എന്ന ആശങ്കയും ആരാധകർ പങ്കുവയ്ക്കുന്നു. അതേസമയം, ഷാരൂഖ് ഖാനെ പോലെ ഒരു സൂപ്പർ സ്റ്റാർ ആകണമെന്ന ആഗ്രഹം ദേവരകൊണ്ടയും പങ്കുവച്ചിരുന്നു.

  കരൺ ജോഹറിന്റെ നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസാണ് ലൈഗർ നിർമ്മിച്ചിരിക്കുന്നത്. ഒരു മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിട്ടിരിക്കുന്നത്. സംവിധാകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

  Also Read: ബോളിവുഡിൽ വീണ്ടും കല്യാണമേളം?, സിദ്ധാർഥും കിയാരയും വിവാഹം എങ്ങനെവേണമെന്ന ചർച്ചയിലെന്ന് റിപ്പോർട്ട്

  അനന്യ പാണ്ഡെയ്ക്ക് പുറമെ രമ്യ കൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ലൈഗറിന് ശേഷം പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ജെജിഎമ്മിലാണ് വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.

  Read more about: vijay deverakonda
  English summary
  An Astrologer Predicts Vijay Deverakonda's Future Will Be Like Uday Kiran And Aravind Swamy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X