ആറ്റ്‌ലിയുടെ പ്രതിഫലം കേട്ട് ഞെട്ടി; സിനിമയില്‍ നിന്നും പിന്മാറി അല്ലു അര്‍ജുന്‍!

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് അല്ലു അര്‍ജുന്‍. പുഷ്പയുടെ വന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് പ്രഭാസ്. പുഷ്പയുടെ രണ്ടാം ഭാഗം ഉള്‍പ്പടെ അല്ലുവിന്റെ പുതിയ സിനിമകള്‍ക്കായി ഇപ്പോള്‍ കാത്തിരിക്കുന്നത് തെലുങ്ക് സിനിമാ പ്രേമികള്‍ മാത്രമല്ലെന്ന് സാരം.

ഈയ്യടുത്ത് വന്ന വലിയ പ്രതീക്ഷ നല്‍കിയൊരു വാര്‍ത്തയായിരുന്നു തമിഴ് സംവിധായകന്‍ ആറ്റ്‌ലിയും അല്ലു അര്‍ജുനും കൈ കോര്‍ക്കുന്നുവെന്നത്. വിജയിയെ നായകനാക്കി സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ആറ്റ്‌ലിയും അല്ലുവും ഒരുമിക്കുന്നുവെന്ന വാര്‍ത്ത സിനിമാ പ്രേമികളെയാകെ ആവേശം കൊള്ളിച്ച ഒന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുന്‍ പിന്മാറിയിരിക്കുകയാണ്.

Allu Arjun

വിജയിയെ നായകനാക്കി ചെയ്ത് മെര്‍സല്‍, തെറി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി വിജയങ്ങളായതോടെയാണ് ആറ്റ്‌ലിയെന്ന സംവിധായകന്റെ മാര്‍ക്കറ്റ് ഉയരുന്നത്. മുന്‍നിര നായകന്മാരില്‍ പലരും ആറ്റ്‌ലിയുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാന്‍ ആയ ഷാരൂഖ് ഖാനും ആറ്റ്‌ലി ചിത്രത്തിനായി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതിനിടെയാണ് പുതിയ വാര്‍ത്ത വരുന്നത്. അല്ലു അര്‍ജുന്‍ സിനിമ സംവിധാനം ചെയ്യാനായി ആറ്റ്‌ലി പ്രതിഫലമായി ആവശ്യപ്പെട്ടത് 35 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കേട്ടതോടെ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ അല്ലു അര്‍ജുന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഇതുവരേയും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. തെന്നിന്ത്യന്‍ സിനിമിയലെ ഏറ്റവും വിലയുള്ള താരങ്ങളില്‍ ഒരാളാണ് അല്ലു.

അല്ലു അര്‍ജുന്‍ പിന്മാറിയെങ്കിലും ഷാരൂഖ് ഖാന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആറ്റ്‌ലി ആരാധകര്‍. നയന്‍താരയായിരിക്കും ചിത്രത്തിലെ നായിക എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. സാന്യ മല്‍ഹോത്രയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റേത് ഇരട്ട വേഷമാണെന്നും നയന്‍താര ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി വരുന്നതേയുള്ളൂ.

Recommended Video

Pushpaയും rockeyയും ഏറ്റുമുട്ടിയാൽ ? | Filmibeat Malayalam

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X