Don't Miss!
- Technology
ഒറ്റയടിക്ക് 50-60 ജിബി ഡാറ്റ കിട്ടും, ആവശ്യം പോലെ ഉപയോഗിക്കാം! കിടിലൻ 2 പ്ലാനുകളുമായി എയർടെൽ
- News
ഈ നാളുകാർക്ക് സമ്പാദ്യം വര്‍ധിക്കും, പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും, നിങ്ങളുടെ നാൾഫലം
- Automobiles
സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും
- Travel
മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ
- Sports
IND vs NZ: പൃഥിയേക്കാള് മിടുക്കനോ ഗില്‍? ടി20യില്‍ എന്തുകൊണ്ട് ഓപ്പണര്‍- ഹാര്‍ദിക് പറയും
- Lifestyle
പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്‍വര്‍ഗ്ഗങ്ങളിലുണ്ട് ഷുഗര്‍ കുറയ്ക്കാന്‍ വഴി
- Finance
ജീവിത പരിരക്ഷയും സമ്പാദ്യവും; കാലാവധിയിൽ നേടാം 5 ലക്ഷം! എൽഐസി പോളിസിയിങ്ങനെ
സൂപ്പര്‍ താരങ്ങള്‍ക്ക് സമാന്തയ്ക്കൊപ്പം അഭിനയിക്കാന്‍ 'ഭയം'; താരത്തെ ഒഴിവാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍!
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റെ സ്ഥാനം നേടിയെടുക്കുകയായിരുന്നു സമാന്ത. ഫാമിലി മാന്‍ സീസണ് 2വിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറുകയായയിരുന്നു സമാന്ത. ഇപ്പോഴിതാ ബോളിവുഡിലെ നിറ സാന്നിധ്യമായി മാറാനായി തയ്യാറെടുക്കുകയാണ് സമാന്ത. തെലുങ്കില്‍ വമ്പന്‍ ചിത്രമായ ശാകുന്തളമാണ് സമാന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ളതും.
ഫാമിലി മാന്റെ വന്‍ വിജയത്തിന് പിന്നാലെ പുഷ്പയിലെ ഡാന്‍സ് നമ്പറിലൂടെയും സമാന്ത കയ്യടി നേടിയിരുന്നു. ഇതോടെ വലിയ താരമായി മാറിയിരിക്കുകയാണ് സമാന്ത. താരത്തെ തേടി ഹിന്ദിയില്് നിന്നും നിരവധി ഓഫറുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സമാന്തയും ഹിന്ദിയിലേക്ക് ചുവടുമാറ്റാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം സമാന്തയെ തേടി ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ വരുന്നില്ലെന്നും വലിയ താരങ്ങള്‍ തങ്ങളുടെ നായികയായി അഭിനയിക്കാന്‍ സമാന്തയെ സമീപിക്കുന്നില്ലെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രശ്മിക മന്ദാനയും പൂജ ഹെഗ്ഡെയുമാണ് സൂപ്പര്‍ നായകന്മാരുടെ ചിത്രങ്ങള്‍ക്കായി ആദ്യം സമീപിക്കപ്പെടുന്നതെന്നും ഇത് സമാന്ത്യയുടെ താരമൂല്യത്തെ ഭയക്കുന്നത് മൂലമാണെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയ് ചിത്രം ബീസ്റ്റ്, ഹിന്ദിയില്‍ സല്മാന് ഖാന് ചിത്രം കഭി ഈദ് കഭി ദിവാലി, സര്‍ക്കസ് എന്നീ ചിത്രങ്ങളിലെ നായികയായി എത്തുക പൂജയായിരിക്കും. അതേസമയം വിജയ്ക്കൊപ്പം പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. മിഷന് മജ്നുവിലൂടെ രശ്മിക ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറാവുകയാണ്. പിന്നാലെ ഗുഡ് ബൈ, ആനിമല്‍ എന്നീ ചിത്രങ്ങളിലും രശ്മിക നായികയാകുന്നുണ്ട്.
അതേസമയം യശോദയാണ് സമാന്തയുടെ ചിത്രീകരണം നടക്കുന്നത്. വിജയ് സേതുപതിയ്ക്കും നയന്താരയ്ക്കുമൊപ്പം അഭിനയിക്കുന്ന കാത്തുവാക്കുലെ രണ്ട് കാതല്‍ ആണ് സമാന്തയുടെ മറ്റൊരു സിനിമ. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ നായികയായി സമാന്തയെ പരിഗണിക്കാന്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ സമാന്ത ബോളിവുഡ് സിനിമകളുടെ തിരക്കഥ കേള്‍ക്കുകയാണെന്നും താരം തന്റെ കരിയറില്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചതുമാണ് സൂപ്പര്‍ നായകന്മാരുടെ കൂടെയുള്ള സിനിമകള്‍ ഒഴിവാക്കാനുള്ള കാരണമെന്നും അതില്‍ അസ്വാഭാവികമായൊന്നുമില്ലെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍.
Recommended Video
താരത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ബോളിവുഡില്‍ താപ്സി പന്നു നിര്‍മ്മിക്കുന്ന സിനിമയില്‍ താന്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് സമാന്ത വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
-
അങ്ങനെയൊരു അമ്മയ്ക്ക് എങ്ങനെ ഇങ്ങനെ ഒരു മകൾ ഉണ്ടായെന്നാണ് ചോദ്യം; ഇത് അമ്മയ്ക്ക് വേണ്ടിയെന്ന് സ്വാസിക! വീഡിയോ
-
കള്ള് കുപ്പി പൊട്ടിത്തെറിച്ചു, മണം അറിയാതിരിക്കാന്‍ മുറിയില്‍ തീയിട്ടു; പണി കിട്ടിയതിനെപ്പറ്റി ശ്രീവിദ്യ
-
ഞാന്‍ നോര്‍മലല്ലെന്ന് മനസിലായത് പ്രസവം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ്; ആ നാളുകളെ പറ്റി സുപ്രിയ മേനോന്