ആഢംബര കാറുകൾ, വീടുകൾ; സ്വന്തമായി പ്രൈവറ്റ് ജെറ്റ്: ചിരഞ്ചീവിയുടെ ആസ്തി എത്ര കോടിയാണ്?
ഇന്ത്യയിലെ ഏറ്റവും ധനികനായ താരങ്ങളിൽ ഒരാളാണ് ചിരഞ്ചീവി. ശിവശങ്കര വരപ്രസാദിൽ നിന്നും ഇന്നത്തെ ചിരഞ്ചീവി ആയിട്ടുണ്ടെങ്കിൽ അദ്ദേഹം ടോളിവുഡിലെ കിരീടം വെക്കാത്ത രാജാവ് തന്നെയാണ്. കാരണം ഒരു സാധാരണ ഇന്റ്സ്ട്രിയെ ഇന്ന് കാണുന്ന രീതിയിൽ ലോകോത്തര ലെവലിലേക്ക് എത്തിക്കുന്നതിൽ ചിരഞ്ചീവിയുടെ പങ്ക് ചെറുതല്ല. അതുവരെ കാണാത്ത സ്റ്റൈലും സ്വാഗുമായിരുന്നു ചിരഞ്ചീവി സിനിമകളിലൂടെ പ്രേക്ഷകർ ആസ്വദിച്ചത്. 1978ൽ റിലീസ് ചെയ്ത 'പ്രാണം ഖരീതു' എന്ന സിനിമയിലൂടെയാണ് ചിരഞ്ചീവി അഭിനയ രംഗത്തേക്ക് എത്തുന്നത്.
യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത ഒരു സാധാ കോൺസ്റ്റബിളിന്റെ മകൻ എങ്ങനെ ഇത്രയും വലിയ അംഗീകാരങ്ങൾ നേടി എന്നത് അത്ഭുതമാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് എല്ലാ നേട്ടങ്ങൾക്കും പിന്നിൽ. ഇന്ന് ടോളിവുഡിലെ ഏറ്റവും വലിയ സിനിമാ കുടുംബമാണ് 'കൊണിടെല്ല'. മകൻ രാംചരണും മരുമകൻ അല്ലു അർജുനും സഹോദരൻ പവൻ കല്യാണും അങ്ങനെ എല്ലാവരും സിനിമയിൽ തന്നെ സജീവമായി പ്രവർത്തിക്കുന്നു.

ചിരഞ്ചീവിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത് അദ്ദേഹത്തിന് ഡാൻസിനോടുള്ള താത്പര്യവും അറിവുമാണ്. അദ്ദേഹത്തിന് ഭരതനാട്യത്തിൽ പ്രാവീണ്യവുമുണ്ട്. എന്നാൽ അതിനു പുറമേ ബ്രെയ്ക്ക് ഡാൻസും അറിയാം. ചിരഞ്ചീവിയാണ് തെലുഗു പ്രേക്ഷകർക്കു മുന്നിൽ ബ്രെയ്ക്ക് ഡാൻസിന് തുടക്കമിടുന്നത്. അതിനു ശേഷം പലരും വന്നെങ്കിലും അദ്ദേഹത്തിന്റെ ആ കഴിവ് അത്യപൂർവ്വമാണ്. രാംചരൺ തന്റെ രണ്ടാമത്തെ ചിത്രമായ മഗധീരയിൽ അച്ഛനായ ചിരഞ്ചീവിയുടെ ഐക്കോണിക്ക് സ്റ്റെപ്പുകൾ വീണ്ടും കൊണ്ടു വന്നിരുന്നു.
ആദ്യമായി 1 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ താരമാണ് ചിരഞ്ചീവി. ഒരു ഇംഗ്ലീഷ് മാഗസിനിൽ ചിരഞ്ചീവിയുടെ ചിത്രം കവർ ഫോട്ടോയായിട്ട് വന്നിരുന്നു. അമിതാഭ് ബച്ചനേക്കാൾ പ്രതിഫലം വാങ്ങിക്കുന്ന നായകൻ എന്നായിരുന്നു ആ മാഗസിനിൽ എഴുതിയിരുന്നത്. ഇന്നത്തെ യൂത്ത് സ്റ്റാറുകളുടെ ഇടയിലും വീഴാതെ നിൽക്കുന്നത് ചിരഞ്ചീവി മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ധനികനായ താരമാണ് ചിരഞ്ചീവി.

ആഢംബര വീടുകൾ, കാറുകൾ, ഫാം ഹൗസ് അങ്ങനെ ഒരുപാട് പ്രോപ്പർട്ടികൾ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. ജൂബിലി ഹിൽസിൽ അദ്ദേഹത്തിന് ഒരു ആഡംബര വീടുണ്ട്. 50 കോടിക്കു മുകളിലാണ് ആ വീടിന്റെ മൊത്തം തുക. ബാംഗ്ലൂരിൽ ഒരു ഫാം ഹൗസുണ്ട്. ചെന്നൈയിൽ മറ്റൊരു വീടുണ്ട്. ആഡംബര കാറുകളോട് മെഗാസ്റ്റാറിന് പ്രത്യേക താത്പര്യമുണ്ട്. റോൾസ് റോയ്സ്, ബെൻസ്, റെയ്ഞ്ച് റോവർ, ഓടി, ടൊയോറ്റ എന്നീ കളക്ഷനാണ് അദ്ദേഹത്തിനുള്ളത്.
സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് ചിരഞ്ചീവി. ഇന്ത്യക്കുള്ളിൽ പലസ്ഥലത്തും മെഗാസ്റ്റാർ കുടുംബവുമൊത്ത് സഞ്ചരിക്കുന്നത് ഈ പ്രൈവറ്റ് ജെറ്റിലാണ്. റിപ്പോർട്ട് പ്രകാരം ഏകദേശം 2000 കോടിയോളം ആസ്തിയുണ്ട് ചിരഞ്ചീവിക്ക്. അദ്ദേഹം ഇപ്പോൾ പുതിയ സിനിമയായ 'വിശ്വംബര' എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ്. വമ്പൻ പ്രൊജക്ടാണ് വിശ്വംബര. ഇന്ന് 69 വയസു തികയുന്ന ചിരഞ്ചീവിക്ക് സിനിമാ ലോകം മുഴുവൻ ആശംസാ പ്രവാഹവുമായി എത്തിയിരിക്കുന്നു.


Click it and Unblock the Notifications