സാമന്ത എന്തിനുള്ള പുറപ്പാടാണെന്ന് തെലുങ്ക് സിനിമാലോകം; ചർച്ചയായി നടിയുടെ തീരുമാനങ്ങൾ!

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. ബോളിവുഡിലേക്കും ചുവടുറപ്പിക്കുകയാണ് താരമിപ്പോൾ. കരിയറിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളാണ് സാമന്തയെ പ്രതിസന്ധിയിലാക്കിയത്. നടൻ നാഗ ചൈതന്യയുമായുള്ള വിവാഹ മോചനം, അതിന് പിന്നാലെ വന്ന ആരോഗ്യ പ്രശ്‌നങ്ങൾ, അങ്ങനെ ഓരോന്നിനെയും അതിജീവിച്ച് വീണ്ടും കരിയറിലെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് സാമന്ത.

സിറ്റഡെൽ എന്ന പുതിയ വെബ് സീരീസിന് വേണ്ടി സൈബീരിയയിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന തിരക്കിലാണ് സാമന്ത ഇപ്പോൾ. അതിനിടെ സാമന്തയെ കുറിച്ച് തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ ചില ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുകയാണ്. യശോദാ, ശാകുന്തളം എന്നീ രണ്ടു തെലുങ്ക് സിനിമകളാണ് സമാന്തയുടേതായി അവസാനം പുറത്തിറങ്ങിയത്. രണ്ടു സിനിമകൾക്കും കാര്യമായ വിജയം നേടാൻ കഴിഞ്ഞില്ല.

samantha

ഇതിനു പിന്നാലെ തെലുങ്കിലെ ചില മധ്യനിര താരങ്ങൾ സമാന്തയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം സംവിധായകരുമായി പങ്കുവച്ചു എന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ തെലുങ്കിൽ നിന്നുള്ള കഥകൾ കേൾക്കാൻ സാമന്ത വലിയ താൽപര്യം കാണിക്കുന്നില്ല. ഇത് മാത്രമല്ല, സിനിമയിൽ നായികയാവാൻ സാമന്ത ആവശ്യപ്പെടുന്ന പ്രതിഫലം കേട്ട് മനസു മടുത്ത് നിർമ്മാതാക്കൾ അത് വേണ്ടെന്ന് വയ്ക്കുകയാണെന്നും പറയുന്നു.

നായികാ പ്രാധാന്യമുള്ള സിനിമകൾ ഉണ്ടെങ്കിൽ അത് തന്നിലേക്ക് തന്നെ എത്തിക്കണമെന്നും സാമന്ത നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെട്ടതായും അഭ്യൂഹമുണ്ട്. ഇതെല്ലം സാമന്ത വേണമെന്ന് വെച്ച് ചെയ്യുന്നതാണോ അതോ താരത്തിന്റെ പുതിയ തന്ത്രം വല്ലതുമാണോ എന്ന ചർച്ചകളാണ് ഇൻഡസ്ട്രിയിൽ നടക്കുന്നത്. നേരത്തെ തപ്‌സി പന്നുവും ഇലിയാന ഡിക്രൂസും തെലുങ്കിൽ തിളങ്ങി നിൽക്കുന്നതിനിടെ ബോളിവുഡിൽ നിന്ന് അവസരങ്ങൾ വന്നപ്പോൾ തെലുങ്ക് ഇൻഡസ്ട്രി ഉപേക്ഷിച്ച് പോയിരുന്നു.

ഇത് തന്നെയാണോ സാമന്തയും ചെയ്യാൻ പോകുന്നത് എന്ന ആശങ്കയാണ് ആരാധകർക്കും തെലുങ്ക് സിനിമാ മേഖലയിൽ ഉള്ളവർക്കും. എന്താണ് സാമന്തയുടെ മുന്നോട്ടുള്ള പ്ലാനെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് തെലുങ്ക് സിനിമാ ലോകം. എന്തായാലും തന്റെ കരിയറിനെ കുറിച്ച് വ്യക്തമായൊരു പ്ലാനുള്ള താരമാണ് സാമന്തയെന്ന് അവർ വിശ്വസിക്കുന്നു.

ഹിറ്റായി മാറിയ ഫാമിലി മാൻ 2 വെബ് സീരീസിലൂടെയാണ് സാമന്തയുടെ ജനപ്രീതി വർധിക്കുന്നത്. രാജി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോൾ സിറ്റഡെൽ സീരിസിലേക്ക് എത്തുന്നത്. വരുൺ ധവാനാണ് സിറ്റഡെലിൽ നായകൻ. പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും അഭിനയിച്ച ഇതേ പേരിലുള്ള അമേരിക്കൻ സീരീസിന്റെ ഇന്ത്യൻ പതിപ്പാണ് ഇത്.

samantha

അതിനിടെ സാമന്ത തന്റെ പ്രതിഫലം ഉയർത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുണ്ട്. സിറ്റഡെലിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി സാമന്ത 10 കോടി രൂപ ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ശകുന്തളത്തിൽ അഭിനയിക്കുമ്പോഴും സാമന്ത പ്രതിഫലം ഉയർത്തിയതിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ സിനിമ ദയനീയമായി പരാജയപ്പെട്ടെങ്കിലും നടിയുടെ താരമൂല്യത്തിൽ ഒരു ഇടിവും സംഭവിച്ചിട്ടില്ല എന്നാണ് പുതിയ പ്രതിഫല വാർത്തകൾ സൂചിപ്പിക്കുന്നത്.

ഇത് സിനിമാ പ്രവർത്തകർക്കിടയിലും ആരാധകർക്കിടയിലും വളരെയധികം ചർച്ചയായി കഴിഞ്ഞു. എന്നാൽ, റിപ്പോർട്ടിന്റെ ആധികാരികത സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. സിറ്റഡെലിന് പുറമെ വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം ഖുശി എന്ന തെലുങ്ക് സിനിമയിലും ചെന്നൈ സ്റ്റോറി എന്ന തമിഴ്, ഇംഗ്ലീഷ് ചിത്രത്തിലുമാണ് സാമന്ത അഭിനയിക്കുന്നത്. ഇതിൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖുശി. വൻ പരാജയം നേരിട്ട് നിൽക്കുന്ന വിജയുടെയും സമാന്തയുടെയും തിരിച്ചുവരവാകും ചിത്രമാണെന്ന് ആരാധകർ കരുതുന്നത്.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X