twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാഷയോ പ്രായമോ പ്രശ്നമില്ല, പ്രഭാസ്-ദീപിക ചിത്രത്തില്‍ അഭിനയിക്കാം; ഓഡീഷന്‍ കൊച്ചിയിലും

    |

    നടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഭാഷയോ ലിംഗമോ പ്രായമോ പ്രശ്നമില്ലെന്നാണ് കാസ്റ്റിംഗ് കോളില്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.നിങ്ങള്‍ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദധരോ ആരുമായാലും ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. സെപ്റ്റംബര്‍ 12, 15 തിയ്യതികളിലായാണ് ഓഡീഷന്‍ നടക്കുന്നത്.

    അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

    കൊച്ചിയിലും ഓഡീഷന്‍ നടക്കുന്നുണ്ട്. സെപ്റ്റംബര്‍ 15 നാണ് കൊച്ചിയിലെ ഓഡീഷന്‍. ബാംഗ്ലൂര്‍, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡീഷന്‍ നടക്കുന്നുണ്ട്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ദീപികാ പദുക്കോണ്‍ ആണ് നായികയാവുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

    Deepika Padukone

    ദീപികയുടെ തെന്നിന്ത്യന്‍ അരങ്ങേറ്റമായിരിക്കും ഈ സിനിമ.പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റര്‍ ആയി എത്തുന്നതും വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

    സയന്‍സ് ഫിക്ഷന്‍ എന്റര്‍ടെയ്നറാകും ഈ ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

    ഛപാക് ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ വേഷത്തിലാണ് ദീപികയത്തിയത്. ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സിനിമകളാണ് ദീപികയുടേതായി അണയിറയിലൊരുങ്ങുന്നത്. ഭര്‍ത്താവ് കൂടിയായ രണ്‍വീര്‍ സിംഗിനൊപ്പം അഭിനയിക്കുന്ന 83 ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. 1983 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയ കഥയാണ് ചിത്രം പറയുന്നത്.

    Recommended Video

    ഭാര്യക്ക് 'പുരുഷ ധനമായി' ബാലയുടെ വിവാഹ സമ്മാനം..കിടിലൻ വീഡിയോ

    ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍ ആണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു സിനിമ. അതേസമയം ഒരിടവേളയ്ക്ക് ശേഷം തിരികെ വരുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലെ നായികയും ദീപികയാണ്. പഠാന്‍ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ആനന്ദാണ്. ജോണ്‍ എബ്രഹാമും ചിത്രത്തിലുണ്ട്. ദ ഇന്റേണിന്റെ ഹിന്ദി റീമേക്കിലും ദീപികയാണ് നായിക. ഇതിനിടെ ദീപിക വീണ്ടും ഹോളിവുഡിലേക്ക് എന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

    Read more about: deepika padukone prabhas
    English summary
    Auditions For Prabhas And Deepika Padukone Starrer In Kochi Too
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X