അനുപമയും രാം പൊതിനേനിയും പ്രണയത്തില്‍! കുടംബം സമ്മതിച്ചാല്‍ വിവാഹം! പ്രതികരിച്ച് നടിയുടെ അമ്മ

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് അനുപമ പരമേശ്വരന്‍. പിന്നാലെ ദുല്‍ഖര്‍ സല്‍മാനൊപ്പം ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. അതേസമയം മലയാളത്തേക്കാള്‍ അനുപമ തെലുങ്കിലാണ് സജീവം. തെലുങ്കിലെ മുന്‍നിര നായികയാകാനും ഒരുപാട് ആരാധകരെ നേടിയെടുക്കാനും അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുപമ പരമേശ്വരന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അനുപമയെക്കുറിച്ചുള്ളൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അനുപമ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാമുകന്‍ തെലുങ്ക് നടനാണ്.

Anupama Parameswaran

തെലുങ്ക് സിനിമയിലെ മുന്‍നിര നായകനായ രാം പൊതിനേനിയും അനുപമയും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഇതിനായി അനുപമയുടെ കുടുംബത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇപ്പോഴിതാ പ്രതികരണവുമായി അനുപമയുടെ കുടുംബം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ഓണ്‍ലൈനിനോടായിരുന്നു അനുപമയുടെ കുടുംബത്തിന്റെ പ്രതികരണം. അങ്ങനെ ഒരു സംഭവമില്ലെന്നും വാര്‍ത്ത ശരയില്ലെന്നും അനുപമയുടെ അമ്മ സുനിത വ്യക്തമാക്കുകയായിരുന്നു. ഇതോടെ താരത്തിന്റെ ആരാധകരും അഭ്യൂഹങ്ങളില്‍ വ്യക്തത വന്ന സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് നേരത്തെ ഈ വാര്‍ത്ത പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ അമ്മയുടെ പ്രതികരണത്തോടെ വസ്തുത പുറത്ത് വന്നിരിക്കുകയാണ്.

നേരത്തെ രണ്ട് സിനിമകളില്‍ അനുപമയും രാം പൊതിനേനിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. വന്നതി ഒകടേ സിന്ദഗി, ഹലോ ഗുരു പ്രേമ കോസമേ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. അതേസമയം ബട്ടര്‍ഫ്‌ളൈ ആണ് അനുപമയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അനുപമയുടേതായി അണിയറയിലുള്ളത്.

Anupama Parameswaran

പ്രേമത്തില്‍ മേരി എന്ന കഥാപാത്രമായിട്ടാണ് അനുപമയുടെ അരങ്ങേറ്റം. ചിത്രം വന്‍ വിജയമായതോടെ അപര്‍ണയുടെ കഥാപാത്രവും കയ്യടി നേടി. പിന്നീട് ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ച അനുപമ തുടര്‍ന്ന് തെലുങ്കിലേക്ക് ചുവടുവെക്കുകയായിരുന്നു. അ ആ ആയിരുന്നു ആദ്യ തെലുങ്ക് ചിത്രം. കൊടിയിലൂടെ തമിഴിലുമെത്തി. നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ സാധിച്ച അനുപമ തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ്.

മലയാളത്തില്‍ അനുപമയെ ഒടുവിലായി കണ്ടത് കുറുപ്പിലാണ്. അഭിനയത്തിന് പുറമെ സഹസംവിധാനത്തിലും അനുപമ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടില്ലു സ്‌ക്വയര്‍ ആണ് അനുപമയുടേതായി അണിയറയിലുള്ള സിനിമ. പിന്നാലെ സൈറണ്‍ എന്ന തമിഴ് ചിത്രത്തിലും ഈഗിള്‍ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ജെഎസ്‌കെയിലൂടെ മലയാളത്തിലേക്ക് മടങ്ങി വരാനിരിക്കുകയാണ് അനുപമ. സിനിമയ്ക്ക് പുറമെ ഷോര്‍ട്ട് ഫിലിമിലും അനുപമ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളി ആരാധകർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X