അച്ഛന് സര്‍ജറി, ഷൂട്ടിംഗ് നിര്‍ത്തി ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറാകാതെ തമന്ന; താരസുന്ദരി നേരിട്ടത്!

ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറയുന്ന പേരാണ് തമന്ന ഭാട്ടിയയുടേത്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് തമന്ന. ഇപ്പോഴിതാ മലയാളത്തിലേക്കും ചുവടുവെക്കാനൊരുങ്ങുന്നു. മുംബൈക്കാരിയായ തമന്നയുടെ തുടക്കം ബോളിവുഡില്‍ തന്നെയായിരുന്നുവെങ്കിലും സ്വന്തം നാട്ടില്‍ തമന്നയ്ക്ക് വിജയിക്കാനായില്ല. ഇതോടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് ചുവടുമാറ്റി. പിന്നെ തമന്നയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

അധികം വൈകാതെ തന്നെ തമിഴിലും തെലുങ്കിലുമെല്ലാം മുന്‍നിര നായികയായി മാറി തമന്ന. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ഒരുപാടുള്ള കരിയര്‍. ലോകമെമ്പാടും ആരാധകരുള്ള നായികയായി തമന്ന വളര്‍ന്നു. തെന്നിന്ത്യയിലെ വിജയത്തിന് ശേഷം ബോളിവുഡിലേക്ക് തിരികെ വന്ന തമന്ന രണ്ടാം വരവില്‍ ഹിന്ദിയിലും വിജയിച്ചു. ഒടിടി കാലത്തും തമന്ന നേട്ടങ്ങളുണ്ടാക്കി. ഇന്ന് താന്‍ അഭിനയിക്കുന്ന ഭാഷകളിലെല്ലാം തിരക്കുള്ള നായികയാണ് തമന്ന.

Tamanna

ഇതിനിടെ ഇപ്പോഴിതാ തമന്നയെ വാനോളം പുകഴ്ത്തുകയാണ് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ ചിരഞ്ജീവി. താരങ്ങളേയും മാധ്യമങ്ങളേയും സാക്ഷികളാക്കിയാണ് ചിരഞ്ജീവി തമന്നയെ അഭിനന്ദിച്ചത്. ഇന്നത്തെ കാലത്തെ നായികമാര്‍ക്ക് ഒരു റോള്‍ മോഡലാണ് തമന്ന എന്നാണ് ചിരഞ്ജീവി പറയുന്നത്. ജോലിയോടുള്ള കമ്മിറ്റ്‌മെന്റും, കൃത്യനിഷ്ടയും, പരിശ്രമിക്കാനുള്ള മനസുമെല്ലാം തമന്നയില്‍ നിന്നും മറ്റുള്ളവര്‍ കണ്ടു പഠിക്കണമെന്നാണ് ചിരഞ്ജീവി പറയുന്നത്.

ചിരഞ്ജീവിയും തമന്നയും ഒരുമിക്കുന്ന പുതിയ സിനിമയാണ് ഭോലാ ശങ്കര്‍. തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കാണിത്. റിലീസ് കാത്തു നില്‍ക്കുന്ന ഈ സിനിമയില്‍ മില്‍ക്കി ബ്യൂട്ടി എന്ന് തുടങ്ങുന്നൊരു ഗാനമുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ചായിരുന്നു പാട്ടിന്റെ ചിത്രീകരണം. ചിത്രീകരണം നടക്കുന്ന സമയത്ത് തമന്നയുടെ അച്ഛന്റെ സര്‍ജറി നടക്കുകയായിരുന്നു. എന്നാല്‍ ഷൂട്ട് കാരണം താരത്തിന് ആ സമയത്ത് തന്റെ അച്ഛന് അരികിലെത്താന്‍ സാധിച്ചിരുന്നില്ല.

ഈ വിഷമഘട്ടത്തിലും ഷൂട്ട് പൂര്‍ത്തിയാക്കണം എന്നതായിരുന്നു തമന്നയുടെ ചിന്ത. നാട്ടിലുള്ള കുടുംബവുമായി ഫോണിലൂടെ ബന്ധപ്പെട്ടു കൊണ്ടിരുന്നു. തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ മാറ്റി വച്ച് സിനിമയ്ക്ക് വേണ്ടി ഉറച്ചു നിന്ന തമന്നയെക്കുറിച്ചാണ് ചിരഞ്ജീവി പറയുന്നത്.

''മില്‍ക്കി ബ്യൂട്ടി എന്നൊരു പാട്ടുണ്ട് ഭോലാ ശങ്കറില്‍. സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ചിത്രീകരണം നടന്നത്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്നതായിരുന്നു പാട്ടിന്റെ ചിത്രീകരണം. ഈ സമയത്താണ് തമന്നയുടെ അച്ഛന് സര്‍ജറിയാണെന്ന കാര്യം ഞാന്‍ അറിയുന്നത്. ഈ വാര്‍ത്ത കേട്ടിട്ടും ഷൂട്ടിംഗ് നിര്‍ത്തി പോകാന്‍ തമന്ന തയ്യാറായില്ല. ക്യാമറയ്ക്ക് മുന്നില്‍ വരും അഭിനയിക്കും ഡാന്‍സ് ചെയ്യും. എന്നിട്ട് പോയി വീട്ടുകാരോട് ഫോണില്‍ സംസാരിക്കും. അവര്‍ ധൈര്യം കൊടുക്കും. സിനിമയോടുള്ള അവരുടെ സ്‌നേഹമാണിത്. വെല്ലുവിളികളെ മറി കടന്നാണ് അവര്‍ വരുന്നത്'' ചിരഞ്ജീവി പറയുന്നു.

Tamanna

ചിരഞ്ജീവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് തമന്നയേയും അഭിനന്ദിക്കുന്നത്. ഓഗസ്റ്റ് 11നാണ് ഭോലാ ശങ്കര്‍ റിലീസിനെത്തുക. മെഹര്‍ രമേശ ആണ് സിനിമയുടെ സംവിധാനം. കീര്‍ത്തി സുരേഷും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴില്‍ വലിയ വിജയം നേടിയ ചിത്രത്തിന്റെ റീമേക്ക് എന്ന നിലയില്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

തമിഴില്‍ രജനീകാന്തിന്റെ നായികയായി എത്തുന്ന ജയിലര്‍ ആണ് തമന്നയുടെ അണിറയറയിലുള്ള മറ്റൊരു സിനിമ. ചിത്രത്തില്‍ തമന്ന തകര്‍ത്താടിയ കാവാല ഗാനം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ലസ്റ്റ് സ്റ്റോറീസിലാണ് തമന്നയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. ദിലീപ് ചിത്രം ബാന്ദ്രയിലൂടെയാണ് തമന്ന മലയാളത്തിലെത്തുന്നത്. പിന്നാലെ വേദ എന്ന ചിത്രവും അണിയറയിലുണ്ട്.

More from Filmibeat

Read more about: tamanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X