ഞാനും ബാലകൃഷ്ണ ഗാരുവും കാലങ്ങളായി സുഹൃത്തുക്കള്‍; പരസ്യമായി അപമാനിച്ചതില്‍ അഞ്ജലി

നടി അഞ്ജലിയെ സ്റ്റേജില്‍ വച്ച് പിടിച്ച് തള്ളിയതോടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. അഞ്ജലി, നേഹ ഷെട്ടി, വിശാഖ് സെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഗാങ്‌സ് ഓപ് ഗോദാവരി എന്ന സിനിമയുടെ പ്രി റിലീസ് ഇവന്റിലായിരുന്നു സംഭവം. സ്റ്റേജില്‍ വച്ച് ബാലയ്യ അഞ്ജലിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അത് അഞ്ജലി കേട്ടില്ല. ഇതോടെയാണ് താരം തടി തള്ളിയത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയത്. ബാലയ്യയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അഞ്ജലി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അഞ്ജലിയുടെ പ്രതികരണം. താനും നന്ദമുരി ബാലകൃഷ്ണയും ഏറെ കാലമായി സുഹൃത്തുക്കളാണെന്നും ഇരുവരും പര്‌സപരം ബഹുമാനിക്കുന്നുവെന്നുമായിരുന്നു അഞ്ജലിയുടെ പ്രതികരണം.

Anjali

''തന്റെ സാന്നിധ്യം കൊണ്ട് ഗാങ്‌സ് ഓഫ് ഗോദാവരിയുടെ പ്രിറിലീസ് ഇവന്റിനെ മഹത്തരമാക്കിയ ബാലകൃഷ്ണ ഗാരുവിന് നന്ദി പറയുന്നു. ഞാനും ബാലകൃഷ്ണ ഗാരുവും തമ്മില്‍ വര്‍ഷങ്ങളായി നല്ല സൗഹൃദം നിലനില്‍ക്കുന്നതും പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കുന്നവരുമാണെന്ന് അറിയിച്ചു കൊള്ളട്ടെ. അദ്ദേഹത്തിനൊപ്പം ഒരിക്കല്‍ കൂടി വേദി പങ്കിടാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു'' എന്നാണ് അഞ്ജലി കുറിച്ചത്.

എന്നാല്‍ അഞ്ജലിയുടെ പ്രതികരണം പ്രതീക്ഷിച്ചത് പോലെയല്ല സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ''നിങ്ങള്‍ വൈകിയിരിക്കുന്നു, നിര്‍ബന്ധിച്ച് ഇട്ട് ട്വീറ്റ്. അത് നിങ്ങളുടെ ചോയ്‌സാകാം. സമ്മതിക്കുന്നു. പക്ഷെ ഉള്ളിന്റെ ഉള്ളില്‍ നടന്നത് എന്തെന്ന് നിങ്ങള്‍ക്ക് അറിയാം, നിങ്ങള്‍ക്ക് സിസ്റ്റത്തിന് എതിരെ ഒന്നും ചെയ്യാനാകില്ല. നിങ്ങള്‍ കൂടുതല്‍ നല്ലത് അര്‍ഹിക്കുന്നു. ഒരുനാള്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും'' എന്നിങ്ങനെയാണ് കമന്റുകള്‍.

നേരത്തെ ചിത്രത്തിലെ നായകന്‍ വിശാഖ് സെന്നും ബാലയ്യയെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ടീം ഗോള്‍ഡ് ആണെന്നും ബാലയ്യ ഡബിള്‍ ഗോള്‍ഡ് ആണെന്നുമാണ് വിശാഖ് പറഞ്ഞത്. താരത്തിനെതിരെയുള്ള വെറുപ്പ് അവസാനിപ്പിക്കണമെന്നും താരം പറഞ്ഞിരുന്നു. നിരവധി പേരാണ് സംഭവത്തെ തുടര്‍ന്ന് ബാലയ്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആരാധകര്‍ മാത്രമല്ല, താരങ്ങളും ബാലയ്യയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Anjali

അതേസമയം, ഇതാദ്യമായല്ല ബാലകൃഷ്ണയ്ക്ക് നേരെ ഇത്തരം വിമര്‍ശനം വരുന്നത്. മുമ്പ് അങ്കിള്‍ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടത്, എര്‍ആര്‍ റഹ്‌മാന്‍ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞതെല്ലാം ബാലയ്യ വിവാദ താരമാക്കിയിരുന്നു. വേദിയില്‍ വച്ച് സഹതാരത്തോട് മോശമായി പെരുമാറിയിട്ടുമുണ്ട് ബാലയ്യ. ആരാധകരോടും അദ്ദേഹം പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ട്. എന്നാല്‍ അന്ധമായി ആരാധിക്കുന്ന ഫാന്‍സാണ് ബാലകൃഷ്ണയുടെ ബലമെന്ന് വിമര്‍ശകര്‍ പറയുന്നു. അവിശ്വസനീയമായ ആക്ഷന്‍ രംഗങ്ങള്‍ക്ക് കയ്യടിക്കുന്ന ആരാധകര്‍ ആണ് അദ്ദേഹത്തിന്റെ അഹങ്കാരത്തിന് ഇന്ധനമാകുന്നതെന്നാണ് വിമര്‍ശം.

നേരത്തെ ബിഗ് ബോസ് തമിഴില്‍ നടി വിചിത്ര തനിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തെലുങ്ക് സിനിമയുടെ സെറ്റില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് തുറന്ന് പറഞ്ഞു. നായക നടന്‍ തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചെന്നായിരുന്നു വിചിത്രയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ നായകന്‍ ആരാണെന്ന് നടി പറഞ്ഞിരുന്നില്ല. എങ്കിലും അത് ബാലകൃഷ്ണയാണെന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ബാലകൃഷ്ണ തയ്യാറായിട്ടില്ല.

More from Filmibeat

Read more about: anjali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X