മഹേഷ് ബാബുവിന്റെ അച്ഛന്റെ മരണ കാരണം നടന്റെ ജാതകദോഷം; മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ജോത്സ്യന്‍

സിനിമാ ലോകത്തുള്ളവരുടെ വിശ്വാസങ്ങളെക്കുറിച്ചും അന്ധ വിശ്വാസങ്ങളെക്കുറിച്ചുമൊക്കെ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ജ്യോത്സ്യന്മാര്‍ക്കും പൂജാരികള്‍ക്കുമൊക്കെ വലിയ സ്ഥാനം നല്‍കുന്ന സിനിമാക്കാരുണ്ട്. പ്രത്യേകിച്ചും തെലുങ്കില്‍. അങ്ങനെ തെലുങ്ക് സിനിമാ ലോകത്ത് അറിയപ്പെടുന്ന ജ്യോത്സ്യനാണ് വേണു സ്വാമി. അതേസമയം വാര്‍ത്താ ലോകത്തെ വിവാദ താരവുമാണ് വേണു സ്വാമി. പ്രവചനങ്ങളെന്ന പേരിലുള്ള തന്റെ പ്രസ്താവനകളിലൂടെ വേണു സ്വാമി സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വേണു സ്വാമിക്കെതിരെ വനിതാ കമ്മീഷനിലും കോടതിയിലുമെല്ലാം പരാതികളുണ്ട്.

എന്നാല്‍ തന്റെ പ്രവചനങ്ങള്‍ അവസാനിപ്പിക്കാന്‍ വേണു സ്വാമി ഒരുക്കമായിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം മഹേഷ് ബാബുവിനെക്കുറിച്ചുള്ള വേണു സ്വാമിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. മഹേഷ് ബാബുവിന്റെ ജാതകത്തിലെ ദോഷത്തെക്കുറിച്ച് നേരത്തെ വേണു സ്വാമി പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

Mahesh Babu

''1995 മുതല്‍ ഞാന്‍ കൃഷ്ണയുടെ വീട്ടില്‍ പൂജ ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ എന്നെ പൂജയ്ക്ക് വിളിക്കാറില്ല. ഞാന്‍ എന്താണോ ജാതകത്തില്‍ കാണുന്നത് അത് മറയില്ലാതെ പറയുമായിരുന്നു'' എന്നാണ് വേണു സ്വാമി പറയുന്നത്. ''വിജയനിര്‍മലയുടെ വീട്ടില്‍ ഞാന്‍ പൂജയ്ക്ക് പോകുമായിരുന്നു. അവര്‍ ഒരിക്കല്‍ എന്നോട് ഭാവി പറയാന്‍ പറഞ്ഞു. ഞാന്‍ സത്യം സത്യം പോലെ തന്നെ പറയുന്ന ആളായതിനാല്‍ സത്യം പറയാന്‍ ശ്രമിച്ചു. 2020 ന് ശേഷം വീട്ടില്‍ ഒരു മരണം ഉണ്ടാകുമെന്ന് ഞാന്‍ പറഞ്ഞു. അത് കേട്ടതും അവര്‍ ഞെട്ടിപ്പോയി'' എന്നാണ് വേണു സ്വാമി പറയുന്നത്.

ഇത് കേട്ടതും അവര്‍ തന്നോട് ദേഷ്യപ്പെട്ടുവെന്നാണ് വേണു സ്വാമി പറയുന്നത്. അമ്മയോട് എന്തിനാണ് അങ്ങനെ പറഞ്ഞത്? അമ്മയ്ക്ക് സുഖമില്ലെന്ന് നിങ്ങള്‍ക്ക് അറിയുന്നതല്ലേ, എന്നിട്ടുമെന്തിന് അങ്ങനെ പറഞ്ഞു? അമ്മ ഇനി പേടിച്ചാകും ജീവിക്കുക എന്ന് പറഞ്ഞുവെന്നും വേണു സ്വാമി പറയുന്നു. ഈ സംഭവത്തിന് ശേഷമാണ് തന്നെ അവരുടെ വീട്ടിലെ പൂജയ്ക്ക് വിളിക്കാതായതെന്നും വേണു സ്വാമി പറയുന്നുണ്ട്. അതേസമയം മഹേഷ് ബാബുവിന്റെ ജാതകദോഷമാണ് വീട്ടിലെ പ്രശ്‌നങ്ങളുടെ കാരണമെന്നും വേണു സ്വാമി പറയുന്നുണ്ട്.

''മഹേഷ് ബാബു ലിയോ ആണ്. ഞാന്‍ ഫലം നോക്കിയപ്പോള്‍ മഹേഷ് ബാബുവിന്റെ ജാതകത്തില്‍ ശനിയുടെ ഗതിയില്‍ മാറ്റം കണ്ടു. അത് അദ്ദേഹത്തിന്റെ മാതാപിതാക്കളെ ബാധിക്കും. ജനുവരി 16ന് ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് എന്തോ ദോഷം സംഭവിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു'' എന്നാണ് വേണു സ്വാമി പറയുന്നത്. മഹേഷ് ബാബുവിന്റെ അച്ഛന്‍ കൃഷ്ണയുടെ മരണത്തിന് കാരണം മഹേഷ് ബാബുവിന്റെ ഗ്രഹനിലയിലെ ഈ പ്രശ്‌നമാണെന്നാണ് വേണു സ്വാമി പറയുന്നത്.

Mahesh Babu

അതേസമയം വേണു സ്വാമിയ്‌ക്കെതിരെ ആരാധകര്‍ക്കിടയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത, അശാസ്ത്രീയമായ കാര്യങ്ങള്‍ താരങ്ങളെക്കുറിച്ച് പറഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുകയാണ് വേണു സ്വാമിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെ നടി സമാന്തയെക്കുറിച്ചും നടന്‍ വിജയ് ദേവരക്കൊണ്ടയെക്കുറിച്ചുമൊക്കെ വിവാദപരമായ പ്രവചനങ്ങള്‍ നടത്തിയും വേണു സ്വാമി വെട്ടിലായിരുന്നു.

അതേസമയം 2024 ല്‍ പുറത്തിറങ്ങിയ ഗുണ്ടൂര്‍ കാരം ആണ് മഹേഷ് ബാബുവിന്റേതായി ഒടുവില്‍ റിലീസായ സിനിമ. ത്രിവിക്രം ശ്രീനിവാസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ശ്രീലീല, മീനാക്ഷി ചൗധരി എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജും ഈ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

More from Filmibeat

Read more about: mahesh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X