For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവന്‍ എന്നെ ഞാന്‍ മദ്യത്തിന് അടിമയാക്കി; അവന്റെ ആളുകള്‍ എന്നെ വേട്ടയാടി; നടനെതിരെ ബിഗ് ബോസ് താരം

  |

  ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ്. ഓസ്‌ട്രേലിയന്‍ പരിപാടിയായ ബിഗ് ബ്രദറിന്റെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ഹിന്ദിയിലായിരുന്നു ആദ്യം ബിഗ് ബോസ് എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ നൂറ് ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടില്‍ പാര്‍പ്പിക്കുകയും ടാസ്‌കുകള്‍ നല്‍കുകയുമൊക്കെ ചെയ്യുന്ന പരിപാടി വളരെ പെട്ടെന്ന് തന്നെ ജനപ്രീതി നേടുകയായിരുന്നു. വിവാദങ്ങള്‍ എന്നും കൂട്ടുണ്ടായിരുന്നുവെങ്കിലും അതൊന്നും ബിഗ് ബോസിനുള്ള ജനപ്രീതി കുറച്ചിട്ടില്ല.

  Also Read: വിവാഹത്തിന് മുൻപ് അക്ഷയ് കുമാറിന്റെ കുടുംബത്തിലെ രോഗചരിത്രം പരിശോധിച്ച ട്വിങ്കിൾ; കാരണമിതാണ്

  ഹിന്ദിയിലെ വിജയത്തിന് പിന്നാലെ ബിഗ് ബോസ് മറ്റ് ഭാഷകളിലിലേക്കുമെത്തി. ഇപ്പോള്‍ മലയാളത്തിലും ബിഗ് ബോസ് ഷോ ഉണ്ട്. മലയാളത്തില്‍ നാല് സീസണുകളാണ് പിന്നിട്ടത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം കന്നഡയിലുമെല്ലാം ബിഗ് ബോസ് ഷോ അരങ്ങേറുന്നുണ്ട്. ഓരോ സീസണ്‍ കഴിയുന്തോറും ബിഗ് ബോസിന്റെ ജനപ്രീതി വര്‍ധിച്ചു വരികയാണ്. ഒപ്പം തന്നെ വിവാദങ്ങളും.

  പുറമെ നിന്നും നോക്കുന്നത് പോലെ അത്ര സുഖകരമല്ല ബിഗ് ബോസ് വീടിനകത്തെ ജീവിതം എന്നാണ് താരങ്ങള്‍ പറഞ്ഞത്. മത്സരത്തിന്റെ വീറിനും വാശിയ്ക്കുമൊപ്പം തന്നെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നതിന്റെ സമ്മര്‍ദ്ദങ്ങളും താരങ്ങള്‍ക്കുണ്ടാകും. അടികളും വഴക്കുകളും ബിഗ് ബോസ് വീട്ടില്‍ പതിവാണ്. അതുകൊണ്ട് തന്നെ അത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളും താരങ്ങള്‍ക്ക് അതിജീവിക്കേണ്ടി വരും.

  Also Read: മഞ്ജു വാര്യരുമായി ശത്രുതയായിരുന്നോ? റിമി ടോമിയുടെ രസകരമായ ചോദ്യത്തിന് ദിവ്യ ഉണ്ണി പറഞ്ഞ മറുപടി

  ബിഗ് ബോസ് വീട്ടില്‍ വച്ച് പല താരങ്ങളും പരസ്പരം വഴക്കിടുന്നത് കണ്ടിട്ടുണ്ട്. ചിലരൊക്കെ പുറത്ത് വന്ന ശേഷം പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കുമ്പോള്‍ ചില വഴക്കുകള്‍ ഷോ കഴിഞ്ഞും തുടരും. ഹിന്ദിയിലും മലയാളത്തിലുമെല്ലാം ഇത്തരം സംഭവങ്ങളുണ്ട്. അതേസമയം ഒരുപാട് താരങ്ങളെ സൃഷ്ടിക്കാനും ബിഗ് ബോസിന് സാധിച്ചിട്ടുണ്ട്. കൈവിട്ടു പോയ കരിയറുകള്‍ തിരിച്ചുപിടിക്കാനും കരിയര്‍ ബ്രേക്ക് നേടാനുമൊക്കെ പല താരങ്ങളേയും ബിഗ് ബോസ് സഹായിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്.


  ബിഗ് ബോസ് ഷോയില്‍ നിന്നും ലഭിച്ച സമ്മര്‍ദ്ദങ്ങള്‍ മൂലം പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിച്ച താരങ്ങളുമുണ്ട്. അത്തരത്തില്‍ ഒരാളാണ് നടി തേജസ്വി മഡിവാഡ. ബിഗ് ബോസ് തെലുങ്കിലെ താരമായിരുന്നു തേജസ്വി. 2018 ലാണ് നാഗാര്‍ജുന അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തെലുങ്കില്‍ തേജസ്വി പങ്കെടുക്കുന്നത്. ബിഗ് ബോസ് ഷോകളില്‍ വലിയ ജനപ്രീതിയുള്ളതാണ് തെലുങ്ക് പതിപ്പ്. എന്നാല്‍ 42-ാം ദിവസം പുറത്താക്കപ്പെടുകയായിരുന്നു തേജസ്വി.

  Also Read: 'മാ​ഗസീന്റെ കവറിൽ മാസായി സിഐഡി വിജയൻ', മുപ്പത് വർഷം പഴക്കമുള്ള ഓർമ, ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ!

  പുറത്ത് വന്ന തേജസ്വി ഷോയുടെ വിന്നര്‍ ആയ കൗശല്‍ മന്‍ഡയ്ക്കും അദ്ദേഹത്തിന്റെ ആരാധകര്‍ക്കുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് തേജസ്വി. കമ്മിറ്റ്‌മെന്റ് എന്ന സിനിമയിലൂടെയാണ് തേജസ്വിയുടെ തിരിച്ചുവരവ്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ കൗശലിന്റെ ആരാധകര്‍ക്കും താരത്തിനുമെതിരെ തേജസ്വി നടത്തിയ പരാമര്‍ശം ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

  കൗശല്‍ ഫാന്‍സിന്റെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും ട്രോളുകളും തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും താന്‍ മദ്യത്തിന് അടിമയായെന്നുമാണ് തേജസ്വി പറയുന്നത്. തന്റെ ശരീരം പോലും കൈവിട്ടു പോയെന്നും താരം പറയുന്നു. ഡിപ്രഷനിലേക്ക് വീണു പോയ താന്‍ മദ്യത്തിന് അടിമയായി. ഇതോടെ ശരീരഭാരം കൂടിയെന്നും താരം പറയുന്നു. എന്നാല്‍ താന്‍ ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷം ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിരിക്കുകയാണെന്നും സിനിമകള്‍ ചെയ്യാന്‍ തയ്യാറായെന്നുമാണ് തേജസ്വി പറയുന്നത്.

  സീതമ്മ വക്കിട്‌ലോ സിരിമ്മല്ലേ ചെറ്റു എന്ന സിനിമയിലൂടെയായിരുന്നു തേജസ്വിയുടെ അരങ്ങേറ്റം. ചിത്രം വന്‍ വിജയമായി മാറിയതോടെ താരത്തിന് തിരികെ നോക്കേണ്ടി വന്നിട്ടില്ല. ബാബു ബഗ്ഗ ബിസി, ഐസ് ക്രീം, തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് തെലുങ്ക് സിനിമയില്‍ ഒരിടം നേടിയെടുക്കുകയായിരുന്നു തേജസ്വി. പിന്നീടാണ് താരം ബിഗ് ബോസിലെത്തുന്നത്. ബിഗ് ബോസില്‍ വച്ച് ജനപ്രീതി നേടിയെടുക്കാന്‍ തേജസ്വിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഷോയില്‍ അധികനാള്‍ തുടരാന്‍ താരത്തിന് സാധിച്ചില്ല.

  English summary
  Bigg Boss Fame Tejaswi Madivada Opens Up Alcoholism And Weight Gain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X