twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അക്കാര്യം ചെമ്പന്‍ ചേട്ടന്‍ പറയുന്നത് ഷൂട്ടിന് ദിവസങ്ങള്‍ മുമ്പ്, നോ പറയാന്‍ പാടാണ്: പെപ്പെ

    |

    അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കയ്യടി നേടിയ നടനാണ് ആന്റണി വര്‍ഗ്ഗീസ്. അഭിനയ ജീവിതത്തില്‍ അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആന്റണി മലയാളികള്‍ക്ക് ഇന്നും അങ്കമാലിയിലെ പെപ്പെ ആണ്. ആ പേരും കഥാപാത്രവും മനസില്‍ അത്രമേല്‍ ആഴത്തിലാണ് പതിഞ്ഞിരിക്കുന്നത്. പിന്നീട് അഭിനയിച്ച ജല്ലിക്കട്ടും സ്വാതന്ത്ര്യം അര്‍ധരാത്രിയുമെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഈയ്യടുത്ത് പുറത്തിറങ്ങിയ അജഗജാന്തരവും സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

    ഇപ്പോഴിതാ തന്റെ സിനിമ സെല്കട് ചെയ്യുന്ന രീതികളെക്കുറിച്ച് പെപ്പെ മനസ് തുറക്കുകയാണ്. സ്ഥിരമായ റോ ആക്ഷന്‍ സിനിമകള്‍ തന്നെ ചെയ്യുന്നതിനെക്കുറിച്ചാണ് ആന്റണി വര്‍ഗ്ഗീസ് മനസ് തുറന്നിരിക്കുന്നത്. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഇഷ്ടപ്പെട്ട സിനിമകള്‍

    ''അങ്ങനെയില്ല. എനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യുന്നു എന്നല്ലാതെ സെലക്ടീവായി അഭിനയിക്കുന്ന ഉയരത്തിലേക്കൊന്നും ഞാനെത്തിയിട്ടില്ല. സാധാരണ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്നയാളാണ് ഞാന്‍. സിനിമയില്‍ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അതെപ്പോഴാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്കമാലി ഡയറീസിലേക്ക് തിരഞ്ഞെടുത്തപ്പോഴും പ്രധാന കഥാപാത്രമാണ് ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞിരുന്നില്ല. ഷൂട്ടിന് ദിവസങ്ങള്‍ക്ക് മുമ്പ് ചെമ്പന്‍ ചേട്ടന്‍ പെപ്പെ എന്ന കഥതാപാത്രമാണ് നീ ചെയ്യുന്നതെന്ന് പറഞ്ഞു. അങ്കമാലി ഡയറീസ് വിജയിച്ചു കഴിഞ്ഞ ശേഷം ഇനി സെലക്ടീവായി വിജയിക്കുന്ന സിനിമകള്‍ അഭിനയിക്കാം എന്നൊന്നും ചിന്തിച്ചിട്ടുമില്ല''.

    അടിയും ഇടിയും

    ''എന്നെ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നത് ഒരോ സിനിമയുടേയും സംവിധായകരാണ്. അതുകൊണ്ട് ഞാന്‍ ചെയ്ത സിനിമകള്‍ നല്ലതായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ലിജയോ ചേട്ടനും ടിനു പാപ്പച്ചനും അടക്കമുള്ള സംവിധായകര്‍ക്കാണ്. പിന്നെ നമ്മളുടെ അടുത്ത് വളരെ പ്രതീക്ഷയോട് കഥ പറയാന്‍ വരുന്നവോട് നോ പറയുക എന്നത് ഭയങ്കര പാടാണ്. അതുകൊണ്ട് നോ പറയാന്‍ എനിക്ക് വലിയ മടിയാണ്. അവരെന്ത് വിചാരിക്കും, അവര്‍ക്ക് വിഷമമാകുമോ എന്നൊക്കെ ഞാന്‍ ആലോചിക്കും. പക്ഷെ ഇഷ്ടപ്പെടാത്ത സിനിമ നമുക്ക് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് നോ പറയുക തന്നെ ചെയ്യും. ചില തിരക്കഥ എനിക്ക് വായിച്ചാല്‍ മനസിലാകാതെ നോ പറഞ്ഞിട്ടുണ്ട്. ചിചലപ്പോള്‍ ആ കഥകള്‍ വേറാരാള്‍ക്ക് എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ പറ്റുകയും നല്ലൊരു സിനിമയായി മാറുകയും ചെയ്തിട്ടുണ്ടാകാ''.

    അടിയും ഇടിയും പെപ്പെയുടെ സിനിമകളിലെല്ലാമുണ്ട്. അത്തരം സിനിമകളോടും കഥകളോടും ഇഷ്ടക്കൂടുതലുണ്ടോ എന്ന ചോദ്യത്തിനും പെപ്പെ മറുപടി നല്‍കുന്നുണ്ട്. താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

    ''എല്ലാത്തരം സിനിമകളും ചെയ്യാന്‍ താല്‍പര്യമുള്ളയാളാണ് ഞാന്‍. അതുപോലെ അഭിനയിച്ച തുടങ്ങിയ ശേഷം കിട്ടുന്ന സമയങ്ങളില്‍ എല്ലാ ജോണറിലുള്ള സിനിമകള്‍ കാണാനും സമയം കണ്ടെത്താറുണ്ട്. പിന്നെ നിങ്ങള്‍ പറഞ്ഞ ഈ സാമ്യത ഉള്ളതാണെന്ന് സമ്മതിക്കുന്നു. അഥ് ഞാന്‍ മനപ്പൂര്‍വ്വം റോ ആക്ഷന്‍ സിനിമകള്‍ മാത്രം അഭിനയിക്കാം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. മറിച്ച് തേടി വരുന്ന സിനിമകളില്‍ നിന്നും നല്ലതു നോക്കി അഭിനയിക്കുന്ന എന്നു മാത്രം. പിന്നെ റോ ആക്ഷന്‍ സിനികമള്‍ ചെയ്യുക കുറച്ചധികം കഷ്ടപ്പാടുള്ള കാര്യമാണ്. ജല്ലിക്കട്ടിന്റെ ഷൂട്ടിംഗ് വീഡിയോയെല്ലാം കണ്ടിട്ടുണ്ടാകുമല്ലോ. പരിക്കു പറ്റും എന്നത് നൂറ് ശതമാനം ഉറപ്പാണ്''

    Recommended Video

    സെൻറ് തെരേസാസ് കോളേജ് ഇളക്കിമറിച്ച പെപ്പെ | FilmiBeat Malayalam
    ചെയ്യാന്‍ പോകുന്ന സിനിമകള്‍

    ''അജഗജാന്തരത്തിന്റെ ഷൂട്ടിന്റെ 49 ദിവസം രാത്രിയായിരുന്നു. അതില്‍ 23 ദിവസവും സംഘട്ടനമാണ് ഷൂട്ട് ചെയ്തത്. രാത്രി പൊടിയും ബഹളവും എല്ലാം കൂടി നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഷൂട്ട്. പല ഷോട്ടുകളും ഒരുപാട് റീടേക്കുകള്‍ വേണ്ടി വന്നു. ഓരോ ദവിസവും ഷൂട്ട് കഴിയുമ്പോഴേക്കും ആകെ അവശനാകും. പക്ഷെ സിനിമയോടുള്ള ഇഷ്ടവും ആവേശവും കാരണമാണ് ഞാനീ കഷ്ടപ്പാടുകളെല്ലാം സഹിക്കുന്നത്. ചിലര്‍ ചോദിക്കാറുണ്ട് ഇത്തരം കഷ്ടപ്പാടുകള്‍ നടന്‍ എന്ന നിലയില്‍ ആസ്വദിക്കാറുണ്ടോ എന്ന്. അത്തരം ശാരീരികമായ അധ്വാനമൊന്നും ഒരിക്കലും ആസ്വദിക്കുന്നില്ല. കാരണം നമ്മള്‍ നല്ലത് പോലെ തളര്‍ന്ന ുപോകും എന്നതാണ് സത്യം''.

    എന്നാല്‍ ഇനി താന്‍ ചെയ്യാന്‍ പോകുന്ന സിനിമകള്‍ ഇതുവരെ ചെയ്ത സിനിമകള്‍ പോലെ രാത്രിയും റോ ആക്ഷനുമൊന്നിമില്ലാത്തവ ആണെന്നാണ് പെപ്പെ പറയുന്നത്. ഇനി പുറത്തിറങ്ങാനിരിക്കുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പും ജിസ് ജോയ് ചിത്രവുമൊന്നും ജല്ലിക്കട്ടിനെയോ അജഗജാന്തരത്തിന്റേയോ ജോണറിലുള്ളതല്ല. മുന്‍വിധികളൊന്നുമില്ലാതെ നല്ല സിനിമ ഏത് വന്നാലും അഭിനയിക്കും. അതാണ് എന്റെ പോളിസി എന്നാണ് താരം വ്യക്തമാക്കുന്നത്.

    Read more about: antony varghese
    English summary
    Antony Varghese Opens Up About His Selection Of Movies And Raw Action Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X