അങ്ങനൊന്ന് കേട്ടുകേള്‍വിയില്ലാത്തത്, ആരും പ്രതീക്ഷിച്ചില്ല! ഇടവേളയുടെ കാരണം വെളിപ്പെടുത്തി അനുഷ്‌ക
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയടക്കം നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായിക. തമിഴിലും തെലുങ്കിലും അനുഷ്‌ക കയ്യടി നേടിയ സിനിമകള്‍ അനവധിയാണ്. ബാഹുബലിയിലൂടെയാണ് അനുഷ്‌ക പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത്. തെലുങ്ക് സിനിമയിലെ ലേഡി സൂപ്പര്‍ താരമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് അനുഷ്‌ക അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അനുഷ്‌ക തിരികെ വരികയാണ്.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് അനുഷ്‌കയുടെ സിനിമയ തീയേറ്ററിലേക്ക് എത്തുന്നത്. ഇടവേളയ്ക്ക് മുമ്പ് ചെയ്തിരുന്ന സിനിമകൡ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു സിനിമയുമായാണ് അനുഷ്‌ക മടങ്ങി വരുന്നത്. ബാഹുബലി ടുവിന് ശേഷം 2018 ല്‍ ഭാഗ്മതിയും 2020 ല്‍ നിശബ്ദവുമാണ് അനുഷ്‌കയുടേതായി തീയേറ്ററിലേക്ക് എത്തിയത്. ഇ്ന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഇടവേളയുടെ കാരണം വ്യക്തമാക്കുകയാണ് അനുഷ്‌ക ശര്‍മ.

''ബാഹുബലി കഴിഞ്ഞപ്പോള്‍ ഞാന്‍ നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന ഭാഗ്മതിയുണ്ടായിരുന്നു. പിന്നെ ഞാനൊരു ഇടവേളയെടുക്കാന്‍ തീരുമാനിച്ചു. ആ സമയ്ത്ത് എനിക്ക് ഏറ്റവും അത്യാവശ്യമായ ഒന്നായിരുന്നു അത്. എന്റെ തീരുമാനമായിരുന്നു. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെങ്കില്‍ ആ ഇടവേള വേണമെന്ന് തോന്നി. അത് കേട്ട് കേള്‍വിയില്ലാത്തതാണ്. എനിക്കറിയാം, ആളുകള്‍ പ്രതീക്ഷിക്കുന്ന ഒന്നല്ല. എനിക്ക് കൃത്യമായൊരു ഉത്തരമില്ല. പക്ഷെ എനിക്കൊരു ഇടവേള വളരെ അത്യാവശ്യമായിരുന്നു'' എന്നാണ് അനുഷ്‌ക പറയുന്നത്.
''ഞാന്‍ ഒരു തിരക്കഥയു കേട്ടില്ല. പക്ഷെ ഇടവേളയ്ക്ക് ശേഷം ഞാന്‍ കഥ കേട്ട് തുടങ്ങി. എന്നെ ആവേശിപ്പിക്കുന്നത് എന്തെങ്കിലും ലഭിച്ചാല്‍ ഞാന്‍ ചെയ്യും. അത് ഏത് ഭാഷയിലാണെങ്കിലും ശറി'' എന്നാണ് അനുഷ്‌ക തിരിച്ചുവരവിനെക്കുറിച്ച് പറയുന്നത്. ബോളിവുഡ് എന്‍ട്രിയ്ക്കും അനുഷ്‌ക തയ്യാറാണ്. നല്ല തിരക്കഥ ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നാണ് ബോളിവുഡ് ചിത്രത്തെക്കുറിച്ച് അനുഷ്‌ക ഷെട്ടി പറയുന്നത്.

''ഭാഗ്മതിയ്ക്ക് ശേഷം ഞാന്‍ നിശബ്ദം എന്നൊരു സിനിമ ചെയ്തു. അത് പാന്‍ഡമിക് കാലത്ത് ആമസോണ്‍ പ്രൈമിന് വേണ്ടിയായിരുന്നു. അത് തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ഞാന്‍ ഊമയായാണ് അഭിനയിച്ചത്. ഇടവേളയെടുത്തതിന് പിന്നാലെയാണ് പാന്‍ഡമിക് വരുന്നത്. 2019 ല്‍ ഞാന്‍ ആദ്യം കേട്ട കഥയാണ് മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി. കഴിഞ്ഞ വര്‍ഷമവസാനം തുടങ്ങി. രാവിലെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കാനും മാത്രം എന്നെ ഉത്തേജിപ്പിക്കുന്നതിനെയാണ് ഞാന്‍ ഇപ്പോള്‍ നോക്കുന്നത്'' എന്നും അനുഷ്‌ക പറയുന്നു.
മിസ് ഷെട്ടി ആന്റി മിസ്റ്റര്‍ പൊളിഷെട്ടിയാണ് അനുഷ്‌കയുടെ പുതിയ സിനിമ. നവീന്‍ പൊളിഷെട്ടിയാണ് സിനിമയിലെ നായകന്‍. ഇന്ന് സിനിമ തീയേറ്ററുകൡലേക്ക് എത്തിയിരിക്കുകയാണ്. തെലുങ്കിലൂടെയാണ് അനുഷ്‌ക കരിയര്‍ ആരംഭിക്കുന്നത്. തെലുങ്കിലെ തിരക്കുള്ള നായികയായി മാറിയ ശേഷമാണ് അനുഷ്‌ക തമിഴിലെത്തുന്നത്. അവിടേയും അനുഷ്‌ക വിജയം ആവര്‍ത്തിച്ചു. പതിയെ തെലുങ്ക് സിനിമയിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. അതേസമയം ഇടവേളയ്ക്ക് ശേഷം സജീവമാകുന്ന അനുഷ്‌ക മലയാളത്തിലേക്കും എത്തുകയാണ്. ജയസൂര്യയ്‌ക്കൊപ്പം കത്തനാറിലൂടെയാണ് അനുഷ്‌ക മലയാളത്തിലെത്തുന്നത്.


Click it and Unblock the Notifications