എക്സ്പോസ് ചെയ്യുന്നത് അത്ര എളുപ്പമാണെന്ന് ആണോ?; മോശം കമന്റിട്ടയാൾക്ക് മറുപടിയുമായി നടി അനസൂയ

ഭീഷ്മപർവം എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച മൈക്കിളപ്പന്റെ കാമുകിയായെത്തിയ ആലീസ് എന്ന കഥാപാത്രത്തെ മലയാളികൾ അങ്ങനെ മറക്കാൻ ഇടയില്ല. തെന്നിന്ത്യൻ നടി അനസൂയ ഭരദ്വാജ് ആണ് ചിത്രത്തിൽ ആലീസായി എത്തിയത്. തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമായ അനസൂയയുടെ ആദ്യ മലയാള സിനിമയിരുന്നു ഇത്. അല്ലു അർജുൻ ചിത്രം പുഷ്പ ദി റൈസിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച് നടി ശ്രദ്ധനേടിയിരുന്നു. ടെലിവിഷൻ അവതാരകയായും സീരിയൽ താരമായുമെല്ലാം അനസൂയ തിളങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അനസൂയ ഭരദ്വാജ്. ഫൊട്ടോഷൂട്ട് ചിത്രങ്ങളും തന്റെ കുടുംബവിശേഷങ്ങളും വർക്കൗട്ട് ചിത്രങ്ങളുമെല്ലാം അനസൂയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിനിടെ സോഷ്യൽ മീഡിയയിൽ നിരവധി മോശം കമന്റുകളും നടിക്ക് നേരിടേണ്ടി വരാറുണ്ട്. അടുത്തിടെ തന്നെ ആന്റിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നുവെന്ന് അനസൂയ പരാതി പറഞ്ഞത് വൈറലായിരുന്നു. ഇതുകൂടാതെ നടൻ വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് വാക്ക്പ്പോര് നടത്തിയും അനസൂയ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Anasuya Bharadwaj

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ ഒരു പ്രതികരണത്തിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്. വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ പരിഹസിക്കുകയും മോശം പറയുകയും ചെയ്തവർക്കെതിരെ നടി നടത്തിയ പ്രതികരണമാണ് ചർച്ചയാവുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടി സാവിത്രിയുടെ പഴയകാല സിനിമകളിലെ ലുക്കുകൾ അനുകരിച്ച് ഏതാനും ചിത്രങ്ങൾ അനസൂയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. സാവിത്രിയുടെ പഴയ സിനിമ ഗാനങ്ങളിൽ നിന്നുള്ള ലുക്കുകളാണ് അനസൂയ പുനഃസൃഷ്ടിച്ചത്.

ഇതിനു പിന്നാലെ നിരവധിപേർ നടിയെ അഭിനന്ദിച്ചു രംഗത്തെത്തിയിരുന്നു. എന്നാൽ ചിലർ നടിയുടെ ചിത്രങ്ങളെ ട്രോളുകയും പരിഹസിക്കുകയുമാണ് ചെയ്തത്. വളരെ മോശം കമന്റുകളും ചിത്രത്തിന് താഴെ വരികയുണ്ടായി. നടി സാവിത്രിയെ പോലെ അഭിനയിക്കുന്നത് എക്‌സ്‌പോസ് ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല എന്നായിരുന്നു അതിൽ ഒരു കമന്റ്. ഇതാണ് അനസൂയയെ ചൊടിപ്പിച്ചത്. ആ കമന്റിന് നടി കൃത്യമായ മറുപടിയും നൽകി.

Anasuya Bharadwaj

'നിങ്ങൾ പറഞ്ഞത് ശരിയാണ്. സാവിത്രിയെപ്പോലെ, പഴയകാല നടിമാരെപ്പോലെ ആർക്കും അഭിനയിക്കാൻ കഴിയില്ല. പക്ഷെ എക്സ്പോസ് ചെയ്ത് അഭിനയിക്കുന്നത് അത്ര എളുപ്പമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എക്സ്പോസിങ്ങും അത്ര എളുപ്പമല്ല. ശാരീരികമായും മാനസികമായും നിങ്ങൾ സ്വയം അതിന് തയ്യാറാകണം. ഏതു വേഷം ചെയ്താലും ഏതു വേഷം ധരിച്ചാലും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കാനാകണം', അനസൂയ പറഞ്ഞു.

അനസൂയയുടെ ഈ പ്രതികരണമാണ് വൈറലാകുന്നത്. അത്തരമൊരു കമന്റിനോട് പക്വതയോടെ പ്രതികരിച്ച അനസൂയക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. അടുത്തിടെ അൽപം ഗ്ലാമറസായ വേഷങ്ങളിലുള്ള ചിത്രങ്ങൾ അനസൂയ പങ്കുവെച്ചിരുന്നു. അതേ തുടർന്നാണ് ഈ പോസ്റ്റിന് താഴെയും മോശം കമന്റുകൾ വന്നത്. അതേസമയം കൈരനിറയെ അവസരങ്ങളുമായി കരിയറിലും തിരക്കിലാണ് അനസൂയ. പുഷ്പ 2 അടക്കം ശ്രദ്ധേയ ചിത്രങ്ങൾ അനസൂയയയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. തെലുങ്കിലും തമിഴിലുമാണ് നടി കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X