ബിഗ് ബോസ് വീട്ടിലെ മൈക്കളപ്പന്‍; വൈല്‍ഡ് കാര്‍ഡുകളുടെ ആദ്യ ടാര്‍ജറ്റ് ബെഡ്‌സിബ?

ബിഗ് ബോസ് മലയാളം ശക്തയായ മത്സരാര്‍ത്ഥിയാണ് അന്‍സബി. വീട്ടിലെ പ്രശ്‌നങ്ങളിലും മറ്റും അധികം ഇടപെടുകയോ, ഇതുവരേയും ആരുമായി വഴക്കുണ്ടാക്കോ അന്‍സിബ പോയിട്ടില്ല. എന്നാല്‍ ഇതുവരെ ബിഗ് ബോസ് വീട്ടില്‍ നടന്ന മിക്ക പ്രശ്‌നങ്ങളിലും അന്‍സിബയുടെ അദൃശ്യ സാന്നിധ്യമുണ്ട്. വീട്ടിനുള്ളില്‍ ഉള്ളവര്‍ കാണാത്ത അന്‍സിബയുടെ ആ സാന്നിധ്യം പുറത്ത് വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

ബിഗ്‌ബോസ് വീട്ടിലെ ഏറ്റവും മികച്ച മൈന്‍ഡ് ഗെയ്മര്‍ ആണെന്നാണ് അന്‍സിബയെക്കുറിച്ചുള്ള പ്രേക്ഷകരുടെ വിലയിരുത്തുന്നത്. അകത്തുള്ളവര്‍ അവര്‍ പോലും അറിയാതെ അന്‍സിബയുടെ മാനുപ്പുലേഷനില്‍ വീഴുകയാണെന്നാണ് പ്രേക്ഷകരില്‍ പലരുടേയും അഭിപ്രായം. അന്‍സിബയുടെ ഈ ഗെയിം സ്ട്രാറ്റജിയെ അഭിനന്ദിക്കുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്.

Bigg Boss

ഇതിനിടെ ഇപ്പോഴിതാ അന്‍സിബയുടെ ഗെയിമിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വരാനിരിക്കുന്ന വൈല്‍ഡ് കാര്‍ഡുകള്‍ അന്‍സിബയെ ടാര്‍ജറ്റ് ചെയ്യണമെന്നാണ് ആരാധകന്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

കട്ടിലില്‍ കിടന്ന് അടിക്ക് നേതൃത്വം നല്‍കിയ ഭീഷ്മപര്‍വത്തിലെ മൈക്കിളപ്പനെ പോലെയാണ് ഈ സീസണിലേ അന്‍സിബ. പ്രത്യക്ഷത്തില്‍ അന്‍സിബയുടെ സാന്നിധ്യം ഇല്ലാത്ത അടികള്‍ക്ക് പിന്നില്‍ പോലും അന്‍സിബയുടെ അദൃശ്യ സാന്നിധ്യം ഉണ്ട്.

അന്‍സിബയും കട്ടിലും തമ്മില്‍ ഉള്ള 'Bedsiba' കോമ്പോ അധികം എവിഡെന്റ് അല്ലാത്തത് കൊണ്ട് തന്നെ അകത്തുള്ളവര്‍ക്ക് അന്‍സിബ ഇപ്പോഴും ഒരു ഈസി ടാര്‍ഗറ്റ് ആണ്. അന്‍സിബയ്ക്ക് ഹൗസില്‍ ടാര്‍ഗറ്റുകള്‍ ഉണ്ട് പക്ഷേ അന്‍സിബയെ ടാര്‍ഗറ്റ് ചെയുന്ന ആരും ഇല്ല, അപ്‌സരയ്ക്ക് മാത്രം അന്‍സിബയെ കുറച്ചു മനസിലായി എന്ന് തോന്നുന്നു.

തന്റെ കട്ടിലില്‍ കിടന്നു കൊണ്ട് അന്‍സിബ ചെയ്യുന്ന അത്രയും മാനുപ്പുലേഷന്‍ ഗെയിം ആരും അവിടെ ചെയ്യുന്നില്ല. സാധാരണ ഇത്തരത്തില്‍ പിന്നില്‍ നിന്നുള്ള കളി ഒരു നെഗറ്റീവ് ഗെയിം ആണ്. എന്നാല്‍ റെസ്മിന്‍, ജാസ്മിന്‍, ഗബ്രി എന്നിവര്‍ക്ക് കിട്ടുന്ന നെഗറ്റീവ് ഒന്നും അന്‍സിബയ്ക്ക് ഇല്ല താനും.

Bigg Boss

വൈല്‍ഡ് കാര്‍ഡുകള്‍ ആദ്യം ടാര്‍ഗറ്റ് ചെയ്യേണ്ടവരില്‍ ഏറ്റവും പ്രധാനിയാണ് അന്‍സിബ. വൈല്‍ഡ് കാര്‍ഡ് കേറുന്നതോടെ പിന്നില്‍ നിന്നുള്ള ഗെയിം മാറ്റി കട്ടില്‍ വിട്ട് അന്‍സിബ മുന്നിലോട്ട് വരട്ടെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം അന്‍സിബയുടെ സ്ട്രാറ്റജി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തവും എഫക്ടീവുമാണ്. സ്ഥിരം വഴക്കിടലും ലവ് ട്രാക്കും ഒറ്റപ്പെടലുമൊക്കെ വിട്ട് ബുദ്ധിപരമായി കളിക്കുന്നുണ്ട് അന്‍സിബ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.

ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലേക്ക് വെെല്‍ഡ് കാർഡ് എന്‍ട്രികളെത്തുകയാണ്. ആറ് പേരാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വരുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ പ്രകാശം അഭിഷേക് ശ്രീകുമാർ, അഭിഷേക് ജയ്ദീപ്, ഡിജെ സിബിന്‍, സീക്രട്ട് ഏജന്റ്, പൂജ കൃഷ്ണ, നന്ദന എന്നിവരാണ് വെെല്‍ഡ് കാർഡ് എന്‍ട്രികള്‍.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X