For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെറിവിളിക്കാന്‍ ആളെ വിട്ട ഭീരു! 'ആന്റി' എന്ന് വിളിച്ചാല്‍ വിവരമറിയും; ദേവരക്കൊണ്ടയ്‌ക്കെതിരെ ഭീഷ്മ നായിക

  |

  തങ്ങളുടെ പ്രിയ താരത്തിന് വേണ്ടി എന്തിനും തയ്യാറാകുന്ന ഒരുപാട് ആരാധകരുണ്ട്. തങ്ങളുടെ പ്രിയ താരത്തെ പുകഴ്ത്താനും വലിയ ആളാണെന്ന് കാണിക്കാനുമൊക്കെ മറ്റു താരങ്ങളെ അധിക്ഷേപിക്കാനും അവരുടെ ആരാധകരുമായി തല്ലുണ്ടാക്കാനുമൊക്കെ ചില ആരാധകര്‍ മടിക്കാറില്ല. തങ്ങളുടെ പ്രിയ താരത്തെക്കുറിച്ചുള്ള വിമര്‍ശനമോ, തെറ്റായ പരാമര്‍ശമോ സഹിക്കാന്‍ പറ്റാത്ത ആരാധകര്‍ ചെയ്ത് കൂട്ടുന്ന കാര്യങ്ങളും പലപ്പോഴും കണ്ടിട്ടുണ്ട്.

  Also Read: ലാലേട്ടനെ പ്രേമിച്ച സുചിത്രയെ കൊല്ലാൻ നടന്ന ഷിമ്മീസുകാരി; എന്നാണ് കേരളത്തിലെ കാമുകിമാർ ലാലിനെ വെറുതെ വിടുക

  മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകരുടെ പോരുകള്‍ മുതല്‍, വിജയ്-അജിത്ത് ആരാധകരുടെ പോരുകള്‍ മുതല്‍, സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ഷറപ്പോവയുടെ വാളില്‍ അസഭ്യ വര്‍ഷം നടത്തിയ ഇന്ത്യക്കാര്‍ വരെ ഒരുപാട് ഉദാഹരണങ്ങള്‍ ഇങ്ങനെ ആരാധകരുടെ അതിരുകടന്ന പ്രതികരണങ്ങള്‍ക്ക് തെളിവായി കാണാം. ഇപ്പോഴിതാ മറ്റൊരു സമാന സംഭവവും അരങ്ങേറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  തെലുങ്ക് സിനിമയിലെ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. താരകുടുംബങ്ങള്‍ വാഴുന്ന തെലുങ്ക് സിനിമാലോകത്ത് സ്വന്തമായൊരു ഇടം നേടിയെടുത്ത ഔട്ട് സൈഡര്‍ ആണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ബോളിവുഡിലുമെത്തിയിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. കഴിഞ്ഞ ദിവസമായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയായ ലൈഗര്‍ തീയേറ്ററിലേക്ക് എത്തിയത്.

  Also Read: 'ആ സിനിമ കഴിഞ്ഞപ്പോൾ ചാക്കോച്ചനോട് പിണക്കമായിരുന്നു; തിരിച്ചുവരവിനെ പറ്റി പറഞ്ഞപ്പോൾ മീശ വടിക്കാൻ പറഞ്ഞു'

  അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടയെ താരമാക്കി മാറ്റുന്നത്. തെലുങ്കിന് പുറത്തും ഈ ചിത്രം ചര്‍ച്ചയായി മാറിയിരുന്നു. പിന്നാലെ ഹിന്ദിയിലും തമിഴിലും ചിത്രത്തിന് റീമേക്കുകള്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട സിനിമ കൂടിയാണ് അര്‍ജുന്‍ റെഡ്ഡി. ചിത്രത്തിലെ സ്ത്രീവിരുദ്ധതയും ടോക്‌സിക്ക് മസ്‌കുലാനിറ്റിയുമൊക്കെ ഇപ്പോഴും വിജയ് ദേവരക്കൊണ്ടയെ വിടാതെ പിന്തുടരുന്ന വിമര്‍ശനങ്ങളാണ്.


  അന്ന് അര്‍ജുന്‍ റെഡ്ഡി റിലീസായ സമയത്ത് സിനിമാ ലോകത്തു നിന്നു തന്നെ നിരവധി പേര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് നടി അനസൂയ ഭരദ്വാജ്. ഭീഷ്മ പര്‍വ്വത്തില്‍ മമ്മൂട്ടിയുടെ നായികയായി മലയാളികള്‍ക്കും പരിചിതയാണ് അനസൂയ. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അനസൂയ വിജയ് ദേവരക്കൊണ്ടയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പണ്ട് നടന്ന സംഭവങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് അനസൂയ എത്തുകയായിരുന്നു.

  Also Read: ലിഡിയയുടെ കത്തുകള്‍ സൂക്ഷിച്ച ചേച്ചി, വീട്ടില്‍ പിടിച്ചപ്പോള്‍ പറഞ്ഞത്; അപ്പന്‍ ആ രഹസ്യം അറിയുന്നത് ഇപ്പോള്‍

  ലൈഗറിന് മോശം പ്രതികരണങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ അനസൂയ പങ്കുവച്ച ട്വീറ്റ് വാര്‍ത്തയായി മാറിയിരുന്നു. '' കര്‍മ ഈസ് ഓ ബൂമറാംഗ്. വൈകിയാണെങ്കിലും ജീവിതത്തില്‍ അത് തിരികെ വന്നിരിക്കും. അമ്മയുടെ വേദന ഒരിക്കലും വെറുതെയാകില്ല. ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും, പക്ഷെ അത് വരിക തന്നെ ചെയ്യും'' എന്നായിരുന്നു അനസൂയയുടെ ട്വീറ്റ്. വിജയ് ദേവരക്കൊണ്ടയുടെ സിനിമയുടെ പരാജയത്തെക്കുറിച്ചുള്ള അനസൂയയുടെ ഈ പരാമര്‍ശം പക്ഷെ താരത്തിന്റെ ആരാധകര്‍ക്ക് ഒട്ടും പിടിച്ചില്ല. ഇതോടെ നിരവധി പേരാണ് നടിക്കെതിരെ രംഗത്തത്തിയത്.

  അനസൂയയെ ആന്റി എന്നു വിളിച്ചായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ ആരാധകരുടെ പ്രതികരണങ്ങള്‍. നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ അനസൂയ സഹികെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തനിക്കെതിരെ അധിക്ഷേപശ്രമം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അനസൂയ ട്വീറ്റ് ചെയ്തിരിക്കുന്നത്.

  ''എന്നെ അസഭ്യം പറയുന്ന ഓരോ ട്വീറ്റിന്റേയും സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതായിരിക്കും. എന്നെ ആന്റി എന്ന് വിളിച്ച് ഏജ് ഷെയിം ചെയ്യുകയാണ്. എന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിടുന്നു. ഒരു കാരണവുമില്ലാതെ എനിക്കെതിരെ തിരിഞ്ഞതിന് നിങ്ങള്‍ ഖേദിക്കും വിധം ഞാന്‍ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും. ഇത് എന്റെ അവസാനത്തെ മുന്നറിയിപ്പാണ്'' എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ തനിക്കെതിരെയുള്ള ട്വീറ്റുകള്‍ പങ്കുവച്ചുകൊണ്ട് അവയ്ക്ക് അനസൂയ മറുപടി നല്‍കുന്നുണ്ട്.


  സമയം തെറ്റിയെന്ന് സമ്മതിക്കുന്നു. പക്ഷെ ഞാനും ഒരു മനുഷ്യനാണ്. ഞാന്‍ ചിന്തിക്കാതെ പ്രതികരിക്കുകയായിരുന്നു. അധിക്ഷേപങ്ങളുടേയും അസഭ്യ പറച്ചിലുകളുടേയും ആ ദിനങ്ങളും രാത്രികളും എല്ലാം വീണ്ടും മനസിലേക്ക് വന്നു. എല്ലാം നേരിട്ടത് അമ്മയെ അസഭ്യം പറയുന്നതിനെ ആഘോഷിക്കുന്നതിനെ എതിര്‍ത്തതിന്റെ പേരിലായിരുന്നുവെന്ന് മറ്റൊരു ട്വീറ്റില്‍ അനസൂയ പറയുന്നുണ്ട്. ഇത് ഇവിടെ അവസാനിക്കണമെന്നും മറ്റൊരാളെ അസഭ്യം പറയാനുള്ള ചിന്ത പോലും ഇനിയുണ്ടാകരുതെന്നും താരം പറയുന്നുണ്ട്.

  അതേസമയം താന്‍ സൈബര്‍ സെല്ലുമായി സംസാരിച്ചെന്നും അവര്‍ നടപടിയെടുക്കുമെന്ന് അറിയിച്ചതായും താരം പറയുന്നുണ്ട്. ആരെയും എന്തും പറായമെന്നും അസഭ്യം പറയാമെന്നും അതിനുള്ള അവകാശമുണ്ടെന്നും കരുതിയാല്‍ എന്താണ് സംഭവിക്കുക എന്ന് കാണിച്ചു തരാമെന്നും താരം പറയുന്നുണ്ട്. തന്റെ ഫോളോവേഴ്‌സ് കുറയുമെന്ന ഭയമില്ലെന്നും തനിക്ക് ജെനുവിന്‍ ആയ ലൈക്കുകള്‍ മതിയെന്നും താരം പറയുന്നു. വിവാഹം കഴിച്ച, അമ്മയായ സ്ത്രീകള്‍ക്കെതിരെയുള്ള ഈ അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്നും അനസൂയ പറയുന്നു.

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  അതേസമയം മറ്റൊരു ട്വീറ്റില്‍ പേരെടുത്ത് പറയാതെ വിജയ് ദേവരക്കൊണ്ടയെ വിമര്‍ശിക്കാനും അനസൂയ തയ്യാറാകുന്നുണ്ട്. ഭീരുവെന്നാണ് താരം വിജയ് ദേവരക്കൊണ്ടയെ വിളിക്കുന്നത്. ''നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാകുന്നത് വരെ ഓരോ ട്വീറ്റും റിട്വീറ്റ് ചെയ്യും. എന്തുകൊണ്ടാണ്, എന്താണ് ഞാന്‍ ചെയ്യുന്നതെന്നും തിരിച്ചറിയുന്നത് വരെ. ആരാധകരുടെ പിന്നില്‍ ഒളിച്ച് നില്‍ക്കാന്‍. ഞാന്‍ ഭീരുവല്ല. ഈ വര്‍ഷങ്ങളിലൊക്കേയും ഇന്നും എനിക്കെതിരെ അസഭ്യം പറയാന്‍ ഫേക്ക് പ്രൊഫൈലുകള്‍ക്ക് പണം നല്‍കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നിനക്ക് ഒന്നും അറിയില്ല'' എന്നാണ് താരം പറയുന്നത്.

  മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തില്‍ ആലീസ് എന്ന കഥാപാത്രമായാണ് അനസൂയ മലയാളത്തിലെത്തുന്നത്. അവതാരകയായി കരിയര്‍ ആരംഭിച്ച അനസൂയ 2009 ല്‍ നാഗ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. വന്‍ വിജയമായി മാറിയ പുഷ്പയില്‍ ശ്രദ്ധേയ വേഷത്തില്‍ അനസൂയയുമെത്തിയിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തിലും താരമുണ്ട്.

  Read more about: vijay devarakonda
  English summary
  Bheeshma Parvam Fame Anasuya Bharadwaj Calls Vijay Devarakonda Cowrad Warns His Fans For Calling Her Aunty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X