വിജയ് എല്ലാ രീതിയിലും തകര്‍ന്ന് പോകും; അവന്‍ താരമാവില്ലെന്ന് ജോത്സ്യന്‍! കാമുകി രശ്മികയെ പറ്റിയും പ്രവചനം
സിനിമാ താരങ്ങളെ കുറിച്ചുള്ള പ്രവചനങ്ങള്‍ പലപ്പോഴും നടക്കാറുണ്ട്. അത്തരത്തില്‍ പ്രമുഖരായ ജോത്സ്യന്മാരുടെ ചില പ്രവചനം സത്യമായി മാറുന്നതും പതിവാണ്. മുന്‍പ് നാഗ ചൈതന്യ-സാമന്ത രുത്പ്രഭു ദമ്പതിമാരെ പറ്റി പറഞ്ഞ പ്രവചനങ്ങളടക്കം ഇതിന് ഉദ്ദാഹരണമാണ്. അത്തരത്തില്‍ തെന്നിന്ത്യയിലെ ചില താരങ്ങളെ പറ്റിയുള്ള ജോത്സ്യന്റെ വെളിപ്പെടുത്തല്‍ ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്.
തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ന് ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത താരങ്ങളായി മാറിയവരാണ് വിജയ് വേദരകൊണ്ടയും രശ്മിക മന്ദാനയും. യഥാര്‍ഥ ജീവിതത്തില്‍ താരങ്ങള്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പ്. എന്നാല്‍ വിജയുടെ കരിയര്‍ അവസാനിക്കുമെന്നും രശ്മിക രാഷ്ട്രീയത്തിലടക്കം വലിയ ഉയരങ്ങൾ കീഴടക്കുമെന്നും തുടങ്ങി ഒരു ജോത്സ്യന്‍ നടത്തിയ പ്രവചനവും മറ്റ് താരങ്ങളെ കുറിച്ച് പറഞ്ഞതുമായ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വിജയ് ദേവരകൊണ്ട വളരെയധികം ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് അടുത്തിടെ വേണു സ്വാമി എന്ന ജോത്സ്യന്‍ രംഗത്ത് വന്നത്. ഇപ്പോഴുള്ള താരമൂല്യമൊന്നും നോക്കിയിട്ട് കാര്യമില്ലെന്നും വിജയ് വലിയൊരു താരമാവാന്‍ പോകുന്നില്ലെന്നുമൊക്കെ ഇദ്ദേഹം പ്രവചിച്ചു. മാത്രമല്ല വൈകാതെ നടന്‍ ഈ മേഖലയില്‍ നിന്ന് തന്നെ അപ്രത്യക്ഷനായേക്കുമെന്നും സ്വാമി പറഞ്ഞതോടെ ആരാധകരും ആശങ്കയിലായി.
Also Read: 12 വയസിനപ്പുറം ഇന്ദ്രന്‍സ് ജീവിക്കില്ല; അമ്മയോട് ജോത്സ്യന്‍ പറഞ്ഞ പ്രവചനം, രക്ഷപ്പെട്ടതിനെ കുറിച്ച് താരം

വിജയെ കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ രശ്മികയെ കുറിച്ചും വേണു സ്വാമി പറഞ്ഞു. 'ഇപ്പോള്‍ തെന്നിന്ത്യ ഭരിക്കുന്ന രശ്മിക മന്ദാന പിന്നീട് രാഷ്ട്രീയത്തിലേക്കും ലോക്‌സഭാ എംപി സ്ഥാനത്തേക്കും എത്തുമെന്നാണ്', നടിയെ കുറിച്ചുള്ള സ്വാമിയുടെ പ്രവചനം. അതേ സമയം വിവാഹനിശ്ചയം വരെ നടത്തിയ രശ്മികയുടെ ആദ്യ വിവാഹം മുടങ്ങാന്‍ കാരണവും താനാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

രക്ഷിത് ഷെട്ടിയുമായി വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം രശ്മിക എടുത്തിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ആഘോഷമായി നിശ്ചയവും നടത്തി. ഇതിന് ശേഷമാണ് രശ്മിക ആ ബന്ധത്തില്‍ നിന്നും പിന്മാറുന്നത്.
ഇതിന്റെ കാരണമെന്താണെന്ന് മുന്‍പൊരിക്കല്‍ പോലും നടി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ രക്ഷിത് ഷെട്ടിയുമായി വേര്‍പിരിയാന്‍ ഉപദേശിച്ചത് താനാണെന്നാണ് വേണു സ്വാമി പറയുന്നത്. അതിന് ശേഷം അവള്‍ ദേശീയ ക്രഷ് ആയി അറിയപ്പെട്ടുവെന്നും സ്വാമി കൂട്ടിച്ചേര്‍ക്കുന്നു.

2018 ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന സിനിമയാണ് വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും കരിയര്‍ തന്നെ മാറ്റി മറിച്ചത്. ഇരുവരും നായിക-നായകന്മാരായിട്ടെത്തിയ ചിത്രം തിയറ്ററുകളിലും ബോക്‌സോഫീസിലുമൊക്കെ വലിയ വിജയമായി. ഇതിന് ശേഷം നിരവധി സിനിമകളില്‍ ഇരുവരും ജോഡികളായി അഭിനയിച്ചു. അങ്ങനെ നിരന്തരം വിജയ സിനിമകളുമായി തിളങ്ങി നില്‍ക്കുന്നതിനിടയില്‍ താരങ്ങൾ പ്രണയത്തിലുമായെന്നാണ് അഭ്യൂഹം വന്നത്.

ഇടയ്ക്ക് പ്രണയം സത്യമാണെന്ന് രശ്മിക സൂചിപ്പിച്ചെങ്കിലും പിന്നീട് ഇതേപ്പറ്റി പറയാന്‍ നടി തയ്യാറായില്ല. വിജയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ ദമ്പതിമാരാവാന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാള്‍ക്ക് നല്ലതും മറ്റൊരാള്‍ക്ക് വളരെ മോശം കാലവും വരാന്‍ പോവുകയാണെന്ന പ്രവചനം ആരാധകരെയും തെല്ല് അലോസരപ്പെടുത്തിയിരിക്കുകയാണ്.


Click it and Unblock the Notifications